കാറുകളും ടൂ വീലറുകളും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉടൻ വർദ്ധിക്കും. പുതുക്കിയ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) പുറത്തിറക്കി. ജൂൺ 16 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. വിവിധ വാഹനങ്ങളുടെ പഴയ നിരക്കും പുതുക്കിയ നിരക്കും ഇതാ..
ഏറ്റവും കൂടിയ തുക
150cc മുതൽ 350cc വരെയുള്ള ടൂ - വീലറുകൾക്കാണ് ഏറ്റവും ഇൻഷുറൻസ് പ്രീമിയം തുക ഏറ്റവും കൂടുതൽ വർദ്ധിക്കുന്നത്. മുൻ വർഷത്തേക്കാൾ 21 ശതമാനം വർദ്ധനവാണ് ഉണ്ടാകുക. 985 രൂപയായിരുന്ന പ്രീമിയം തുക ഇനി മുതൽ 1,193 രൂപയായി ഉയരും. വാഹന ഉടമകൾ 208 രൂപയാണ് ഈ വർഷം അധികമായി നൽകേണ്ടി വരിക. അതേസമയം, നിലവിലുള്ള ഇൻഷുറൻസ് റദ്ദാക്കി പുതിയ നിരക്കിലുള്ള പോളിസി ഇഷ്യൂ ചെയ്യരുതെന്ന് ഇൻഷുറൻസ് കമ്പനികൾ നിർദേശിച്ചിട്ടുണ്ട്.
കാറുകളുടെ പുതുക്കിയ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ
വിവിധ സിസികളിലുള്ള കാറുകളുടെ പഴയ പ്രീമിയം തുകയും പുതുക്കിയ പ്രീമിയം നിരക്കുകളും താഴെ പറയുന്നവയാണ്.
- 1000 സിസി യ്ക്ക് താഴെയുള്ള കാറുകളുടെ പ്രീമിയം 1,850 രൂപയിൽ നിന്ന് 2,072 രൂപയാക്കി ഉയർത്തി.
- 1000 മുതൽ1500 സിസി വരെയുള്ള വാഹനങ്ങൾക്ക് നിലവിലെ 2863 രൂപയിൽ നിന്ന് 3,221 രൂപയാക്കി ഉയർത്തി.
- 75 സിസിക്കു താഴെയുള്ള ബൈക്കുകൾ നിലവിലെ 427 രൂപയിൽ നിന്ന് 482 രൂപയാക്കി.
- 75 മുതൽ 150 സിസി വരെയുള്ള ബൈക്കുകൾക്ക് 720 രൂപയിൽ നിന്ന് 752 രൂപയാക്കി ഉയർത്തി.
- 150 മുതൽ 350 സിസി വരെയുള്ള ബൈക്കുകളുടെ നിരക്ക് 985 രൂപയിൽ നിന്ന് 1,193 രൂപയാക്കി വർധിപ്പിച്ചു.
- 1500സിസി യ്ക്ക് മുകളിലുള്ള കാറുകളുടെ പ്രീമിയം തുക 7,890 രൂപയിൽ മാറ്റമില്ലാതെ തുടരും.
- 350 സിസി യ്ക്ക് മുകളിലുള്ള ബൈക്കുകളുടെ പ്രീമിയം നിരക്ക് 2,323 രൂപയായും തുടരും.
ടൂ വീലറുകളുടെ പുതുക്കിയ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ
വിവിധ സിസികളിലുള്ള ടൂ വീലറുകളുടെ പഴയ പ്രീമിയം തുകയും പുതുക്കിയ പ്രീമിയം നിരക്കുകളും താഴെ പറയുന്നവയാണ്.
മാറ്റമില്ലാത്ത നിരക്കുകൾ
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications