നികുതിദായകരെ സംബന്ധിച്ച് സമയ പരിധിയ്ക്കുള്ളിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആദായനികുതി വകുപ്പ് ഈടാക്കുന്ന പിഴകളും മറ്റ് നടപടികളും ഒഴിവാക്കുന്നതിന് സമയപരിധിക്കുള്ളിൽ തന്നെ റിട്ടേൺ സമർപ്പിക്കുന്നതാണ് നല്ലത്. നികുതിദായകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ആദായനികുതി വകുപ്പ് മതിയായ സമയം നൽകുന്നുമുണ്ട്.
സമയ പരിധി
തൊഴിലുടമകളിൽ നിന്ന് ആവശ്യമായ രേഖകൾ ലഭിക്കാത്തവർക്ക് കൂടുതൽ സമയപരിധി ഏർപ്പെടുത്തുന്നതിനായി ഇത്തവണയും ഐടിആർ ഫയലിംഗ് തീയതി ഒരു മാസത്തേക്ക് കൂടി ഐ-ടി വകുപ്പ് നീട്ടിയിരുന്നു. 2019 ഓഗസ്റ്റ് 30നാണ് റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി. ഈ സമയപരിധിക്ക് ശേഷം ആദായനികുതി റിട്ടേൺ സമർപ്പിക്കുന്ന എല്ലാ നികുതിദായകർക്കും ആദായനികുതി വകുപ്പ് പിഴ ചുമത്തും.
പിഴ
ഐ-ടി വകുപ്പിന്റെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിശ്ചിത തീയതിക്കപ്പുറം ഐടിആർ വൈകിപ്പിക്കുന്ന നികുതിദായകരിൽ നിന്ന് പരമാവധി 10,000 രൂപ പിഴ ഈടാക്കും. 5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 1,000 രൂപ മാത്രം പിഴ നൽകിയാൽ മതി. ഐടിആർ ഫയൽ ചെയ്യേണ്ട തീയതിക്ക് ശേഷം 2019 ഡിസംബർ 31ന് മുമ്പ് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്ന നികുതിദായകരിൽ നിന്ന് 5,000 രൂപ പിഴയും ഈടാക്കും. എന്നാൽ 2019 ഡിസംബർ 31ന് ശേഷം നികുതി റിട്ടേണുകൾ സമർപ്പിച്ചാലും പിഴ 10,000 രൂപയായി വർദ്ധിക്കും.
തീയതി നീട്ടി
2019 ജൂലൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഐടിആർ ഫയലിംഗ് സമയപരിധി 2019 ഓഗസ്റ്റ് 30 ലേക്ക് നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന തീയതി 2019 ജൂലൈ 31 ആയിരുന്നു. കൂടുതൽ പേർക്ക് നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീയതി നീട്ടിയത്.
പുതിയ രീതി
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ചില പരിഷ്കാരങ്ങളും ഇത്തവണ ആദായനികുതി വകുപ്പ് നടത്തിയിട്ടുണ്ട്. വിവിധ വിഭാഗത്തിലുള്ള നികുതിദായകർക്ക് വ്യത്യസ്ത ഐടിആർ ഫോമുകളാണുള്ളത്. ഐടിആർ 1, ഐടിആർ 2, ഐടിആർ 3, ഐടിആർ 4, ഐടിആർ 5, ഐടിആർ 6, ഐടിആർ 7 എന്നിങ്ങനെ ഏഴ് തരം ടാക്സ് റിട്ടേൺ ഫോമുകളാണുള്ളത്. നികുതിദായകരുടെ എളുപ്പത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ഈ ഫോമുകൾ.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
