ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് (എസ്ബിഐ) സ്ഥിര നിക്ഷേപ (എഫ്ഡി) പലിശനിരക്ക് വീണ്ടും വെട്ടിക്കുറച്ചു. ഇന്ന് എഫ്ഡി നിരക്ക് 20 മുതൽ 25 ബേസിസ് പോയിൻറ് കുറച്ചതായാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. വായ്പാ പലിശ നിരക്കും 10 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. പുതിയ പലിശ നിരക്ക് 2019 സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ വരും. 15 ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് എസ്ബിഐ പലിശ നിരക്കുകൾ കുറയ്ക്കുന്നത്. പുതുക്കിയ പലിശ നിരക്കുകൾ ഇതാ..
ഒരു വർഷത്തിൽ താഴെ
- 7 ദിവസം മുതൽ 45 ദിവസം വരെ - 4.50%
- 46 ദിവസം മുതൽ 179 ദിവസം വരെ - 5.50%
- 180 ദിവസം മുതൽ 210 ദിവസം വരെ - 5.80%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5.80%
ഒരു വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ
1 വർഷത്തിനും 2 വർഷത്തിനും താഴെയുള്ള എഫ്ഡിക്ക് പലിശ നിരക്ക് 20 ബേസിസ് പോയിൻറാണ് കുറച്ചിരിക്കുന്നത്. അതായത് പലിശ നിരക്ക് 6.70 ശതമാനത്തിന് പകരം 6.50 ശതമാനമായി കുറച്ചു. രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനുമിടയിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 25 ബേസിസ് പോയിൻ്റാണ് കുറച്ചത്. 2 വർഷത്തിനും 3 വർഷത്തിനും ഇടയിലുള്ള എഫ്ഡിക്ക് എസ്ബിഐ ഇനി 6.25 ശതമാനം പലിശയാണ് നൽകുക.
3 വർഷത്തിനും 10 വർഷത്തിനും ഇടയിൽ
ദീർഘകാല എഫ്ഡി നിരക്ക് എസ്ബിഐ മാറ്റമില്ലാതെയാണ് നിലനിർത്തിയിരിക്കുന്നത്. ഈ കാലാവധിയിൽ ഉൾപ്പെടുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.25 ശതമാനമായി തുടരും.
മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാർക്ക് സാധാരണ എഫ്ഡി പലിശ നിരക്കിനേക്കാൾ 50 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കുന്നത് തുടരും. എന്നാൽ മുതിർന്ന പൗരന്മാർക്കും എഫ്ഡി പലിശനിരക്ക് 20-25 ബേസിസ് പോയിൻറ് കുറച്ചിട്ടുണ്ട്. പുതുക്കിയ പലിശ നിരക്ക് ചുവടെ ചേർക്കുന്നു.
- 7 ദിവസം മുതൽ 45 ദിവസം വരെ - 5.00%
- 46 ദിവസം മുതൽ 179 ദിവസം വരെ - 6%
- 180 ദിവസം മുതൽ 210 ദിവസം വരെ - 6.3%
- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 6.3%
- 1 വർഷം മുതൽ 2 വർഷം വരെ - 7%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 6.75%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.75%
- 5 വയസും 10 വർഷം വരെ - 6.75%
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications