റിക്കറിംഗ് ഡിപ്പോസിറ്റ് അഥവാ ആർഡി ജോലിക്കാർക്കും ഇടത്തരം വരുമാനക്കാർക്കുമിടയിലെ ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ്. ഒരു നിശ്ചിത കാലയളവിലേയ്ക്ക് നിശ്ചിത തുക സ്ഥിര പ്രതിമാസ നിക്ഷേപം നടത്തിയാണ് ആർഡിയിൽ പണം സ്വരൂപിക്കുന്നത്.
ഫിനാൻഷ്യൽ പ്ലാനർമാരുടെ പഠനം അനുസരിച്ച് ആറ് മാസം മുതൽ മൂന്നു വർഷം വരെയുള്ള കാലയളവിലേക്ക് പണം സ്വരൂപിക്കാൻ ഏറ്റവും മികച്ച മാർഗമാണിത്. അതായത് നിങ്ങളുടെ ഹൃസ്വകാല ലക്ഷ്യങ്ങളായ വാഹനം വാങ്ങൽ, വെക്കേഷൻ ട്രിപ്പ് തുടങ്ങിയവയ്ക്കൊക്കെ ആർഡി വഴി പണം കരുതി വയ്ക്കാവുന്നതാണ്. സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയും പോസ്റ്റ് ഓഫീസും വാ ഗ്ദാനം ചെയ്യുന്ന ആർഡി സ്കീമുകളുടെ പ്രത്യേകതകളാണ് ചുവടെ ചേർക്കുന്നത്.
കാലാവധി
എസ്ബിഐ ആർഡിയുടെ ചുരുങ്ങിയ കാലാവധി 12 മാസമാണ്. ഏറ്റവും കൂടിയ കാലാവധി 120 മാസവും. എന്നാൽ പോസ്റ്റ് ഓഫീസ് ആർഡിയ്ക്ക് സ്ഥിരമായി ഒരു കാലാവധി മാത്രമാണുള്ളത്. അത് അഞ്ച് വർഷ കാലാവധിയാണ്.
പലിശ നിരക്ക്
ആർഡിയുടെ പലിശ നിരക്കിൽ ബെസ്റ്റ് പോസ്റ്റ് ഓഫീസ് തന്നെയാണ്. 6.4 ശതമാനം മുതൽ 6.85 ശതമാനം വരെയാണ് എസ്ബിഐയുടെ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശയും ലഭിക്കും. എന്നാൽ പോസ്റ്റ് ഓഫീസിൽ ആരംഭിക്കുന്ന ആർഡിയ്ക്ക് 7.3 ശതമാനം പലിശ ലഭിക്കും. ഓരോ മൂന്ന് മാസം കൂടുമ്പോഴും പലിശ കണക്കാക്കുകയും ചെയ്യും.
ഓൺലൈൻ സേവനം
എസ്ബിഐ ഉപഭോക്താക്കൾക്ക് യൂസർ നെയിമും പാസ്വേർഡും ഉപയോ ഗിച്ച് വീട്ടിൽ ഇരുന്ന് തന്നെ റിക്കറിം ഗ് ഡിപ്പോസിറ്റ് ആരംഭിക്കാവുന്നതാണ്. എന്നാൽ പോസ്റ്റ് ഓഫീസിൽ നിക്ഷേപം നടത്തുന്നവർക്ക് ഈ ഓൺലൈൻ സേവനം ലഭിക്കില്ല. ഇവർ അടുത്തുള്ള പോസ്റ്റ് ഓഫീസ് ശാഖയിൽ നേരിട്ട് പോയി അക്കൗണ്ട് തുറക്കണം.
മിനിമം നിക്ഷേപം
എസ്ബിഐ ആർഡി അക്കൗണ്ടിൽ ഒരു വ്യക്തിയ്ക്ക് 100 രൂപയും അതിനു ശേഷം 10 രൂപയുടെ ഗുണിതങ്ങളായും തുക നിക്ഷേപിക്കാവുന്നതാണ്. പരമാവധി നിക്ഷേപ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ പോസ്റ്റ് ഓഫീസ് ആർഡിയിൽ മാസത്തിൽ കുറഞ്ഞത് 10 രൂപ മുതൽ നിക്ഷേപം നടത്താം. പിന്നീട് അഞ്ചിന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധി പോസ്റ്റ് ഓഫീസ് ആർഡിയ്ക്കും നിശ്ചയിച്ചിട്ടില്ല.
പിഴ
ആർഡിയുടെ പ്രതിമാസ ഗഡു അടയ്കാതിരുന്നാൽ എസ്ബിഐ ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കും. 5 വർഷമോ അതിൽ താഴെയോ ഉള്ള ആർഡി നിക്ഷേപത്തിന് പ്രതിമാസ ഗഡു അടയ്ക്കാതിരുന്നാൽ 100 രൂപയ്ക്ക് 1.5 രൂപ എന്ന നിരക്കിലാണ് പിഴ ഈടാക്കുന്നത്. 5 വർഷത്തിന് മുകളിലുള്ള നിക്ഷേപമാണെങ്കിൽ 100 രൂപയ്ക്ക് 2 രൂപ എന്ന നിലയിൽ പിഴ നൽകേണ്ടി വരും. എന്നാൽ പോസ്റ്റ് ഓഫീസ് ആർഡിയിൽ, ഒരു നിശ്ചിത ദിവസം നിക്ഷേപം നടത്തിയില്ലെങ്കിൽ ഡിഫോൾട്ട് ഫീസാണ് ഈടാക്കുക. ഓരോ 5 രൂപയ്ക്കും 0.05 പൈസയാണ് പിഴ. തുടർച്ചയായ നാല് തവണ നിക്ഷേപം നടത്തിയില്ലെങ്കിൽ അക്കൗണ്ട് നിർത്തലാക്കപ്പെടും.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications