നിക്ഷേപകർ ഈ അഞ്ച് ശീലങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ, കാശ് പോകുന്ന വഴിയറിയില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതൽ ലാഭമുണ്ടാക്കുക, കുറച്ച് ചെലവഴിക്കുക, അനാവശ്യ കടങ്ങൾ ഒഴിവാക്കുക തുടങ്ങിയവയാണ് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്ന ചില നല്ല ശീലങ്ങൾ. എന്നിരുന്നാലും പലർക്കും സാമ്പത്തിക കാര്യങ്ങളിൽ പലപ്പോഴും അബദ്ധങ്ങളും പറ്റാറുണ്ട്. ഓഹരി വിപണിയിലും മറ്റും നിക്ഷേപം നടത്തുന്നവർക്ക് നഷ്ട്ട സാധ്യതകൾ വളരെ കൂടുതലാണ്. എന്നാൽ കൃത്യമായ പഠനം നടത്തി നിക്ഷേപം നടത്തിയാൽ ഉയർന്ന നേട്ടവും ഉണ്ടാക്കാനാകും. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുമ്പോൾ ഈ അബദ്ധങ്ങൾ പറ്റാതെ സൂക്ഷിക്കുക.

 

ഗവേഷണമില്ലാതെയുള്ള നിക്ഷേപം

ഗവേഷണമില്ലാതെയുള്ള നിക്ഷേപം

ശരിയായ ​ഗവേഷണം നടത്താതെ നിക്ഷേപം നടത്തിയാൽ ഓഹരി വിപണിൽ കനത്ത നഷ്ട്ടത്തിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഓഹരി വിപണിയിലെ കുത്തനെയുള്ള ഇടിവ് നിക്ഷേപകരെ പിടിച്ചുകുലുക്കി. ബജറ്റിന് ശേഷം നിരവധി ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. മാർക്കറ്റ് ഇടിയുമ്പോൾ ഇക്വിറ്റി ഫണ്ടുകളും തീർച്ചയായും നഷ്ടം രേഖപ്പെടുത്തും. അതുകൊണ്ട് ഓരേ ഓഹരികളിൽ നിക്ഷേപിക്കാതെ പല ഓഹരികളിൽ നിക്ഷേപം നടത്തിയാൽ നഷ്ടത്തിന്റെ തീവ്രത കുറയ്ക്കാം.

കൂടുതൽ ഓഹരികൾ വാങ്ങൽ

കൂടുതൽ ഓഹരികൾ വാങ്ങൽ

ഓഹരികളുടെ വൈവിധ്യവൽക്കരണം റിസ്ക് സാധ്യതകൾ കുറയ്ക്കും, അല്ലെങ്കിൽ നഷ്ടം കുറയ്ക്കാൻ സഹായിക്കും. എന്നാൽ ചിലപ്പോൾ ഇത് വിപരീത ഫലവും ഉണ്ടാക്കിയേക്കാം. വിവിധ മേഖലകളിൽ നിന്നുള്ള 15 മുതൽ 20 ഓഹരികൾ പോർട്ട്‌ഫോളിയോ റിസ്ക് കുറയ്ക്കുമെന്നാണ് ആധുനിക പോർട്ട്‌ഫോളിയോ സിദ്ധാന്തം പറയുന്നത്. എന്നാൽ ഈ എണ്ണത്തിൽ കൂടുതൽ നിക്ഷേപം നടത്തിയാൽ അപകടസാധ്യത കുറയില്ല.

കുട്ടികള്‍ക്കായി ഒരു മ്യൂച്വല്‍ ഫണ്ട് തുടങ്ങുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അത്യാഹിതങ്ങൾക്കായുള്ള പണം

അത്യാഹിതങ്ങൾക്കായുള്ള പണം

വർദ്ധിച്ചുവരുന്ന ജീവിതശൈലി ചെലവുകൾ വഴി യുവതലമുറയ്ക്ക് അത്യാഹിതങ്ങൾക്കുള്ള പണം സ്വരൂപിക്കാൻ പലപ്പോഴും സാധിക്കാറില്ല. ക്രെഡിറ്റ് കാർഡുകളും മൊബൈൽ വാലറ്റുകളും ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ സൗകര്യപ്രദമാണെങ്കിലും പലരെയും കടക്കെണിയിലേക്ക് വരെ നയിക്കുന്നു. പലരും ക്രെഡിറ്റ് കാർഡുകളുടെയും മറ്റും പലിശ കണക്കാക്കലുകൾ മനസ്സിലാക്കാതെയാണ് ചെലവാക്കുന്നത്.

ബാങ്കിൽ വെറുതെ കാശ് നിക്ഷേപിച്ചിട്ട് എന്ത് കാര്യം? ഇക്കാര്യങ്ങൾ അറിഞ്ഞ് മാത്രം നിക്ഷേപം നടത്തൂ

ഇൻഷുറൻസ്

ഇൻഷുറൻസ്

ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ അവർക്ക് ആവശ്യമില്ലാത്ത തുക ഇൻഷുറൻസ് പദ്ധതികളിലേക്കാണ് നിക്ഷേപിക്കുന്നത്. പോളിസി കാലയളവിലെ ലൈഫ് കവർ, കാലാവധി പൂർത്തിയാകുമ്പോൾ നികുതി രഹിത വരുമാനം എന്നിവയാണ് മിക്കവരെയും ആകർഷിക്കുന്ന

ഘടകം. പരമ്പരാഗത ഇൻഷുറൻസ് പദ്ധതികൾ നികുതി ആനുകൂല്യങ്ങൾ നൽകുമെങ്കിലും അവ മതിയായ ഇൻഷുറൻസ് പരിരക്ഷ നൽകുന്നില്ല, അല്ലെങ്കിൽ മികച്ച വരുമാനം നൽകുന്നില്ല.

ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നത് എങ്ങനെ? നടപടി ക്രമങ്ങൾ ഇതാ

ബില്ലുകൾ അവഗണിക്കരുത്

ബില്ലുകൾ അവഗണിക്കരുത്

നിങ്ങളുടെ ബാങ്കിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ് പ്രസ്താവനകളെയും എസ്എംഎസ് അലേർട്ടുകളെയും അവഗണിക്കരുത്. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പരാതികൾ 2017-18ൽ 50 ശതമാനത്തിലധികം വർദ്ധിച്ചതായി ബാങ്കിംഗ് ഓംബുഡ്‌സ്മാൻ റിപ്പോർട്ട് പറയുന്നു. ഇവയിൽ 30% തെറ്റായ ബില്ലിംഗ് അല്ലെങ്കിൽ ഡെബിറ്റുകളുമായി ബന്ധപ്പെട്ടതാണ്.

malayalam.goodreturns.in

English summary

നിക്ഷേപകർ ഈ അഞ്ച് ശീലങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ, കാശ് പോകുന്ന വഴിയറിയില്ല

Investors in the stock market are very risky. Read in malayalam.
Story first published: Tuesday, August 6, 2019, 12:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X