എസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; തട്ടിപ്പുകാർ അക്കൗണ്ടും ക്രെഡിറ്റ് കാർഡും ഹാക്ക് ചെയ്യുന്നത് ഇങ്ങനെ

40 കോടിയിലധികം സേവിംഗ്സ് അക്കൗണ്ട് ഉടമകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലായ്പ്പോഴും തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്ന പ്രധാന ബാങ്കുകളിലൊന്നാണ്. കാരണം എസ്‌ബി‌ഐയുടെ സേവിംഗ്സ് അക്കൗണ്ടോ ക്രെഡിറ്റ് കാർഡോ ഉപയോ​ഗിക്കുന്ന നിരവധിയാളുകളുണ്ട് എന്നത് തന്നെ. എടി‌എം കാർഡ് സ്കിമ്മിംഗും മൊബൈൽ സിം കാർഡ് സ്വാപ്പിനും ശേഷം തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഏറ്റവും പുതിയ രീതിയാണ് വിഷിംഗ്. എന്താണ് വിംഷിം​ഗ്? എങ്ങനെ തട്ടിപ്പുകാരെ തിരിച്ചറിയാം എന്ന് പരിശോധിക്കാം.

എന്താണ് വിഷിം​ഗ്?

എന്താണ് വിഷിം​ഗ്?

ഫോണിലൂടെ തട്ടിപ്പുകാർ സ്വയം എസ്‌ബി‌ഐ ജീവനക്കാരാണെന്ന് അവകാശപ്പെട്ട് നടത്തുന്ന തട്ടിപ്പ് രീതിയാണ് വിഷിം​ഗ്. എടിഎം പിൻ നമ്പർ, ഒടിപി, ക്രെഡിറ്റ് കാർഡ് നമ്പർ പോലുള്ള ബാങ്ക് വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇവർ അക്കൗണ്ട് ഉടമകളെ പ്രേരിപ്പിക്കും. ഫോൺ കോളിലൂടെ മാത്രമാണ് വിഷിംഗ് തട്ടിപ്പ് രീതി പൂർണ്ണമായും നടക്കുന്നത്. തട്ടിപ്പാണ് നടന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ശൂന്യമായിരിക്കും. നിരവധി എസ്ബിഐ ഉപഭോക്താക്കൾ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ട്.

ബാങ്കിൽ നിന്നുള്ള ഫോൺ കോൾ

ബാങ്കിൽ നിന്നുള്ള ഫോൺ കോൾ

എസ്‌ബി‌ഐ ശാഖയിൽ നിന്നുള്ള ഫോൺ കോൾ എന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ ഫോൺ വിളിക്കും. കൂടുതലും ലാൻ‍‍ഡ് ഫോണുകളിലാണ് ഇത്തരം കോളുകൾ ലഭിക്കുക. വിളിക്കുന്നയാൾക്ക് നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയ ബാങ്ക് അക്കൗണ്ടുമായി ലിങ്കു ചെയ്തിട്ടുള്ള നിങ്ങളുടെ വിശദാംശങ്ങൾ അറിയാമായിരിക്കും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ പറയുമ്പോൾ തന്നെ വിളിക്കുന്നയാൾ ബാങ്കിൽ നിന്നുള്ളവരാണെന്ന് നിങ്ങൾ വിശ്വസിക്കുകയും ചെയ്യും.

ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ബ്ലോക്കാകും

ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ബ്ലോക്കാകും

ചില വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉടൻ ബ്ലോക്കാകും എന്ന് പറഞ്ഞും തട്ടിപ്പുകാർ വിളിക്കാറുണ്ട്. ബാങ്കിംഗ് റെക്കോർഡിൽ നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി നിങ്ങളുടെ ഉപഭോക്തൃ ഐഡി അല്ലെങ്കിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളാകും ഇതുവഴി തട്ടിപ്പുകാർ ആവശ്യപ്പെടുക. വിശദാംശങ്ങൾ അപ്‌ഡേറ്റുചെയ്യുമ്പോൾ കാർഡ് അപ്‌ഗ്രേഡ് ചെയ്യുമെന്ന് ചിലർ വാഗ്ദാനം ചെയ്തേക്കാം.

ഒടിപി ആവശ്യപ്പെട്ടേക്കാം

ഒടിപി ആവശ്യപ്പെട്ടേക്കാം

ഇടപാട് പൂർത്തിയാക്കാൻ നിങ്ങളുടെ ഫോണിൽ ലഭിക്കുന്ന ഒടിപിയും ചിലപ്പോൾ തട്ടിപ്പുകാർ ആവശ്യപ്പെട്ടേക്കാം. ഇതനുസരിച്ച് നിങ്ങൾ‌ ഒ‌ടി‌പി കൈമാറി കഴിഞ്ഞാൽ‌ അവർ‌ നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ട് ഹാക്ക് ചെയ്യുകയും നിങ്ങളുടെ ബാങ്ക് ബാലൻ‌സ് മുഴുവൻ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ഒരു ബാങ്ക് ജീവനക്കാരനും ഒരു ഉപഭോക്താവിനോടും ബാങ്കുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ ഫോണിൽ പങ്കിടാൻ ആവശ്യപ്പെടുകയില്ല. ഇക്കാര്യം മനസ്സിലാക്കിയാൽ തന്നെ പല തട്ടിപ്പുകളും ഒഴിവാക്കാനാകും. ഇക്കാര്യങ്ങൾ അറിയാത്തതിനാൽ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുമുണ്ട്. 1,885 കേസുകളിലായി 7,951 കോടി രൂപയുടെ തട്ടിപ്പുകൾ ആണ് 2018 ഏപ്രിൽ മുതൽ 2018 ഡിസംബർ വരെയുള്ള കാലയളവിൽ എസ്‌ബി‌ഐയിൽ നടന്നിട്ടുള്ളത്.

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X