അടിയന്തര സന്ദര്‍ഭങ്ങളില്‍ സ്ഥിര നിക്ഷേപം (ഫിക്സ്ഡ് ഡെപ്പോസിറ്റ്) പിന്‍വലിച്ച് പണം കണ്ടെത്താനാണ് മിക്കവരും ചിന്തിക്കാറ്. എന്നാല്‍ പണത്തിനായി സ്ഥിര നിക്ഷേപം മതിയാക്കേണ്ട ആവശ്യം ഇനിയില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് ഇനി എളുപ്പം വായ്പ ലഭിക്കും.
സ്വന്തം പേരില്‍ സ്ഥിര നിക്ഷേപമുള്ള ആര്‍ക്കും ഓണ്‍ലൈന്‍ മുഖേന വായ്പയെടുക്കാമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം മാത്രമാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ശാഖകളില്‍ നേരിട്ടു ചെന്നാല്‍ നൂലാമാലകളില്ലാതെ ഡിമാന്‍ഡ് ലോണുകളും അക്കൗണ്ട് ഉടമകള്‍ക്ക് നേടാം.
ഇതേസമയം, ജോയിന്റ് അക്കൗണ്ടിന് കീഴിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് വായ്പ വേണമെങ്കില്‍ ഉടമകള്‍ എസ്ബിഐ ശാഖകളില്‍ നേരിട്ടു ചെല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. ഈ അവസരത്തില്‍ എസ്ബിഐയിലെ സ്ഥിര നിക്ഷേപം വെച്ച് വായ്പയെടുക്കുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.
അപേക്ഷ
സ്ഥിരം നിക്ഷേപം വെച്ച് വായ്പയെടുക്കുന്നതിന് അക്കൗണ്ട് ഉടമകള്‍ ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യണം. മുകളില്‍ സൂചിപ്പിച്ചതുപോലെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം മാത്രമേ വെബ്സൈറ്റില്‍ ലഭിക്കുകയുള്ളൂ. ഇതിനായി ലോഗിന്‍ ചെയ്ത ശേഷം ഇ-ഫിക്സഡ് ടാബില്‍ ക്ലിക്ക് ചെയ്യണം. ഡിമാന്‍ഡ് ലോണുകളാണ് വേണ്ടതെങ്കില്‍ അക്കൗണ്ട് ഉടമകള്‍ ബാങ്ക് ശാഖകളില്‍ നേരിട്ട് ചെന്ന് അപേക്ഷ സമര്‍പ്പിക്കണം.
വായ്പാ തുക
ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിന് കീഴില്‍ 25,000 രൂപയാണ് ഏറ്റവും കുറഞ്ഞ വായ്പാ തുക. സ്ഥിര നിക്ഷേപം അടിസ്ഥാനപ്പെടുത്തി അഞ്ചു കോടി രൂപ വരെ പരമാവധി വായ്പ ലഭിക്കാന്‍ അക്കൗണ്ട് ഉടമകള്‍ക്ക് അവസരമുണ്ട്. ബ്രാഞ്ചില്‍ നേരിട്ടു ചെന്ന് നേടാവുന്ന വായ്പയുടെ പരിധി എസ്ബിഐ അറിയിച്ചിട്ടില്ല.
ഓണ്‍ലൈന്‍ മുഖന ഓവര്‍ഡ്രാഫ് സൗകര്യമാണ് ഉപയോഗപ്പെടുത്തുന്നതെങ്കില്‍ സ്ഥിര നിക്ഷേപത്തിന്റെ 75 ശതമാനമാണ് വായ്പയായി അപേക്ഷകന് ലഭിക്കുക. എന്നാല്‍ ബ്രാഞ്ചില്‍ നേരിട്ടു ചെന്നാല്‍ സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനവും വായ്പയായി (ഡിമാന്‍ഡ് ലോണും ഓവര്‍ഡ്രാഫ്റ്റും) അപേക്ഷകന് നേടാമെന്ന് വ്യവസ്ഥയുണ്ട്.
പലിശ നിരക്ക്
സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയെക്കാളും ഒരു ശതമാനം കൂടുതലായിരിക്കും സ്ഥിര നിക്ഷേപം ഈടുവെച്ചുള്ള വായ്പയ്ക്ക് എസ്ബിഐ ഈടാക്കുക. ഇതേസമയം വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രോസസിങ് ചാര്‍ജ് ബാങ്ക് ഈടാക്കില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
