രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) എല്ലാ കാലാവധികളിലുമുള്ള സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്കുകൾ പരിഷ്കരിച്ചു. 45 ദിവസം മുതൽ പത്ത് വർഷം വരെ കാലാവധികളിലുള്ള എഫ്ഡി പലിശ നിരക്ക് ബാങ്ക് ഇത്തവണ കുത്തനെ കുറച്ചിരിക്കുകയാണ്. പുതുക്കിയ നിരക്കുകൾ പരിശോധിക്കാം.
പുതിയ നിരക്കുകൾ ഇങ്ങനെ
ഏഴു ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് 5.00 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 5.75 ശതമാനമായി കുറച്ചു. നേരത്തെ
ഇതേ കാലാവധിയിലുള്ള നിക്ഷേപത്തിന് 6.25% പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. 180 ദിവസം മുതൽ 210 ദിവസം വരെ നീളുന്ന നിക്ഷേപങ്ങൾക്ക്, എസ്‌ബിഐ പലിശ നിരക്ക് 10 ബേസിസ് പോയിൻറ് കുറച്ചു. 6.25 ശതമാനമാണ് പുതുക്കിയ പലിശനിരക്ക്.
ഹ്രസ്വകാല നിക്ഷേപങ്ങൾക്ക്
211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങൾക്ക്, എസ്‌ബിഐ പലിശ നിരക്ക് 6.40 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായി കുറച്ചു. പുതുക്കിയ നിരക്കുകൾ 2019 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും എല്ലാ കാലാവധികളിലുമുള്ള ടേം ഡിപ്പോസിറ്റുകൾക്കും നിരക്കുകൾ ബാധകമാണെന്നും എസ്‌ബിഐ വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
മിഡ് ടേം നിക്ഷേപങ്ങൾ
ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെയുള്ള മിഡ് ടേം നിക്ഷേപങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് 20 ബേസിസ് പോയിൻറാണ് കുറച്ചിരിക്കുന്നത്. ഇതോടെ ഇനി മുതൽ ഈ കാലാവധികളിലുള്ള നിങ്ങളുടെ നിക്ഷേപങ്ങൾ 6.80 ശതമാനം പലിശ ആയിരിക്കും ബാങ്ക് വാഗ്ദാനം ചെയ്യുക.
ദീർഘകാല നിക്ഷേപം
എസ്‌ബിഐ ദീർഘകാല നിക്ഷേപത്തിന്റെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് പലിശനിരക്ക് 5 ബേസിസ് പോയിൻറാണ് കുറച്ചിരിക്കുന്നത്. 6.70 ശതമാനമാകും ലഭിക്കുന്ന പലിശ നിരക്ക്. മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 6.60 ശതമാനം പലിശ നിരക്ക് നൽകും. നേരത്തെ ഈ എഫ്ഡിക്ക് 6.70 ശതമാനം പലിശ നിരക്കാണ് ലഭിച്ചിരുന്നത്. അഞ്ച് വർഷത്തിനും പത്ത് വർഷത്തിനുമിടയിലുള്ള നിക്ഷേപങ്ങൾക്ക്, എസ്‌ബിഐ പലിശ നിരക്ക് 6.60 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി കുറച്ചു.
മേയിലും നിരക്ക് കുറച്ചു
2019 മെയ് 9 മുതൽ ചില തിരഞ്ഞെടുത്ത കാലാവധികളിലുള്ള എഫ്ഡി പലിശ നിരക്കുകൾ ബാങ്ക് കുറച്ചിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, പിഎൻബി, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകളും ഈ മാസം തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ പിപിഎഫ് ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളും പലിശ നിരക്കും സർക്കാർ കുറച്ചിരുന്നു.
റിസർവ് ബാങ്ക് വായ്പാനയം
റിസർവ് ബാങ്ക് വായ്പാനയം തീരുമാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് എസ്ബിഐ പലിശ വെട്ടിക്കുറച്ചിരിക്കുന്നത്. അടുത്ത മാസത്തെ പോളിസി മീറ്റിംഗിൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് ഈ വർഷം ഇതുവരെ റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറുകൾ കുറച്ചിരുന്നു. ഇത് ബോണ്ട് വരുമാനത്തിൽ ഗണ്യമായ ഇടിവിനും കാരണമായി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
