പുതിയ വീട്ടിലേയ്ക്ക് താമസം മാറുമ്പോഴോ, രണ്ടാമത് ഒരു വീട് വാങ്ങുമ്പോഴോ ഒക്കെ ഒരു വാടകയ്ക്ക് കൊടുക്കുന്നത് പലരും ചെയ്യുന്ന കാര്യമാണ്. ഒരു പ്രതിമാസ വരുമാന മാർഗം കൂടിയാണിത്. എന്നാൽ വീട് വാടകയ്ക്ക് നൽകും മുമ്പ് ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം. ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പല അബദ്ധങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്.
അറ്റകുറ്റ പണികൾ പൂർത്തിയാക്കുക
വീട് വാടകയ്ക്ക് കൊടുക്കും മുമ്പ് തന്നെ വീടിന്റെ എല്ലാവിധ അറ്റകുറ്റപ്പണികളും പൂർത്തിയാക്കേണ്ടതാണ്. പ്രത്യേകിച്ച് ഇലക്ട്രിക്കൽ വയറിംഗ്, ഫിറ്റിംഗ്സ്, സ്വിച്ച്ബോർഡുകൾ തുടങ്ങിയവയൊക്കെ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കണം. കൂടാതെ തറ, ബാത്ത്റൂം ഫിറ്റിംഗുകൾ, ഡ്രെയിനേജ് സിസ്റ്റം എന്നിവയും പരിശോധിക്കണം. വാടകയ്ക്ക് കൊടുക്കും മുമ്പ് വീട് പെയിന്റ് ചെയ്യുന്നതും വാടകക്കാരെ ആകർഷിക്കാൻ സഹായിക്കും.
വാടക കരാർ
വീട്ടുടമയ്ക്കും വാടകക്കാരനുമായി ഒരു വാടക കരാർ തയ്യാറാക്കണം. മാസ വാടക, മേൽവിലാസം, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയതായിരിക്കണം വാടക കരാർ. യൂട്ടിലിറ്റി ബില്ലുകളുടെയും മറ്റു അറ്റകുറ്റപ്പണികളുടെയും വ്യവസ്ഥകളും നിബന്ധനകളും ഈ കരാറിൽ കൃത്യമായി വ്യക്തമാക്കണം. നിങ്ങൾ തയ്യാറാക്കിയ കരാർ വാടകക്കാരനുമായി ചർച്ച ചെയ്താകണം അന്തിമ കരാർ ഉണ്ടാക്കേണ്ടതും രജിസ്റ്റർ ചെയ്യേണ്ടതും.
മുദ്ര പത്രം വാങ്ങേണ്ടത് ആര്?
വീട് വാടകയ്ക്ക് എടുക്കുന്ന ആൾ തന്നെയാണ് വാടക കരാറിനുള്ള സ്റ്റാമ്പ് പേപ്പർ (മുദ്ര പത്രം) വാങ്ങേണ്ടതും, കരാറിന്റെ ഒറിജിനല്‍ സൂക്ഷിക്കേണ്ടതും. ഉടമസ്ഥൻ ഒറിജിനല്‍ എഗ്രിമെന്റ് ആവശ്യപ്പെടുകയാണെങ്കിൽ രണ്ട് സ്റ്റാമ്പ് പേപ്പര്‍ വാങ്ങി കരാർ തയാറാക്കുക അപ്പോഴും സ്റ്റാമ്പ് പേപ്പര്‍ വാടകക്കാരന്റെ പേരിലായിരിക്കാന്‍ ശ്രദ്ധിക്കുക. വാടക കരാറിൽ കരാർ കാലാവധി ഉണ്ടെന്ന് രണ്ടു കൂട്ടരും ഉറപ്പ് വരുത്തുക. ഈ നോട്ടീസ് പിരിയഡ് പാലിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്.
സെക്യൂരിറ്റി ഡിപ്പോസിറ്റ്
വീട് വാടകയ്ക്ക് കൊടുക്കും മുമ്പ് തീരുമാനിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റ്. പ്രതിമാസ വാടക കൂടാതെ വീട് വാടകയ്ക്ക് നൽകുമ്പോൾ തന്നെ വാടകക്കാരനിൽ നിന്ന് ഈടാക്കുന്ന തുകയാണിത്. പല ഉടമകളും മൂന്ന് മാസം, ആറ് മാസം, ഒരു വർഷം വരെയുള്ള വാടകയ്ക്ക് തുല്യമായ തുകയാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി വാങ്ങുക. വീടിന് നാശനഷ്ടമുണ്ടാക്കുകയോ വാടക കരാർ ലംഘിക്കുകയോ ചെയ്താൽ സെക്യൂരിറ്റി തുക ഉടമയ്ക്ക് ഈടാക്കാവുന്നതാണ്. ഇല്ലെങ്കിൽ വാടകക്കാരൻ വീട് ഒഴിയുമ്പോൾ ഈ തുക തിരികെ നൽകണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
