യാഥാസ്ഥിതിക നിക്ഷേപകരെ സംബന്ധിച്ചത്തോളം അപകടസാധ്യത കുറഞ്ഞതും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷനാണ് ബാങ്ക് എഫ്‍ഡികളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും. അടുത്തിടെ മിക്ക ബാങ്കുകൾ സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കുമുള്ള വിവിധ കാലാവധികളിലെ സ്ഥിര നിക്ഷേപങ്ങളും പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു. കഴിഞ്ഞ മാസം ആദ്യം നടന്ന വായ്പാനയ പ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ കുറച്ചതിനു ശേഷമാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയത്.
റിപ്പോ നിരക്ക്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജൂൺ ആദ്യ വാരത്തിലെ വായ്പാനയ പ്രഖ്യാപനത്തിൽ റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിൻറ് കുറച്ചിരുന്നു. ഒൻപത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 5.75 ശതമാനമാണ് നിലവിലെ റിപ്പോ നിരക്ക്. അംഗങ്ങൾ എല്ലാവരും ചേർന്ന് ഏകകണ്ഠമായിഎടുത്ത തീരുമാനമായിരുന്നു ഇത്. ആർബിഐ റിപ്പോ നിരക്കുകളിൽ കുറവു വരുത്തുന്നത് ഭവന, വാഹന വായ്പകൾ എടുക്കുന്നവരെ സംബന്ധിച്ച് സന്തോഷ വാർത്തയാണ്. എന്നാൽ എഫ്ഡി നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്കിൽ കുറവ് വരും.
റിപ്പോ നിരക്ക് ബാധിക്കുന്ന മറ്റ് നിക്ഷേപങ്ങൾ
റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് എഫ്‍ഡി നിക്ഷേപങ്ങൾ മാത്രമല്ല, ടേം ഡെപ്പോസിറ്റുകൾ, റിക്കറിംഗ് ഡിപ്പോസിറ്റുകൾ, ചെറുകിട സമ്പാദ്യ പദ്ധതികൾ, മറ്റ് സ്ഥിര വരുമാന നിക്ഷേപ ഓപ്ഷനുകൾ എന്നിവയുടെ പലിശ നിരക്കുകളിലും സമാനമായ പരിഷ്കരണം നടത്താറുണ്ട്. എന്നാൽ വായ്പാ പലിശ നിരക്കുകൾ കുറയ്ക്കുമെന്നതാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നേട്ടം.
എസ്ബിഐ പലിശ നിരക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 2019 മെയ് മാസത്തിലാണ് എഫ്ഡി നിരക്കുകൾ അവസാനമായി പരിഷ്കരിച്ചത്. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 5.75 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 12 മാസത്തിനും 24 മാസത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന ഒരു സ്ഥിര നിക്ഷേപ അക്കൗണ്ടിന് സാധാരണ നിക്ഷേപകർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവുമാണ് പലിശ ലഭിക്കുക.
എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് 2019 ജൂൺ 24 നാണ് എഫ്ഡി നിരക്കുകൾ പരിഷ്കരിച്ചത്. എസ്ബിഐയേക്കാൾ സ്ഥിര നിക്ഷേപത്തിന് ലാഭകരമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് എച്ച്ഡിഎഫ്സി ബാങ്കാണ്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 3.5 ശതമാനം മുതൽ 7.9 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേകർക്ക് 7.8 ശതമാനം മുതിർന്ന പൗരന്മാർക്കും 7.3 ശതമാനവുമാണ് പലിശ ലഭിക്കുക. അതേസമയം 2 മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 7.4 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.9 ശതമാനവും പലിശ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications