നിങ്ങളുടെ പണം നിങ്ങറിയാതെ നഷ്ട്ടപ്പെടുന്നത് എങ്ങനെ? തട്ടിപ്പുകാരെ സൂക്ഷിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരമ്പരാ​ഗത നിക്ഷേപ മാർ​ഗങ്ങളേക്കാൾ, ദീർഘകാലാടിസ്ഥാനത്തിലുള്ള ഉയർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാർ​ഗമാണ് ഓഹരി വിപണി. എന്നാൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളറിയാതെ തന്നെ നിങ്ങളുടെ പണം നഷ്ട്ടപ്പെട്ടേക്കാം. താഴെ പറയുന്നവയാണ് ഓഹരിയിൽ പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

അനാവശ്യ ശുപാർശങ്ങൾ

അനാവശ്യ ശുപാർശങ്ങൾ

നിക്ഷേപം നടത്തുന്നതിന് മുമ്പ് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതോടെ പലരും പല ഉപ​ദേശങ്ങളും നിർദ്ദേശങ്ങളുമായി നിക്ഷേപകരെ സമീപിക്കും. ഇത്തരം അനാവശ്യ ഉപദേശങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുന്നതാണ് നിക്ഷേപകർക്ക് അബദ്ധം സംഭവിക്കാതിരിക്കാൻ നല്ലത്. പെട്ടെന്ന് കാശുണ്ടാക്കാം, നിക്ഷേപിക്കുന്നതിനേക്കാൾ ഇരട്ടി നേടാം, തുടങ്ങിയ പ്രലോഭനങ്ങളിൽപ്പെട്ട് കാശ് കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഓഹരി വിപണിയെക്കുറിച്ചുള്ള ധാരണ

ഓഹരി വിപണിയെക്കുറിച്ചുള്ള ധാരണ

സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങൾ ഓഹരി വിപണിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. സ്റ്റോക്ക് മാർക്കറ്റുകളിലെ നിക്ഷേപം വെറും ഭാ​ഗ്യ പരീക്ഷണമല്ല. എന്നാൽ പലരുടെയും വിചാരം സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നത് ചൂതാട്ടത്തിന് തുല്യമാണെന്നാണ്. മാർക്കറ്റിനെക്കുറിച്ച് വ്യക്തമായ ധാരണയോടു കൂടി വേണം ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാൻ. ഇടനിലക്കാരുടെ വാക്ക് കേട്ട് മാത്രം നിക്ഷേപം നടത്തിയാൽ പലപ്പോഴും കാശ് നഷ്ട്ടപ്പെടാനും സാധ്യതയുണ്ട്.

റിസ്ക്ക് എടുക്കുമ്പോൾ ശ്രദ്ധിക്കുക

റിസ്ക്ക് എടുക്കുമ്പോൾ ശ്രദ്ധിക്കുക

സ്റ്റോക്ക് മാർക്കറ്റുകളിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് ഓരോ നിക്ഷേപത്തിന്റെയും റിസ്ക്ക് നില പരിശോധിക്കേണ്ടതാണ്. റിസ്ക്കിന് അനുസരിച്ചായിരിക്കും നിക്ഷേപത്തിലൂടെ ലഭിക്കുന്ന ലാഭം. കൂടുതൽ റിസ്ക്ക് എടുക്കുമ്പോൾ നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന ലാഭം കൂടും. റിസ്ക്ക് കുറയുമ്പോൾ ലഭിക്കുന്ന ലാഭത്തിന്റെ ശതമാനം കൂടും. എന്നാൽ റിസ്ക്ക് കൂടുമ്പോൾ നഷ്ട്ട സാധ്യതയും കൂടുതലാണ്. ഉദാഹരണത്തിന്, വ്യക്തികളുടെ പ്രായം, വരുമാന സ്രോതസുകൾ, ബാധ്യതകൾ, ആശ്രിതരുടെ എണ്ണം, വരാനിരിക്കുന്ന ചെലവുകൾ എന്നിവയ്ക്കനുസൃതമായി വേണം നിക്ഷേപം നടത്താൻ.

സാഹചര്യങ്ങൾക്ക് അനുസരിച്ച് നിക്ഷേപം

സാഹചര്യങ്ങൾക്ക് അനുസരിച്ച് നിക്ഷേപം

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം നടത്തുമ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് വേണം പണം നിക്ഷേപിക്കാൻ. പെട്ടെന്ന് എടുത്ത് ചാടിയുള്ള നിക്ഷേപങ്ങൾ പലപ്പോഴും നിങ്ങളെ അബദ്ധത്തിൽ ചാടിച്ചേക്കാം. കൂടാതെ തട്ടിപ്പുകാരുടെ പിടിയിൽ വീഴാതെ നിക്ഷേപം നടത്താനും പ്രത്യേകം ശ്രദ്ധിക്കണം.

malayalam.goodreturns.in

English summary

Investment Tips: Beware of fraudsters

Stock market is likely to be a long-term high-end investment segment, rather than traditional investment options.
Story first published: Monday, May 27, 2019, 16:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X