വിവാഹം ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ഇന്നത്തെ വിവാഹങ്ങൾ ആഘോഷം മാത്രമല്ല, ആർഭാടം കൂടിയാണ്. അതുകൊണ്ട് തന്നെ വിവാഹ ചെലവുകളും അതിനൊപ്പം ഉയർന്നു. വിവാഹത്തിന് വേണ്ടി ബാങ്കുകളിൽ നിന്ന് വായ്പകളും ലഭിക്കും. എന്നാൽ ഈ വായ്പ എടുക്കും മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
എന്താണ് വിവാഹ വായ്പ?
വിവാഹ വായ്പകൾ വ്യക്തിഗത വായ്പകൾക്ക് സമാനമാണ്. വിവാഹം ആവശ്യം എന്ന കാരണം കാണിച്ച് പേഴ്സണൽ ലോൺ തന്നെ വിവാഹത്തിനു വേണ്ടി എടുക്കാവുന്നതാണ്. എല്ലാ ബാങ്കുകളും ഇത്തരത്തിൽ വിവാഹ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
പലിശ നിരക്ക്
എല്ലാ ബാങ്കുകളും വിവാഹ ആവശ്യത്തിനുള്ള വായ്പകൾക്ക് ഉയർന്ന പലിശ നിരക്കാണ് ഈടാക്കുക. സാധാരണഗതിയിൽ വിവാഹ വായ്പയ്ക്ക് ബാധകമായ പലിശനിരക്ക് 11 ശതമാനം മുതൽ ആരംഭിക്കും. എന്നാൽ ഇത് അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ, വരുമാന സ്രോതസുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ 24 മുതൽ 25 ശതമാനം വരെ ഉയർന്നേക്കാം.
പ്രോസസിങ് ഫീസ്
പലിശ നിരക്ക് കൂടാതെ വിവാഹ വായ്പയ്ക്ക് 1 മുതൽ 3 ശതമാനം വരെ പ്രോസസിങ് ഫീസും ബാങ്കുകൾ ഈടാക്കും. ഇതുകൂടാതെ നികുതി ബാധകമാണ്.
തിരിച്ചടവ്
തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. എളുപ്പത്തിൽ തിരിച്ചടക്കാൻ കഴിയുന്ന തുക ആയിരിക്കണം പ്രതിമാസ ഗഡുക്കളായി തെരഞ്ഞെടുക്കേണ്ടത്.
ജോയിന്റ് ലോൺ
വിവാഹം കഴിക്കാൻ പോകുന്ന ദമ്പതികൾക്ക് ജോയിന്റായും വായ്പ എടുക്കാവുന്നതാണ്. ഇങ്ങനെ വായ്പ എടുക്കുമ്പോൾ രണ്ട് പങ്കാളികളുടെയും വരുമാന ശേഷി അനുസരിച്ച് ബാങ്കുകൾ ഉയർന്ന തുക വായ്പ നൽകും.
പ്രീ പേയ്മെന്റ് ചാർജുകൾ
മിക്ക ബാങ്കുകളും വിവാഹ വായ്പയ്ക്ക് പ്രീ പേയ്മെന്റ് ചാർജുകൾ ഈടാക്കുന്നതാണ്. കാലാവധി പൂർത്തിയാകും മുമ്പ് ലോൺ അടച്ച് തീർത്താലും ബാങ്കുകൾ അഞ്ച് ശതമാനം പിഴ ഈടാക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications