അവസാന നിമിഷം ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് ചില എളുപ്പവഴികൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായനികുതി റിട്ടേൺ (ഐടിആർ) സർപ്പിക്കേണ്ട അവസാന ദിനമായ 2019 ഓഗസ്റ്റ് 31ന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വാർഷിക വരുമാനം രണ്ടര ലക്ഷത്തിലധികമുള്ളവരും വരുമാന ഉറവിടത്തിൽ നിന്ന് നികുതി കുറയ്ക്കുന്നവരും തീർച്ചയായും നികുതി റിട്ടേൺ സമർപ്പിക്കണം. രാജ്യത്തെ ഉത്തരവാദിത്തമുള്ള ഓരോ പൗരന്റെയും ധാർമ്മികവും സാമൂഹികവുമായ കടമയാണ് നികുതി റിട്ടേൺ സമർപ്പിക്കുക എന്നുള്ളത്. അവസാന നിമിഷം തിരക്കു പിടിച്ച് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് ചില ഫയലിംഗ് ടിപ്പുകൾ ഇതാ..

 

ഇ-ഫയലിം​ഗ്

ഇ-ഫയലിം​ഗ്

ശമ്പളക്കാരായ നികുതി ദായകർക്കും മറ്റും ആദായനികുതി വകുപ്പ് വെബ്സൈറ്റ് സന്ദർശിച്ച് റിട്ടേൺ സമർപ്പിക്കാവുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായവും തേടാം. നിരവധി ഇ-ഫയലിംഗ് പോർട്ടലുകളുള്ളതിനാൽ ഓരോ വ്യക്തികൾക്കും സ്വന്തമായും റിട്ടേൺ ഫയൽ ചെയ്യാവുന്നതാണ്.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

ഐടിആർ ഫയലിംഗിന് ആവശ്യമായ ചില പ്രധാന രേഖകൾ താഴെ പറയുന്നവയാണ്.

  • പാൻ കാർഡ്
  • ആധാർ കാർഡ്
  • തൊഴിലുടമകളിൽ നിന്നി ലഭിക്കുന്ന ഫോം 16
  • ഫോം 26AS
  • 50 ലക്ഷത്തിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ ആസ്തികളുടെ തെളിവുകൾ
  • ബാങ്ക് സ്റ്റേറ്റ്മെന്റുകൾ
  • നിക്ഷേപ തെളിവുകൾ

ആദായനികുതി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ടോ ?

നികുതി നിയമങ്ങൾ

നികുതി നിയമങ്ങൾ

ഫയലിംഗ് പ്രക്രിയ ആരംഭിക്കുന്നതിനു മുമ്പ് ആ വർഷത്തെ നികുതി നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം. പുതിയ ഭേദഗതികളും മറ്റും അനുസരിച്ച് ശരിയായ നികുതി ബാധ്യത കൃത്യമായി കണക്കാക്കുക. വിവിധ വരുമാന സ്ലാബുകളുടെ അടിസ്ഥാനത്തിലാണ് നികുതി റിട്ടേൺ സമർപ്പിക്കേണ്ടത്.

ഐടിആര്‍ ഫയലിംഗ് : സമയപരിധി ലംഘിച്ചാല്‍ നിങ്ങള്‍ എത്ര പിഴ നല്‍കണം എന്നറിയാമോ?

ശരിയായ ഐടിആർ ഫോം തിരിച്ചറിയുക

ശരിയായ ഐടിആർ ഫോം തിരിച്ചറിയുക

ഐ-ടി വകുപ്പ് അവതരിപ്പിച്ച ഏഴ് ഐടിആർ ഫയലിംഗ് ഫോമുകളുണ്ട്. അതിനാൽ, ഫയലിംഗ് പ്രക്രിയയ്ക്കായി ഏത് ഫോം ആണ് ഉപയോഗിക്കേണ്ടത് എന്ന് അറിയേണ്ടത് പ്രധാനമാണ്. ഫയലിംഗ് നടപടിക്രമം കൃത്യമാണെന്ന് ഉറപ്പാക്കുന്നതിന് വ്യത്യസ്ത ഫോമുകളെയും അതത് വിഭാഗങ്ങളെയും കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഇത് രാജ്യത്തിന്റെ സാമ്പത്തിക പ്രക്രിയകളെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ അറിവും വർദ്ധിപ്പിക്കുന്നു.

ഐടി റിട്ടേണ്‍ ഫയലിംഗ് എളുപ്പമാക്കാന്‍ ഇ ഫയലിംഗ് ലൈറ്റ്

വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുക

വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുക

ഫയലിംഗ് നടപടിക്രമങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുകയും അപ്ഡേറ്റ് ചെയ്യുകയും വേണം. പേരുകളിലും മറ്റും അക്ഷര തെറ്റുകൾ ഇല്ലെന്ന് ഉറപ്പു വരുത്തുക. നിലവിലെ സാമ്പത്തിക വർഷത്തിൽ കുറച്ച നികുതി, നടത്തിയ നിക്ഷേപങ്ങൾ, ഉടമസ്ഥതയിലുള്ള ആസ്തികളുടെ മൂല്യം എന്നിവയെക്കുറിച്ച് പൂർണ്ണമായും അറിഞ്ഞിരിക്കണം.

തെറ്റായ വസ്തുതകൾ ഒഴിവാക്കുക

തെറ്റായ വസ്തുതകൾ ഒഴിവാക്കുക

നൽകുന്ന വിവരങ്ങളിൽ സത്യസന്ധത പാലിക്കുക. തെറ്റായ വസ്തുതകൾ നൽകുന്നത് നികുതി ബാധ്യതകളുടെ തെറ്റായ കണക്കുകൂട്ടലിലേക്ക് നയിക്കും. നികുതി ബാധ്യത കുറയ്ക്കുന്നതിന് നിരവധി നികുതി ലാഭിക്കൽ ഓപ്ഷനുകളും ലഭ്യമാണ്. പി‌പി‌എഫ്, എൻ‌പി‌എസ്, ഇപിഎഫ്, ലൈഫ് ഇൻഷുറൻസ് പ്രീമിയം, ടാക്സ് സേവിംഗ് മ്യൂച്വൽ ഫണ്ടുകൾ (ഇഎൽഎസ്എസ്) എന്നിവ ഇവയിൽ ഉൾപ്പെടുന്നു. വൈകി റിട്ടേൺ സമർപ്പിച്ചാൽ പിഴ നൽകേണ്ടതിനാൽ സമയപരിധിക്ക് മുമ്പായി റിട്ടേൺ ഫയൽ ചെയ്തുവെന്ന് ഉറപ്പാക്കുക.

malayalam.goodreturns.in

English summary

അവസാന നിമിഷം ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് ചില എളുപ്പവഴികൾ ഇതാ

Here are some filing tips for those who are in a hurry to file a last-minute income tax return. Read in malayalam.
Story first published: Saturday, August 24, 2019, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X