വിദേശത്ത് ജോലി നോക്കാൻ പ്ലാനുണ്ടോ? എങ്കിൽ നിങ്ങൾക്ക് പറ്റിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് കാനഡ. നിലവിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങളിലൊന്നാണിത്. ഏപ്രിൽ മാസത്തിലെ കണക്കുകൾ അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ തൊഴിലവസരം സൃഷ്ടിച്ച രാജ്യം കാനഡയാണ്. കാനഡയിലെ ഒന്റാറിയോ, ക്യുബെക്ക്, അൽബെർട്ട, പ്രിൻസ് എഡ്വേർഡ് ദ്വീപുകൾ എന്നിവിടങ്ങളിലായി ആകെ ഒരു ലക്ഷത്തിലധികം പുതിയ നിയമനങ്ങളാണ് നടന്നത്.
തൊഴിലില്ലായ്മ നിരക്ക്
പ്രതീക്ഷിച്ചതിനേക്കാൾ 10,000 തൊഴിലവസരങ്ങളാണ് ഏപ്രിലിൽ കാനഡയിൽ വർദ്ധിച്ചത്. ഇതോടെ കാനഡയിലെ തൊഴിലില്ലായ്മ നിരക്കിലും കുറവുണ്ടായി. മാർച്ചിൽ 5.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ഏപ്രിലിൽ ഇത് 5.7 ശതമാനമായി കുറഞ്ഞു. ഏപ്രിലിലെ മൊത്തം പുതിയ തൊഴിലവസരങ്ങളിൽ 73,000 പേർ മുഴുവൻ സമയ ജോലിക്കാരാണ്. സ്വകാര്യ മേഖലയിൽ 84,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
തൊഴിലവസരങ്ങൾ കൂടി
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 426,000 പുതിയ തൊഴിലവസരങ്ങളാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അതിൽ 248,000 അവസരങ്ങളും മുഴുവൻ സമയ ജോലികളിലാണ്. 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കും 55 വയസിനും അതിനു മുകളിൽ പ്രായമുള്ളവർക്കും 25 മുതൽ 54 വയസ്സു വരെയുള്ള സ്ത്രീകൾക്കുമാണ് ഏറ്റവും കൂടുതൽ ജോലി ലഭിച്ചിരിക്കുന്നത്.
കുടിയേറ്റം
കനേഡിയൻ സമ്പദ്‍വ്യവസ്ഥയെ വിശ്വസിച്ച് നിരവധി കുടിയേറ്റക്കാരാണ് കാനഡയിലേയ്ക്ക് എത്തുന്നത്. നിരവധി ഇന്ത്യക്കാരും കാനഡയിൽ ജോലി തേടി എത്തുന്നുണ്ട്. 24 വയസ്സിനും അതിൽ താഴെയുമുള്ളവർക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. ഗ്ലോബൽ ടാലന്റ് സ്ട്രീം എന്ന തടസ്സരഹിതവും വേഗതയേറിയതുമായ വഴിയിലൂടെ
നിരവധി പേരാണ് കാനഡയിൽ ഓരോ വർഷവും ജോലിയ്ക്ക് അപേക്ഷിക്കുന്നത്. ഇന്ത്യക്കാർക്ക് കാനഡയിൽ വൻ തൊഴിലവസരം; അപേക്ഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ജോലി
ഒന്റാറിയോയിൽ കൂടുതൽ അവസരം
കാനഡയിലെ ഏറ്റവും ജനകീയ പ്രവിശ്യയായ ഒന്റാറിയോയിൽ ഏപ്രിലിൽ പുതുതായി 47,000 പേർക്കാണ് ജോലി ലഭിച്ചത്. 15നും 24നും ഇടയിൽ പ്രായമുള്ള പാർട്ട് ടൈം ജോലിക്കാരുടെ എണ്ണം വർദ്ധിച്ചതാണ് നിരക്ക് ഉയരാൻ കാരണം. ഒന്റാറിയോയിലെ തൊഴിലില്ലായ്മ നിരക്ക് 0.3 ശതമാനം കുറഞ്ഞ് 4.3 ശതമാനത്തിലേക്ക് കുറഞ്ഞു. ആൽബെർട്ടയിൽ ഏപ്രിലിൽ 21,000 പേർക്കാണ് പുതുതായി ജോലി ലഭിച്ചത്.
ജോലി സാധ്യതയുള്ള മേഖലകൾ
കാനഡയിൽ ഏറ്റവും കൂടുതൽ ജോലി ലഭിക്കുന്ന തൊഴിൽ മേഖലകൾ താഴെ പറയുന്നവയാണ്.
- വ്യാപാര മേഖല
- നിർമ്മാണ മേഖല
- വിവരം, സംസ്കാരം, വിനോദം
- പബ്ലിക് അഡ്മിനിസ്ട്രേഷൻ
- കൃഷി
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications