സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐആർസിടിസിയും ചേർന്ന് ട്രെയിൻ യാത്രക്കാർക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക കാർഡാണ് എസ്ബിഐ പ്ലാറ്റിനം കാർഡ്. ഈ കാർഡ് ഉപയോഗിക്കുന്നത് വഴി നിരവധി ആനുകൂല്യങ്ങളാണ് യാത്രക്കാർക്ക് ലഭിക്കുക.
ടിക്കറ്റ് ബുക്കിംഗ്
ഐആർസിടിസി വെബ്സൈറ്റ് വഴി എസ്ബിഐ പ്ലാറ്റിനം കാർഡ് ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്താൽ 10 ശതമാനം വാല്യു ബാക്ക് റിവാർഡ് പോയിന്റായി ലഭിക്കും. കാർഡ് ഉപയോഗിക്കുന്നവർക്ക് 1.8 ശതമാനം ട്രാൻസാക്ഷൻ ചാർജ് ഇളവും ലഭിക്കും. ട്രെയിൻ ടിക്കറ്റിന് പുറമേ വിമാന ടിക്കറ്റുകളും ഐആർസിടിസി വെബ്സൈറ്റ് വഴി ഇളവുകളോടു കൂടി ബുക്ക് ചെയ്യാവുന്നതാണ്.
റിവാർഡ് പോയിന്റ്
കാർഡ് എടുത്ത് 45 ദിവസത്തിനകം 500 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾ നടത്തിയാൽ 350 ബോണസ് റിവാർഡ് പോയിന്റുകൾ ലഭിക്കും. ഓരോ 125 രൂപയ്ക്കും ഒരു റിവാർഡ് പോയിന്റ് വീതമാണ് ലഭിക്കുക.
കാർഡിന്റെ ഫീസ്
500 രൂപയാണ് എസ്ബിഐ പ്ലാറ്റിനം കാർഡിന്റെ വാർഷിക ഫീസ്. 300 രൂപ വാർഷിക പുതുക്കൽ ഫീസായും നൽകണം.
ടിക്കറ്റ് ബുക്കിംഗ്
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ ചുവടെ ചേർക്കുന്നു. .
- irctc.co.in എന്ന വെബ്സൈറ്റ് തുറന്ന് രജിസ്റ്റർ ചെയ്യുക.
- യൂസർനെയിമും പാസ്വേർഡും നൽകി ലോഗിൻ ചെയ്യുക
- ആവശ്യമായ സീറ്റ് തിരഞ്ഞെടുക്കുക
- പേയ്മെന്റിനായി എസ്ബിഐ കാർഡ് തിരഞ്ഞെടുക്കുക
ഇന്ത്യയ്ക്ക് പുറത്തും ഉപയോഗിക്കാം
ഐആർസിടിസി എസ്ബിഐ പ്ലാറ്റിനം കാർഡ് ആഗോളതലത്തിൽ സ്വീകാര്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് പുറത്തും മികച്ച ട്രാവൽ കാർഡായി ഇത് ഉപയോഗിക്കാം. വൈദ്യുതി, ഇൻഷുറൻസ്, ടെലിഫോൺ, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവയുടെ പേയ്മെന്റുകളും ഈ കാർഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നടത്താവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications