ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഏറ്റവും പുതിയ ഹോം ലോൺ പദ്ധതി പുറത്തിറക്കി. ഇതനുസരിച്ച് ഏറ്റവും എളുപ്പത്തിൽ ഭവന വായ്പകൾ സ്വന്തമാക്കാം. ബാങ്കിൽ പോകുകയോ മറ്റ് നൂലാമാലകലോ വേണ്ട ഈ ഇൻസ്റ്ററ്റ് വായ്പ ലഭിക്കാൻ. ഭവന വായ്പ നിങ്ങളുടെ അക്കൗണ്ടിലെത്തും. കൂടുതൽ വിവരങ്ങൾ ഇതാ..
ഒരു കോടി രൂപ വരെ
ഒരു കോടി രൂപ വരെയാണ് ബാങ്ക് ഇത്തരത്തിൽ ഇൻസ്റ്റന്റ് വായ്പ വാഗ്ദാനം ചെയ്യുന്നത്. 30 വർഷം വരെയാണ് ഒരു കോടി രൂപയുടെ തിരിച്ചടവ് കാലാവധി. ശമ്പള ഉപഭോക്താക്കൾക്കാണ് ഇൻസ്റ്റൻ്റ് ലോൺ നൽകാൻ ബാങ്ക് മുൻഗണന നൽകുന്നത്.
ഇന്റർനെറ്റ് ബാങ്കിംഗ്
ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചാണ് ഐസിഐസിഐ ബാങ്ക് ഉപഭോക്തക്കൾക്ക് ഇൻസ്റ്റൻ്റ് ലോൺ സേവനം ലഭിക്കുന്നത്. അന്തിമ അനുമതി വരെ ഡിജിറ്റലായി ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഉയർന്ന വായ്പ എടുക്കാനും ഇതുവഴി സാധിക്കും. കൂടുതലായി എടുക്കുന്ന വായ്പ ബാങ്കിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാൽ ഉടൻ അക്കൗണ്ടിലെത്തും.
ബാങ്കിൽ പോകേണ്ട
ഐസിഐസിഐ ബാങ്കിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് ഭവന വായ്പയ്ക്കായി ബാങ്ക് ശാഖകളിൽ പോകുകയേ വേണ്ട. അതായത് അപേക്ഷ ഫോം, കെവൈസി രേഖകൾ, വരുമാന രേഖകൾ എന്നിവ ബാങ്ക് ശാഖയിലെത്തി സമർപ്പിക്കേണ്ട ആവശ്യമില്ല. ബാങ്ക് ലോണിനുള്ള അനുമതി കത്ത് കസ്റ്റമറുടെ രജിസ്റ്റേഡ് ഇ-മെയിൽ ഐഡി യിലേക്ക് അയയ്ക്കും.
ഉപഭോക്താവിനെ വിലയിരുത്തൽ
ഐസിഐസിഐ ബാങ്കിൽ നിന്നുള്ള ഹോം ലോണിന് അർഹരാകണമെങ്കിൽ ഉപയോക്താക്കളെ ക്രെഡിറ്റ് മൂല്യനിർണയത്തിന് വിധേയമാക്കും. അതായത് ക്രെഡിറ്റ് ബ്യൂറോ ചെക്കുകൾ, ശമ്പള വായ്പകൾ, ശരാശരി ബാലൻസുകൾ, മറ്റുള്ള ഇടപാടുകൾ എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ വിശദമായി അവലോകനം ചെയ്ത ശേഷം മാത്രമേ വായ്പയ്ക്ക് അനുമതി ലഭിക്കൂ.
നിലവിലുള്ള ഉപഭോക്താക്കൾക്കും ബാധകം
ഐസിഐസിഐ ബാങ്ക് നിലവിലുള്ള ഉപഭോക്താക്കൾക്കും ക്രെഡിറ്റ് സ്കോർ പരിശോധിച്ച ശേഷം മാത്രമേ ടോപ് അപ് ലോൺ ലഭിക്കൂ. അതായത് നിലവിലുള്ള ഉപഭോക്താക്കളുടെയും ക്രെഡിറ്റ് മൂല്യനിർണയം നടത്തും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
