എഫ്ഡിയ്ക്ക് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റിക്കറിംഗ് ഡിപ്പോസിറ്റുകളുടെയും പലിശ നിരക്ക് കുറച്ചു. 2019 ഓഗസ്റ്റ് 26 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. 6.25 ശതമാനത്തിനും 6.70 ശതമാനത്തിനുമിടയിലാണ് സാധാരണ നിക്ഷേപകർക്ക് വിവിധ കാലായളവുകളിൽ ലഭിക്കുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് ഇതിനേക്കാൾ 50 ബേസിസ് പോയിൻറുകളുടെ അധിക പലിശ നിരക്കും ലഭിക്കും.
കാലാവധി
എസ്ബിഐ റിക്കറിംഗ് ഡിപ്പോസിറ്റുകളുടെ കാലാവധി 12 മാസം മുതൽ 120 മാസം വരെയാണ്. വിവിധ കാലാവധികളിലുള്ള റിക്കറിംഗ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകളാണ് ചുവടെ ചേർത്തിരിക്കുന്നത്.
ഒരു വർഷത്തെ ആർഡി
എസ്‌ബിഐയുടെ ഒരു വർഷത്തെ ആർഡിയ്ക്ക് സാധാരണ നിക്ഷേപകർക്ക് 6.70 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.20 ശതമാനവും പലിശ ലഭിക്കും. നേരത്തെ സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 6.8%, 7.3% പലിശ നിരക്കുകളാണ് ബാങ്ക് വാഗ്ദാനം ചെയ്തിരുന്നത്. 1 വർഷം മുതൽ 2 വർഷത്തിൽ താഴെയുള്ള ആർഡിയ്ക്ക് 6.70% പലിശയാണ് ലഭിക്കുക.
2 വർഷം മുതൽ 3 വർഷം വരെയുള്ള ആർഡി
2 വർഷത്തിനും മൂന്ന് വർഷത്തിനുമിടയിൽ കാലാവധി പൂർത്തിയാകുന്ന ആർഡിയ്ക്ക് ബാങ്ക് 20 ബേസിസ് പോയിൻറ് ആണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. നേരത്തെ ഈ നിക്ഷേപങ്ങൾക്ക് 6.70% പലിശയാണ് നൽകിയിരുന്നത്. എന്നാൽ ഓഗസ്റ്റ് 26 മുതൽ ഈ കാലാവധിയിലുള്ള ആർഡിയ്ക്ക് 6.50% പലിശ ലഭിക്കും.
3 വർഷം മുതൽ 5 വർഷം വരെയുള്ള ആർഡി
ഇടത്തരം, ദീർഘകാല റിക്കറിംഗ് നിക്ഷേപങ്ങളുടെ പലിശ നിരക്കും എസ്‌ബിഐ കുറച്ചിട്ടുണ്ട്. 3 മുതൽ 5 വർഷം വരെ കാലാവധിയുള്ള റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്ക് 35 ബേസിസ് പോയിൻറാണ് കുറച്ചിരിക്കുന്നത്. എസ്‌ബിഐ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് സാധാരണ പൗരന്മാർക്ക് 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവുമാണ്. നേരത്തെ ഇത് സാധാരണ പൗരന്മാർക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവുമായിരുന്നു.
5 വർഷം മുതൽ 10 വർഷം വരെയുള്ള ആർഡി
എല്ലാ സ്ലാബുകളിലുള്ള റിക്കറിംഗ് നിക്ഷേപങ്ങളുടെയും പലിശ നിരക്ക് എസ്‌ബിഐ കുറച്ചു. കാലാവധി 5 വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള റിക്കറിംഗ് നിക്ഷേപത്തിന് പൊതുജനങ്ങൾക്ക് 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശയാണ് ലഭിക്കുക. 25 ബേസിസ് പോയിൻറാണ് പലിശ കുറച്ചിരിക്കുന്നത്.
രണ്ട് തവണ
റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ തവണയാണ് കുറയ്ക്കുന്നത്. എസ്‌ബിഐ റീട്ടെയിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി) നിരക്കുകൾ 10 മുതൽ 50 ബേസിസ് പോയിന്റും ബൾക്ക് ഡെപ്പോസിറ്റ് 30 മുതൽ 70 ബേസിസ് പോയിന്റും കുറച്ചിരുന്നു.
ആർഡി നിക്ഷേപ തുക
എസ്ബിഐയിൽ കുറഞ്ഞത് 100 രൂപ പ്രതിമാസ നിക്ഷേപത്തോടെ ആർഡി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. എന്നാൽ നിക്ഷേപ തുകയ്ക്ക്, പരമാവധി പരിധിയില്ല. ആർഡി കാലാവധി 15 മാസത്തിന് മുകളിലായിരിക്കുമ്പോഴാണ് സാധാരണയായി ബാങ്കുകൾ ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്. ആർഡി പലിശ നിരക്ക് നിർണ്ണയിച്ചു കഴിഞ്ഞാൽ പിന്നെ ഡെപ്പോസിറ്റ് കാലയളവിൽ മാറ്റം വരുത്താനാകില്ല.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications