ഇന്ത്യക്കാർക്ക് കാനഡയിൽ വൻ തൊഴിലവസരം; അപേക്ഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ജോലി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്ലോബൽ ടാലന്റ് സ്ട്രീമിന്റെ (ജി.ടി.എസ്) ഭാ​ഗമായി കാനഡയിൽ വൻ തൊഴിലവസരങ്ങൾ. ഇന്ത്യയ്ക്കാർക്ക് കാനഡ‍യിൽ ജോലിയ്ക്ക് അപേക്ഷിക്കാൻ തടസ്സരഹിതവും വേഗതയേറിയതുമായ വഴിയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.

 

തൊഴിലവസരങ്ങൾ

തൊഴിലവസരങ്ങൾ

താഴെ പറയുന്ന മേഖലയിലുള്ളവർക്കാണ് കാനഡയിൽ തൊഴിലവസരങ്ങൾ കൂടുതൽ. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഇന്ത്യക്കാർക്കും അപേക്ഷിക്കാവുന്നതാണ്.

  • സയൻസ് ടെക്നോളജി
  • എൻജിനീയറിം​ഗ്
  • ഗണിതശാസ്തം
വെറും രണ്ടാഴ്ച്ച മാത്രം

വെറും രണ്ടാഴ്ച്ച മാത്രം

ഈ പദ്ധതി വഴി അപേക്ഷ അയച്ച് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ അർഹരായവർക്ക് ജോലി ലഭിക്കും. ജിടിഎസ് വഴി നിയമിക്കപ്പെടുന്നവർക്ക് കാനഡയിൽ തൊഴിൽ പരിചയം നേടുന്നതിലൂടെ എക്സ്പ്രസ് എൻട്രി റൂട്ട് വഴി പെർമനന്റ് റെസിഡൻസിക്കും (പിആർ) അപേക്ഷിക്കാം. പോയിന്റ് അടിസ്ഥാനത്തിലാണ് പിആർ ലഭിക്കുക.

കൂടുതൽ ഇന്ത്യക്കാർ

കൂടുതൽ ഇന്ത്യക്കാർ

എക്സ്പ്രസ് എൻട്രി റൂട്ട് വഴി കാനഡയിൽ പെർമനന്റ് റെസിഡൻസിക്ക് ശ്രമിക്കുന്നവരിൽ അധികവും ഇന്ത്യക്കാരാണ്. 2017 ൽ 86,022 പേർ പിആറിന് അപേക്ഷിച്ചപ്പോൾ, ഏകദേശം 42% അഥവാ 36,310 പേർക്ക് പൗരത്വം ലഭിച്ചു. 2018ൽ 41,000ഓളം ഇന്ത്യക്കാർക്കാണ് കാനഡയിൽ പൗരത്വം ലഭിച്ചത്. അപേക്ഷകരുടെ എണ്ണത്തിൽ 13 ശതമാനം വർദ്ധനവാണ് കഴി‍ഞ്ഞ വർഷമുണ്ടായത്.

കാനഡയ്ക്ക് ആവശ്യം

കാനഡയ്ക്ക് ആവശ്യം

വിവിധ മേഖലകലിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള വിവിധ രാജ്യങ്ങളിലെ ആളുകളെയാണ് കാനഡയ്ക്ക് ആവശ്യം. 40,000ത്തിൽ അധികം പുതിയ തൊഴിലവസരങ്ങളാണ് ഈ വർഷം കാനഡയിലുള്ളത്.

എന്താണ് ജിടിഎസ് അഥവാ ഗ്ലോബൽ ടാലന്റ് സ്ട്രീം?

എന്താണ് ജിടിഎസ് അഥവാ ഗ്ലോബൽ ടാലന്റ് സ്ട്രീം?

ജിടിഎസ് ഒരിയ്ക്കലും കാനഡയിലേയ്ക്കുള്ള ഒരു കുടിയേറ്റ മാർ​ഗം മാത്രമല്ല, വൈവിധ്യമാർന്ന മേഖലകളിൽ പ്രാ​ഗത്ഭ്യം തെളിയിച്ച വിവിധ രാജ്യങ്ങളിലെ ആളുകളെ ഉപയോ​ഗിച്ച് നൂതന ടീമുകൾ നിർമ്മിക്കാനുള്ള കമ്പനികളുടെ തന്ത്രമാണ് ജിടിഎസ്. സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് ജിടിഎസ് വഴി ജോലി ലഭിക്കാൻ കൂടുതൽ സാധ്യത.

malayalam.goodreturns.in

Read more about: job visa work ജോലി വിസ
English summary

Canada holds doors wide open for Indians

Canada is set to make the Global Talent Stream (GTS) programme, which offers a hassle-free and quick route to work in the country, a permanent scheme. This will benefit aspiring Indians (including those currently based in US), who have a science, technology, engineering or mathematics (STEM) background, to make the most of emerging job opportunities.
Story first published: Thursday, April 11, 2019, 9:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X