നിക്ഷേപത്തിന് 8.7% വരെ പലിശ വേണോ? ഈ മൂന്ന് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളാണ് ബെസ്റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ നിക്ഷേപം ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാൻ പറ്റിയ സ്ഥലമാണ് പോസ്റ്റ് ഓഫീസ്. തപാൽ വകുപ്പിന് കീഴിലുള്ള ഏറ്റവും മികച്ച ഒൻപത് നിക്ഷേപ മാർഗങ്ങളാണുള്ളത്. എന്നാൽ ഇവയിൽ ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന പ്രധാന നിക്ഷേപങ്ങൾ പിപിഎഫ്, സീനിയർ സിറ്റിസൺ സേവിം ഗ്സ് സ്കീം, സുകന്യ സമൃദ്ധി പദ്ധതി എന്നിവയാണ്. എട്ട് ശതമാനമോ അതിൽ കൂടുതലോ പലിശ നിരക്കാണ് ഈ നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും പിപിഎഫിൽ നിക്ഷേപിക്കാൻ സാധിക്കും. ഒറ്റത്തവണയായോ 12 തവണകളായോ നിക്ഷേപം നടത്താം. പിപിഎഫ് അക്കൗണ്ട് പ്രതിവർഷം എട്ട് ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഏതൊരു വ്യക്തിക്കും വെറും 100 രൂപ നിക്ഷേപിച്ചും അക്കൗണ്ട് തുറക്കാവുന്നതാണ്. എന്നാൽ ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 500 രൂപ എങ്കിലും നിക്ഷേപിക്കണം. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ നികുതി രഹിതവുമാണ്.

സുകന്യ സമൃദ്ധി അക്കൗണ്ട്

സുകന്യ സമൃദ്ധി അക്കൗണ്ട്

ഈ സ്കീമിന് കീഴിൽ അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപിക്കാവുന്നത് 1.5 ലക്ഷം രൂപയുമാണ്. ഒരു മാസത്തിലോ സാമ്പത്തിക വർഷത്തിലോ നിക്ഷേപം നടത്താവുന്ന എണ്ണത്തിന് പരിധിയുമില്ല. പ്രതിവർഷം 8.5 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 1,000 രൂപ എങ്കിലും നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ട് നിർത്തലാക്കും. പിന്നീട് പ്രതിവർഷം 50 രൂപ പിഴ നൽകി മാത്രമേ അക്കൗണ്ട് പുതുക്കാനാകൂ. 10 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ മാത്രമേ അക്കൗണ്ട് തുറക്കാനാകൂ.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

കുറഞ്ഞത് 1,000 രൂപയും പരമാവധി 15 ലക്ഷം രൂപയുമാണ് ഈ അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കുക. കൂടുതലുള്ള ഒരു നിക്ഷേപം മാത്രമേ ഉണ്ടാകൂ, പരമാവധി 15 ലക്ഷം കവിയരുത്. പ്രതിവർഷം 8.7 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 1,00,000 രൂപയിൽ താഴെയുള്ള തുകയ്ക്കും ഒരു ലക്ഷം രൂപയ്ക്കും അതിന് മുകളിലുള്ള തുകയ്ക്ക് ചെക്ക് വഴിയും മാത്രമേ ഈ അക്കൗണ്ട് തുറക്കാൻ കഴിയൂ. അക്കൗണ്ട് ആരംഭിച്ച് ഒരു വർഷം പൂർത്തിയായാൽ വേണമെങ്കിൽ തുക പിൻവലിക്കാവുന്നതാണ്. എന്നാൽ ഈ അക്കൗണ്ടിന്റെ യഥാർത്ഥ കാലാവധി 5 വർഷമാണ്.

മറ്റ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ

മറ്റ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ

  • സേവിംഗ്സ് അക്കൗണ്ട്
  • നാഷണൽ സേവിംഗ്സ് ടൈം ഡിപ്പോസിറ്റ്
  • നാഷണൽ സേവിംഗ്സ് റിക്കറിം ഗ് ഡിപ്പോസിറ്റ്
  • നാഷണൽ സേവിംഗ്സ് മന്ത്ലി ഇൻകം അക്കൗണ്ട്
  • സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം
  • പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
  • നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
  • കിസാൻ വികാസ് പത്ര

malayalam.goodreturns.in

English summary

Three Post Office Schemes Offer More Than 8% Interest

Here are the top nine investment options under the postal department. But the major investments that offer the most interest are the PPF, Senior Citizen Savings and Scheme and Sukanya Samurdhi Scheme.
Story first published: Wednesday, June 19, 2019, 10:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X