പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കേണ്ടത് എങ്ങനെ? പലിശ അറിഞ്ഞ് നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ നിരവധിയാണ്. സേവിംഗ്സ് അക്കൗണ്ട് മുതൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ വരെയുള്ള 9 തരം നിക്ഷേപ സേവനങ്ങളാണ് പോസ്റ്റ് ഓഫീസ് വാ​ഗ്ദാനം ചെയ്യുന്നത്. രാജ്യത്ത് 1.5 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളാണുള്ളത്. ഇവയിൽ എവിടെ വേണമെങ്കിലും നിക്ഷേപം നടത്തുകയും ചെയ്യാം. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങളും വിവിധ നിക്ഷേപ മാർ​ഗങ്ങളും താഴെ പറയുന്നവയാണ്.

 

പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലെ നിലവിലെ വാർഷിക പലിശ നിരക്ക് 4 ശതമാനമാണ്. വെറും 20 രൂപ മുതൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. എന്നാൽ ചെക്ക് ബുക്ക് വേണമെങ്കിൽ കുറഞ്ഞത് 500 രൂപയുടെ എങ്കിലും നിക്ഷേപം പോസ്റ്റ് ഓഫീസിൽ നടത്തണം. അക്കൗണ്ടിൽ മിനിമം ബാലൻസ് 500 രൂപയെങ്കിലും നിലനിർത്തുകയും വേണം. സേവിം​ഗ്സ് ബാങ്ക് അക്കൌണ്ടുകൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സേവനവും ലഭ്യമാണ്.

പോസ്റ്റ് ഓഫീസ് കറന്റ് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് കറന്റ് അക്കൗണ്ട്

ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിൽ കറന്റ് അക്കൗണ്ട് സേവനവും ലഭ്യമാണ്. ഇതുവഴി മണി ട്രാൻസ്ഫർ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സർവീസ്, ബിൽ / യൂട്ടിലിറ്റി പേയ്മെൻറുകൾ എന്നിവയും നടത്താവുന്നതാണ്. റെ​ഗുലർ, ഡിജിറ്റൽ, ബേസിക് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഈ മൂന്നു തരങ്ങളിലും അക്കൗണ്ടുകളിലും ഉടമയ്ക്ക് പ്രത്യേക മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. എന്നാൽ കറന്റ് അക്കൗണ്ടിൽ മിനിമം 100 രൂപ നിലനിർത്തണം.

പലിശ നിരക്ക്

പലിശ നിരക്ക്

ഒൻപത് നിക്ഷേപ സേവനങ്ങളിലായി 4 മുതൽ 8.7 ശതമാനം വരെ പലിശയാണ് പോസ്റ്റ് ഓഫീസ് വാ​ഗ്ദാനം ചെയ്യുന്നത്. താഴെ പറയുന്നവയാണ് വിവിധ തരം നിക്ഷേപങ്ങളും പലിശ നിരക്കും.

 • പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് - 4%
 • നാഷണൽ സേവിംഗ്സ് റിക്കറിം​ഗ് ഡിപ്പോസിറ്റ് അക്കൗണ്ട് - 7.3%
 • നാഷണൽ സേവിംഗ്സ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട് - 7 മുതൽ 7.8%
 • നാഷണൽ സേവിംഗ്സ് മന്ത്ലി ഇൻകം അക്കൗണ്ട് - 7.3%
 • മുതിർന്ന പൗരൻമാരുടെ സേവിംഗ്സ് സ്കീം - 8.7%
 • പബ്ലിക് പ്രൊവിഡന്റ് ഫണ്ട് - 8%
 • നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് - 8%
 • കിസാൻ വികാസ് പത്ര - 7.7%
 • സുകന്യ സമൃദ്ധി - 8.5%
കാലാവധി

കാലാവധി

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ചിലതിന് നിശ്ചിത നിക്ഷേപ കാലാവധിയുണ്ട്. താഴെ പറയുന്നവയാണ് ഈ കാലാവധികൾ.

 • നാഷണൽ സേവിംഗ്സ് റിക്കറിം​ഗ് ഡിപ്പോസിറ്റ് അക്കൗണ്ട് - 5 വർഷം
 • നാഷണൽ സേവിംഗ്സ് മന്ത്ലി ഇൻകം അക്കൗണ്ട് - 5 വർഷം
 • മുതിർന്ന പൗരൻമാരുടെ സേവിംഗ്സ് സ്കീം - 5 വർഷം
 • പബ്ലിക് പ്രൊവിഡന്റ് ഫണ്ട് - 15 വർഷം
 • നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് - 5 വർഷം
 • കിസാൻ വികാസ് പത്ര - 2.5 വർഷം
നികുതി ആനുകൂല്യങ്ങൾ

നികുതി ആനുകൂല്യങ്ങൾ

പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സ്മോൾ സേവിംഗ്സ് സ്കീമുകളിൽ മൂന്നെണ്ണം വഴി ഉപഭോക്താക്കൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഒരു സാമ്പത്തിക വർഷം 1.5 ലക്ഷം രൂപ വരെയാണ് ഇളവ് ലഭിക്കുക. നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് (അഞ്ച് വർഷം), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (15 വർഷം), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയാണ് നികുതി ആനുകൂല്യം ലഭിക്കുന്ന നിക്ഷേപങ്ങൾ.

malayalam.goodreturns.in

English summary

How To Make Benefits From Post Office Banking Services

These are the nine types of post office savings schemes and its benefits.
Story first published: Monday, May 20, 2019, 6:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X