നിങ്ങളുടെ സ്ഥലമോ, വീടോ പണയം വച്ച് ലോണെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഏത് ബാങ്കിൽ നിന്ന് ലോണെടുക്കുന്നതാണ് കൂടുതൽ ലാഭകരമെന്ന് അറിയണ്ടേ? പ്രധാന ബാങ്കുകളുടെ പലിശ നിരക്കുകൾ പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാം.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് വസ്തു പണയം വച്ചുള്ള വായ്പ വളരെ വേഗം അനുവദിക്കുന്നതാണ്. എസ്ബിഐയുടെ വിവിധ ശാഖകളിൽ നിന്ന് വായ്പ എടുക്കാം. ബാങ്ക് കുറഞ്ഞത് 10 ലക്ഷം രൂപയും പരമാവധി 7.5 കോടി രൂപയുമാണ് വാഗ്ദാനം ചെയ്യുന്നത്. ശമ്പളക്കാരിൽ നിന്ന് ഒരു കോടി രൂപ വരെയുള്ള വായ്പയ്ക്ക് ഒരു വർഷത്തെ എംസിഎൽ ആർ + 1.45 ശതമാനം ബാങ്ക് പലിശ ഇനത്തിൽ ഈടാക്കും. ഒരു കോടിയ്ക്കും രണ്ട് കോടിയ്ക്കും ഇടയിലുള്ള വായ്പയ്ക്ക് എംസിഎൽ ആർ + 2.10 ശതമാനം പലിശയാണ് ഈടാക്കുക. രണ്ട് കോടിയ്ക്കും 7.5 കോടിയ്ക്കും ഇടയിലുള്ള തുകയ്ക്ക് എംസിഎൽ ആർ + 2.5 ശതമാനം പലിശയും ഈടാക്കും.
എച്ച്‍ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ, സ്വത്തിന്റെ മൂല്യത്തിന്റെ 65 ശതമാനമായിരിക്കും വായ്പയായി ലഭിക്കുക. എംസിഎൽആറിന് ഒപ്പം 0.90 മുതൽ 1.75 ശതമാനം വരെയാണ് വായ്പയുടെ പലിശ നിരക്ക്. വളരെ വേഗത്തിൽ വായ്പാ നടപടികൾ പൂർത്തിയാകും എന്നതാണ് ബാങ്കിന്റെ മറ്റൊരു പ്രത്യേകത.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിൽ നിന്ന് വസ്തു പണയത്തിലൂടെ 5 ലക്ഷം മുതൽ 5 കോടി രൂപ വരെ വായ്പയായി ലഭിക്കും. റെസിഡൻഷ്യൽ അല്ലെങ്കിൽ കൊമേഴ്സ്യൽ പ്രോപ്പർട്ടികൾ പണയം വയ്ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് നൽകുന്ന പരമാവധി തിരിച്ചടവ് കാലാവധി 20 വർഷമാണ്. ശമ്പളം ലഭിക്കുന്ന വ്യക്തികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, ബിസിനസുകാർ തുടങ്ങിയവർ ഈ വായ്പയ്ക്ക് അർഹരാണ്. എംസിഎൽആറിനൊപ്പം 0.90 മുതൽ 2.25 ശതമാനം വരെയാണ് ബാങ്ക് പലിശ ഈടാക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വായ്പയുടെ കാലാവധി 15 വർഷം വരെ ഉയർന്നതാണ് നിങ്ങൾക്ക് നല്ലത്. തിരിച്ചടവ് കൂടുതൽ എളുപ്പമാക്കുന്ന കാലാവധിയാണിത്. അപേക്ഷകന്റെ വരുമാന സ്രോതസ്സ്, നിലവിലുള്ള വായ്പ, ക്രെഡിറ്റ് സ്കോർ, തിരിച്ചടവ് ചരിത്രം, സ്വത്തിന്റെ മൂല്യം എന്നിവ കണക്കിലെടുത്താണ് വായ്പ അനുവദിക്കുന്നത്. വായ്പാ തുകയും പണയം വയ്ക്കുന്ന വസ്തുവിന്റെ മൂല്യത്തിന് അനുസരിച്ചായിരിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications