കോർപ്പറേറ്റ് നികുതി നിരക്ക് കഴിഞ്ഞ മാസം 25% ആയി കുറച്ചപ്പോൾ കോർപ്പറേറ്റ് മേഖലയ്ക്ക് ദീപാവലിയ്ക്ക് മുന്നോടിയായി സർക്കാർ നൽകിയ സമ്മാനമായാണ് കരുതപ്പെട്ടത്. എന്നാൽ ഇപ്പോൾ സമാനമായ നികുതി ഇളവ് സർക്കാർ നൽകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരായ നികുതിദായകരും. മുൻ നീതി ആയോഗ് ചെയർമാൻ അരവിന്ദ് പനഗരിയയുടെ അഭിപ്രായത്തിൽ, "വ്യക്തിഗത ആദായനികുതിയിലും സമാനമായ പരിഷ്കരണത്തിന് സാധ്യതയുണ്ട്".
റിപ്പോർട്ടുകൾ ഇങ്ങനെ
പൊതു വരുമാന നികുതിദായകർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി 2.5 ലക്ഷം രൂപയായി ടാസ്‌ക്ഫോഴ്സ് നിലനിർത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് (60 വയസ്സിനു മുകളിൽ) അടിസ്ഥാന ഇളവ് 3 ലക്ഷം രൂപയും വളരെ മുതിർന്ന പൗരന്മാർക്ക് (80 വയസ്സിനു മുകളിൽ) 5 ലക്ഷം രൂപയുമാണ് നികുതി ബാധകമായ വരുമാന പരിധി.
വലിയ മാറ്റം
വരുമാന സ്ലാബുകൾ വിശാലമാക്കുക എന്നതായിരിക്കും ഏറ്റവും വലിയ മാറ്റം. 10% നികുതി സ്ലാബ് 10 ലക്ഷം രൂപ വരെ നീട്ടാൻ ടാസ്‌ക് ഫോഴ്‌സ് ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇത് നികുതിദായകരുടെ വലിയൊരു വിഭാഗത്തിന് കാര്യമായ ആശ്വാസം നൽകും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) അനുസരിച്ച്, 2017-18 വർഷത്തിൽ റിട്ടേൺ സമർപ്പിച്ച 5.52 കോടി വ്യക്തിഗത നികുതിദായകരിൽ 27% ത്തിലധികം പേർക്ക് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് വരുമാനം. ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകൾ നടപ്പിലാക്കുകയാണെങ്കിൽ, 1.47 കോടി നികുതിദായകർ 20% സ്ലാബിൽ നിന്ന് 10% സ്ലാബിലേക്ക് മാറും.
ഇടത്തരം വരുമാനക്കാർക്ക്
കുറഞ്ഞ വരുമാനമുള്ള നികുതിദായകർക്ക് ടാക്സ് ഫോഴ്സിന്റെ നിർദ്ദേശങ്ങൾ കാര്യമായ നേട്ടം നൽകില്ല. 5 മുതൽ 6 ലക്ഷം രൂപ വരെ നികുതി വരുമാനമുള്ള ഇടത്തരം വരുമാനക്കാർക്ക് ഡിടിസി പാനൽ നിർദ്ദേശിച്ച പുതിയ സ്ലാബുകൾ പ്രകാരം നികുതി ബാധ്യത വലിയ മാറ്റം കാണുന്നില്ല. എന്നിരുന്നാലും ഇവർക്ക് നികുതിയിളവ് ലഭിക്കും. പ്രതിവർഷം 5 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്ന നികുതിദായകർക്ക് സെക്ഷൻ 87 എ പ്രകാരമുള്ള മുഴുവൻ നികുതി ഇളവും ടാസ്‌ക്ഫോഴ്സ് നിർദ്ദേശിച്ചിട്ടുണ്ട്.
നേട്ടം ഉയർന്ന വരുമാനക്കാർക്ക്
നികുതി വരുമാനം പ്രതിവർഷം 7 ലക്ഷം രൂപയുള്ള ഒരാൾക്ക് പോലും കാര്യമായ നേട്ടം ലഭിക്കില്ല. കാരണം ഇവരുടെ നികുതി 44,200 രൂപയിൽ നിന്ന് 40,000 രൂപയായി കുറയും. ഇത് വെറും 9.5 ശതമാനത്തിന്റെ കുറവാണ്. എന്നാൽ 10 ലക്ഷം രൂപ വരുമാനമുള്ള ഒരു നികുതിദായകന്റെ നികുതി ഏകദേശം 34% കുറയും. അതായത് 1.06 ലക്ഷത്തിൽ നിന്ന് 70,000 രൂപയായി കുറയും.
നഷ്ടം ഉങ്ങനെ
ആദായനികുതി സ്ലാബുകളിലെ നിർദ്ദിഷ്ട മാറ്റങ്ങൾക്ക് സർക്കാർ കനത്ത വില നൽകേണ്ടി വരും. കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറച്ചതു വഴി ഖജനാവിന് ഏകദേശം 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണുള്ളത്. ബാങ്ക് ഓഫ് അമേരിക്ക-മെറിൽ ലിഞ്ച് റിപ്പോർട്ട് അനുസരിച്ച്, ആദായനികുതി സ്ലാബുകൾ പുനർവിന്യസിക്കുന്നത് ഖജനാവിന് 1.75 ലക്ഷം കോടി രൂപയുടെ നഷ്ട്ടമുണ്ടാക്കും. ഇതിൽ ഒരു ലക്ഷം കോടി രൂപ കേന്ദ്രവും 75,000 കോടി രൂപ സംസ്ഥാനങ്ങളും വഹിക്കേണ്ടി വരും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
