ശമ്പളക്കാർക്ക് മാത്രമല്ല, സാധാരണക്കാർക്കും ലോണെടുക്കാം എളുപ്പത്തിൽ, അപേക്ഷിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധികൾക്ക് ഏറ്റവും വലിയ പരിഹാരമാണ് പേഴ്സണൽ ലോണുകൾ. എന്നാൽ ശമ്പളക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് പേഴ്സണൽ ലോൺ എന്നാണ് പൊതുവായ ധാരണ. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും എളുപ്പത്തിൽ ലോൺ ലഭിക്കും. ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം എന്നുമാത്രം.
മികച്ച ക്രെഡിറ്റ് സ്കോറും മറ്റ് യോ​ഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കുമാണ് ഇത്തരത്തിൽ ലോൺ ലഭിക്കുന്നത്. സ്വയം തൊഴിൽ ചെയ്യുന്നവർ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

വ്യക്തമായ തെളിവുകൾ

വ്യക്തമായ തെളിവുകൾ

വ്യക്തിഗത വായ്പ ലഭിക്കുന്നതിന് സ്വയം തൊഴിൽ ചെയ്യുന്നവർ താഴെ പറയുന്ന രേഖകൾ ബാങ്കുകളിൽ നൽകണം.

  • ചുരുങ്ങിയത് 2 വർഷത്തെ എങ്കിലും ഓഡിറ്റ് ചെയ്തതും ചാർട്ടേഡ് അക്കൗണ്ടന്റ് അം​ഗീകൃതവുമായ ബാലൻസ് ഷീറ്റുകളും ഓഡിറ്റ് റിപ്പോർട്ടുകളും
  • കഴിഞ്ഞ 3 വർഷത്തെ ഇൻകം ടാക്സ് റിട്ടേൺസ്
  • ബാങ്ക് സ്റ്റേറ്റ്മെന്റുകൾ (6 മാസം മുതൽ 3 വർഷം വരെ)
  • മേൽപ്പറഞ്ഞ രേഖകൾ ഇപ്പോഴും ബിസിനസ് തുടരുന്നുണ്ട് എന്നതിന് തെളിവാണ്.
    വരുമാനം

    വരുമാനം

    മികച്ച ക്രെഡിറ്റ് സ്കോറാണ് വായ്പ അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകൾ പരിശോധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. കൂടാതെ മറ്റ് യോഗ്യതയുള്ള മാനദണ്ഡങ്ങളെ സംബന്ധിച്ചിടത്തോളം, ആദ്യം അപേക്ഷകന്റെ വരുമാനം പരിശോധിക്കും. സാധാരണയായി പ്രതിവർഷം അഞ്ചു ലക്ഷം രൂപയിൽ കുറയാത്ത വരുമാനമാണ് അപേക്ഷകന് ഉണ്ടായിരിക്കേണ്ടത്.

    അപേക്ഷകന്റെ പ്രായപരിധി

    അപേക്ഷകന്റെ പ്രായപരിധി

    അപേക്ഷകർക്ക് 22നും 55നും ഇടയിൽ ആയിരിക്കണം പ്രായം. കൂടാതെ ബിസിനസ്സിന് ആരംഭിച്ചിട്ട് മൂന്ന് വർഷം എങ്കിലും പൂർത്തിയായതും ഇപ്പോഴും തുടരുന്നതുമായ ബിസിനസുകൾക്കാണ് വായ്പ ലഭിക്കുക. ബിസിനസ്സ് വിറ്റുവരവ് രേഖകൾ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് വഴി ഓഡിറ്റ് ചെയ്യുകയും വേണം. ബാങ്കിന് അപേക്ഷകന്റെ തിരിച്ചടവ് ശേഷി സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെട്ടാൽ ഉടൻ വായ്പ ലഭിക്കും.

    ക്രെഡിറ്റ് സ്കോർ‌

    ക്രെഡിറ്റ് സ്കോർ‌

    മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ അതായത് 750 പോയിന്റിൽ കൂടുതൽ ഉണ്ടെങ്കിൽ വായ്പ ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിൽ, വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി അതിനു വേണ്ടി പരിശ്രമിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകളും മറ്റും സമയത്തിനുള്ളിൽ അടയ്ക്കുന്നത് വഴി നല്ല ക്രെഡിറ്റ് റേറ്റിംഗ് സൃഷ്ടിക്കാൻ കഴിയും. വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് സ്വയം ക്രെഡിറ്റ് സ്കോർ പരിശോധിക്കാനും കഴിയും.

    ആവശ്യമായ രേഖകൾ

    ആവശ്യമായ രേഖകൾ

    താഴെ പറയുന്നവയാണ് വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രേഖകൾ

    • ഐഡി പ്രൂഫ്: പാസ്പോർട്ട്, വോട്ടേഴ്സ് ഐഡി, ഡ്രൈവിം​ഗ് ലൈസൻസ്, പാൻ കാർഡ്
    • താമസ സ്ഥലത്തിന്റെ തെളിവ്: പാസ്പോർട്ട്, യൂട്ടിലിറ്റി ബില്ലുകൾ, റേഷൻ കാർഡ് മുതലായവ
    • വരുമാനത്തിന്റെ തെളിവ്: CA സാക്ഷ്യപ്പെടുത്തിയ ധനകാര്യങ്ങൾ, ഇൻകം ടാക്സ് റിട്ടേണുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ
    • ബിസിനസ്സ് വിലാസവും ഉടമസ്ഥാവകാശ പ്രമാണം: വസ്തുവിന്റെ പ്രമാണം, യൂട്ടിലിറ്റി ബില്ലുകൾ

malayalam.goodreturns.in

English summary

How To Get Personal Loan For Non Salaried Individuals?

Non salaried individuals also get personal. Here is the eligibility criteria and others details.
Story first published: Friday, May 17, 2019, 9:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X