ഇന്നത്തെ കാലത്ത് കാർ വാങ്ങുന്നത് ഒരു അനാവശ്യ ചെലവല്ല, പകരം അത്യാവശ്യങ്ങളിൽ ഒന്നാണ്. മുഴുവൻ തുക കൊടുത്ത് കാർ വാങ്ങാൻ നിങ്ങൾക്കാകില്ലെങ്കിൽ ബാങ്ക് ലോണുകളെ ആശ്രയിക്കാവുന്നതാണ്. കാർ ലോണിന് ഏറ്റവും പലിശ കുറഞ്ഞ ബാങ്കുകൾ താഴെ പറയുന്നവയാണ്.
ഐസിഐസിഐ ബാങ്ക്
കാർ വാങ്ങാനുള്ള മുഴുവൻ തുകയും ഐസിഐസിഐ ബാങ്കിൽ നിന്ന് വായ്പ എടുക്കാവുന്നതാണ്. തിരിച്ചടവിന് ഏഴ് വർഷം വരെ കാലാവധിയുമുണ്ട്. കുറഞ്ഞ നടപടിക്രമത്തിലൂടെ ലോൺ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. കാലാവധിയ്ക്ക് അനുസരിച്ച് 8.95 ശതമാനം മുതൽ 13.40 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്ക് കാർ ലോണുകൾക്ക് ഈടാക്കുന്ന പലിശ നിരക്ക്.
എച്ച്ഡിഎഫ്സി ബാങ്ക്
ശമ്പള വരുമാനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും പ്രൊഫഷണലുകൾക്കുമാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർ ലോൺ ലഭിക്കുക. പലിശ നിരക്ക് 12.75 ശതമാനം മുതൽ 15.50 ശതമാനം വരെയാണ്. 7 വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
18നും 65നും വയസ്സിന് ഇടയിലുള്ള ആർക്കും ഈ ബാങ്കിൽ നിന്നും കാർ ലോൺ എടുക്കാം. എന്നാൽ അപേക്ഷകന്റെ മിനിമം വാർഷിക വരുമാനം 2.4 ലക്ഷം രൂപ ആയിരിക്കണം. ഏഴ് വർഷം വരെയാണ് തിരിച്ചടവ് കാലാവധി. 8.7 മുതൽ പലിശ നിരക്കിലാണ് വായ്പ ലഭിക്കുക.
ആക്സിസ് ബാങ്ക്
21നും 75നും ഇടയിൽ പ്രായമുള്ളവർക്കാണ് ആക്സിസ് ബാങ്കിൽ നിന്നും കാർ ലോൺ ലഭിക്കും. എന്നാൽ അപേക്ഷന് കുറഞ്ഞത് 2.4 ലക്ഷം രൂപ വാർഷിക വരുമാനം ഉണ്ടായിരിക്കണം. 8.85 ശതമാനം മുതൽ 11.60 ശതമാനം വരെയാണ് പലിശ നിരക്ക്. ഏഴ് വർഷം വരെ തിരിച്ചടവ് കാലാവധിയുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
21നും 65നും ഇടയിൽ പ്രായമുള്ള, 3 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 4 ലക്ഷം രൂപ വരെയാണ് വാർഷി വരുമാനം വേണ്ടത്. ഏഴ് വർഷം വരെയാണ് തിരിച്ചടവ് കാലാവധി. 9.30 ശതമാനം മുതൽ പലിശ നിരക്കിൽ വായ്പ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications