ഇവിടെ പണം നിക്ഷേപിച്ചാൽ നിങ്ങളുടെ കാശ് പോകുമോ? തെറ്റിദ്ധാരണങ്ങൾ പലവിധം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിന്റെ ഉപയോഗം, നിക്ഷേപം, സമ്പാദ്യം എന്നിവയുമായി ബന്ധപ്പെട്ട് ആളുകൾക്ക് നിരവധി തെറ്റിദ്ധാരണകളുണ്ട്. ഒരു വലിയ വിഭാഗം ആളുകൾ പോലും പലപ്പോഴും ഇത്തരം തെറ്റായ ധാരണകളെ ശരിയായി കാണുന്നു. സാധാരണഗതിയിൽ, പരമ്പരാഗത നിക്ഷേപ മാർ​ഗങ്ങളായ സ്ഥിര നിക്ഷേപങ്ങൾ, റിക്കറിം​ഗ് നിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, സ്വർണ നിക്ഷേപം തുടങ്ങിയയാണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്. റിസ്ക് കുറവാണ് എന്നതാണ് കൂടുതൽ ആളുകളും ഇത്തരം നിക്ഷേപങ്ങൾ തിര‍ഞ്ഞെടുക്കാൻ കാരണം.

 

നിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

നിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ഒരു നിക്ഷേപ ഓപ്ഷന്റെ നേട്ടങ്ങളും ദോഷങ്ങളും നിക്ഷേപകന്റെ വരുമാന ശേഷി, വരുമാന സ്രോതസ്സുകൾ, തൊഴിൽ സ്വഭാവം, റിസ്ക് എടുക്കാനുള്ള ശേഷി, റിട്ടേൺ പ്രതീക്ഷ, നിക്ഷേപത്തിന്റെ ഉദ്ദേശ്യം, നിക്ഷേപ കാലയളവ് മുതലായ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ സിസ്റ്റമാറ്റിക് ഇൻ‌വെസ്റ്റ്മെൻറ് പ്ലാൻ‌ (എസ്‌ഐ‌പി), ക്രെഡിറ്റ് കാർഡുകൾ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം എന്നിവയെക്കുറിച്ച് ആളുകൾക്ക് പൊതുവായുള്ള ചില തെറ്റിദ്ധാരണകൾ താഴെ പറയുന്നവയാണ്.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (സിപ്)

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (സിപ്)

സിപ് നിലവിൽ വന്നതിനുശേഷം, മ്യൂച്വൽ ഫണ്ടുകളിലും മറ്റ് ഇക്വിറ്റി, ഡെറ്റ് സ്കീമുകളിലും നിക്ഷേപം നടത്തുന്നതിന് ഏറ്റവും പ്രിയങ്കരമായ മാർഗമാണിത്. മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ സിപ് വഴി നിക്ഷേപിക്കുന്നതിന്റെ പ്രധാന നേട്ടം അപകട സാധ്യത കുറവാണ് എന്നുള്ളതാണ്. മ്യൂച്വൽ ഫണ്ട് സിപുകൾ നേരിട്ട് അല്ല ഓഹരികളിലേക്ക് നിക്ഷേപം നടത്തുന്നത്. സിപ് വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് റിട്ടേണിന്റെ ചാഞ്ചാട്ട സാധ്യത കുറയ്ക്കുകയും വൈവിധ്യവൽക്കരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തൽ.

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ

ക്രെഡിറ്റ് കാർഡുകൾ ഒരു നിശ്ചിത സമയത്തേക്ക് പലിശ രഹിത ക്രെഡിറ്റ് നേടുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ ഓപ്ഷനാണ്. ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉള്ളത് കടം വർദ്ധിപ്പിക്കും അല്ലെങ്കിൽ ഒരു വ്യക്തി കടക്കെണിയിൽ വീഴാനുള്ള സാധ്യത വർദ്ധിപ്പിക്കും എന്നാണ് പൊതുവായ ധാരണ. എന്നാൽ സൂക്ഷിച്ച് ഉപയോ​ഗിക്കാൻ അറിയാമെങ്കിൽ ക്രെഡിറ്റ് കാർഡ് നിങ്ങളെ സാമ്പത്തികമായി സഹായിക്കും. സർക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രെഡിറ്റ് കാർഡുകളുടെ ഉപയോ​ഗം ആളുകളിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഓഹരി വിപണി

ഓഹരി വിപണി

സംശയമില്ലാതെ, ഏതൊരു വ്യക്തിക്കും പറയുന്ന കാര്യമാണ് ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ കാശ് പോകാൻ സാധ്യത കൂടുതലാണ് എന്നത്. കൂടാതെ പ്രായം കൂടുന്നതിന് അനുസരിച്ച് നിക്ഷേപകർ റിസ്ക്ക് എടുക്കാനും മടിക്കും. പരമ്പരാഗത നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കാനാകുന്ന നിക്ഷേപം മാർ​ഗം കൂടിയാണിത്.

malayalam.goodreturns.in

English summary

3 Misunderstanding About Some Money Investment Plans

There are many misconceptions people have regarding money use, investing and savings. Even a large number of people often see such misconceptions as correct.
Story first published: Monday, July 1, 2019, 11:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X