നിങ്ങൾ എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ ഇതാ എസ്ബിഐയുടെ വിവിധ ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപങ്ങളുടെ കാലാവധികളും പലിശ നിരക്കുകളും. ഇവ പരിശോധിച്ച് ഏത് നിക്ഷേപ കാലയളവിൽ പണം നിക്ഷേപിക്കുന്നതാണ് ലാഭകരമെന്ന് കണ്ടെത്താം.
കാലാവധി
പ്രധാനമായും എട്ട് കാലാവധികളാണ് എസ്ബിഐയിൽ ഉള്ളത്. അതായത് 7 ദിവസം മുതൽ 10 വർഷം വരെയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് കാലാവധികളിൽ നിങ്ങൾക്ക് പണം നിക്ഷേപിക്കാം. 7 ദിവസം മുതൽ 45 ദിവസം വരെയുള്ള കാലാവധിയാണ് ഏറ്റവും ചെറിയ കാലാവധി.
നിക്ഷേപ തുക
എഫ്ഡി നിക്ഷേപ തുകയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. താഴെ പറയുന്നവയാണ് അവ.
- രണ്ട് കോടി രൂപ വരെ
- രണ്ട് കോടി രൂപയ്ക്കും 10 കോടി രൂപയ്ക്കും ഇടയിൽ
- 10 കോടി രൂപയ്ക്ക് മുകളിൽ
പലിശ നിരക്ക്
2019 ഫെബ്രുവരി 22നാണ് പുതിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. 5.75 ശതമാനം മുതൽ 6.85 ശതമാനം വരെയാണ് വിവിധ കാലാവധികളിലുള്ള എഫ്ഡിയുടെ പലിശ നിരക്ക്. എന്നാൽ സീനിയർ സിറ്റിസൺസിന് ഫിക്സഡ് ഡിപ്പോസിറ്റിന് 6.25 ശതമാനം മുതൽ 7.35 ശതമാനം വരെ പലിശ ലഭിക്കും.
കാലാവധികളും പലിശ നിരക്കും
രണ്ട് കോടിയ്ക്ക് താഴെയുള്ള നിക്ഷേപങ്ങളും വിവിധ കാലാവധികളും അവയ്ക്ക് ലഭിക്കുന്ന പലിശ നിരക്കും ചുവടെ ചേർക്കുന്നു. (കാലാവധി, പലിശ, സീനിയർ സിറ്റിസൺസിന് ലഭിക്കുന്ന പലിശ എന്നീ ക്രമത്തിൽ)
- ഏഴ് ദിവസം മുതൽ 45 ദിവസം വരെ - 5.75% - 6.25%
- 46 ദിവസം മുതൽ 178 ദിവസം വരെ - 6.25% - 6.75%
- 180 ദിവസം മുതൽ 210 ദിവസം വരെ - 6.35% - 6.85%
- 211 ദിവസം മുതൽ ഒരു വർഷം വരെ - 6.40% - 6.90%
- ഒരു വർഷം മുതൽ രണ്ട് വർഷം വരെ - 6.80% - 7.30%
- രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെ - 6.80% - 7.30%
- മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ - 6.80% - 7.30%
- അഞ്ച് വർഷം മുതൽ 10 വർഷം വരെ - 6.85% - 7.35%
malayalam.goodreturns.in
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications