രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഡെബിറ്റ് കാർഡ് ഉടമകൾക്ക് എടിഎമ്മുകളിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. വിവിധ കാർഡുകളനുസരിച്ച് സൗജന്യ ഇടപാടുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാർഡുകൾക്കുള്ള പണം പിൻവലിക്കൽ പരിധി പകുതിയായി ബാങ്ക് കുറച്ചിരുന്നു. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന എസ്‌ബിഐ ഡെബിറ്റ് കാർഡുകൾക്ക് ബാധകമായ ചില എടിഎം പണം പിൻവലിക്കൽ പരിധികൾ ഇതാ..
എസ്‌ബിഐ ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാർഡുകൾ
ബാങ്ക് നൽകുന്ന ഏറ്റവും ജനപ്രിയ എടിഎം-കം-ഡെബിറ്റ് കാർഡാണിത്. ഈ കാർഡ് ഉപയോഗിച്ചുള്ള കുറഞ്ഞ എടിഎം പിൻവലിക്കൽ പരിധി 100 രൂപയും പരമാവധി പരിധി 20,000 രൂപയുമാണ്.
എസ്‌ബിഐ ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡ്
എസ്‌ബിഐ ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ അക്കൗണ്ട് വഴി ഇടപാടുകൾ നടത്താം. ഏറ്റവും കുറഞ്ഞ എടിഎം പിൻവലിക്കൽ പരിധി 100 രൂപയും പരമാവധി പരിധി 40,000 രൂപയുമാണ്.
എസ്‌ബിഐ ഗോൾഡ് ഇന്റർനാഷണൽ ഡെബിറ്റ് കാർഡ്
എസ്‌ബിഐ ഗോൾഡ് ഇന്റർനാഷണൽ ഡെബിറ്റ് കാർഡ് വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങുന്നതിനും ഓൺലൈനായി പണമടയ്ക്കുന്നതിനും ഇന്ത്യയിലും ലോകമെമ്പാടും പണം പിൻവലിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ എടിഎം പിൻവലിക്കൽ പരിധി 100 രൂപയും പരമാവധി പരിധി 50,000 രൂപയുമാണ്.
എസ്‌ബിഐ പ്ലാറ്റിനം ഇന്റർനാഷണൽ ഡെബിറ്റ് കാർഡ്
എസ്‌ബിഐ പ്ലാറ്റിനം ഇന്റർനാഷണൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചും നിങ്ങൾക്ക് ഓൺലൈനായി പണമടയ്ക്കാനും ഇന്ത്യയിലും ലോകമെമ്പാടും പണം പിൻവലിക്കാനും കഴിയും. കുറഞ്ഞ എടിഎം പിൻവലിക്കൽ പരിധി 100 രൂപയും പരമാവധി പരിധി ഒരു ലക്ഷം രൂപയുമാണ്.
യോനോ ആപ്പ്
ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ വ്യാപകമായതിനാൽ ഡെബിറ്റ് കാർഡ് ഇല്ലാതെ ബാങ്കിന്റെ തിരഞ്ഞെടുത്ത എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കുന്ന എസ്‌ബിഐയുടെ ആപ്ലിക്കേഷനാണ് യോനോ ആപ്പ്. എസ്‌ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമാണ് യോനോ. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ ഡിജിറ്റൽ ഇടപാടുകളും പേയ്‌മെന്റുകളും നടത്താൻ ഇത് ഉപയോഗിക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
