സ്വന്തമായൊരു കാർ എല്ലാവരുടെയും സ്വപ്നമാണ്. സ്വപ്നത്തേക്കാൾ ഉപരി ഒരു കുടുംബത്തിൽ ഒരു കാർ എന്നത് ഒരു അത്യാവശ്യം കൂടിയായി മാറിയിരിക്കുകയാണ് ഇന്ന്. മൊത്തം പണം കൊടുത്ത് കാർ വാങ്ങാൻ കഴിയാത്തവരെ സഹായിക്കുന്ന ഒന്നാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന കാർ ലോൺ. എന്നാൽ കാർ ലോണെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് പല അബദ്ധങ്ങളും പറ്റാൻ സാധ്യതയുണ്ട്. ലോണെടുക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.
വായ്പാ തുകയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
പുതിയ കാർ വാങ്ങുന്നതിനും മുമ്പ് മറ്റാരുടെയെങ്കിലും ഉടമസ്ഥതയിലുള്ള കാറുകൾ വാങ്ങുന്നതിനും ബാങ്കിൽ നിന്ന് വായ്പ ലഭിക്കും. എന്നാൽ പലിശ നിരക്കുകളിൽ വ്യത്യാസമുണ്ടാകും. വായ്പ തുക അപേക്ഷകന്റെ പ്രായം, വരുമാനം എന്നിവയെ ആശ്രയിച്ചാണ് ലഭിക്കുക. പ്രതിമാസ ശമ്പളവും വാർഷിക വരുമാനവും വായ്പാ തുകയെ സ്വാധീനിക്കുന്ന മറ്റ് ചില ഘടകങ്ങളാണ്.
കാറിന്റെ വില
വാഹനത്തിന്റെ എക്സ്ഷോറൂം വില, ഓൺ റോഡ് വില തുടങ്ങിയ കാര്യങ്ങൾ കാർ ലോൺ എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കണം. എക്സ്ഷോറൂം വില, ഒരു ഡീലറുടെ പക്കൽ നിന്ന് ഒരു കാർ വാങ്ങാൻ ഉപഭോക്താവ് നൽകുന്ന തുകയാണ്. രജിസ്ട്രേഷൻ ചാർജുകൾ, ഇൻഷുറൻസ് പ്രീമിയം, റോഡ് ടാക്സ് തുടങ്ങിയവ നൽകുമ്പോൾ ഇത് ഓൺ-റോഡ് വിലയായി മാറുന്നു. വാസ്തവത്തിൽ, കാർ നിങ്ങളുടെ സ്വന്തമാകണമെങ്കിൽ ചെലവാകുന്ന മൊത്തം തുകയാണ് ഓൺ-റോഡ് വില.
ഇഎംഐ
വായ്പ തിരിച്ചടയ്ക്കുന്നത് ഇഎംഐ രീതിയിലായതുകൊണ്ട് മാസം മറ്റ് ചെലവുകൾ കഴിഞ്ഞ് എത്ര രൂപ തിരിച്ചടയ്ക്കാനാകുമെന്ന് പരിശോധിക്കുക. ഇത് കണക്കുകൂട്ടി വേണം ഇഎംഐ തിരഞ്ഞെടുക്കേണ്ടത്. സ്ത്രീകൾക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുമുണ്ട്.
പ്രോസസ്സിംഗ് ഫീസ്
വായ്പ അനുവദിക്കുന്നതിനൊപ്പം ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് ഈടാക്കുന്ന തുകയാണ് പ്രോസസിംഗ് ഫീസ്. ഓരോ ബാങ്കിലെയും പ്രോസസ്സിംഗ് ഫീസ് വ്യത്യസ്തമായിരിക്കും. ബാങ്കിന്റെ പ്രോസസ്സിംഗ് ഫീസ് സംബന്ധിച്ച വിവരങ്ങൾ വായ്പ എടുക്കുന്നതിന് മുമ്പ് തന്നെ വായിച്ച് മനസ്സിലാക്കണം. ഇല്ലെങ്കിൽ ചില അധിക ഫീസുകൾ നൽകേണ്ടി വരും.
ക്രെഡിറ്റ് സ്കോർ
അപേക്ഷന്റെ ക്രെഡിറ്റ് സ്കോർ പരിഗണിച്ചാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്. മികച്ച സ്കോറില്ലെങ്കിൽ നിങ്ങളുടെ വായ്പാ അപേക്ഷ തള്ളിപ്പോകാൻ സാധ്യതയുണ്ട്. ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച് മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എടുക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
