ഓഹരി വിപണിയിൽ ദീപാവലി ദിനത്തിൽ മുഹൂർത്ത വ്യാപാരം എന്ന പേരിൽ ഒരു മണിക്കൂർ പ്രത്യേക ട്രേഡിംഗ് സെഷൻ സംഘടിപ്പിക്കുന്നത് പതിവാണ്. ഈ 60 മിനിറ്റിനുള്ളിൽ നടത്തുന്ന വ്യാപാരത്തിലൂടെ നിക്ഷേപകർക്ക് സമ്പത്തും സമൃദ്ധിയും ഭാഗ്യവും കൈവരുമെന്നാണ് വിശ്വാസം. ഈ വർഷം ഒക്ടോബർ 27 ന് വൈകുന്നേരം 6.15 നും 7.15 നും ഇടയിലാണ് മുഹൂർത്ത വ്യാപാരം നടക്കുക.
നിക്ഷേപം നടത്തേണ്ടത് എവിടെ?
ദീർഘകാലത്തേക്ക് പണം സമ്പാദിക്കാൻ കഴിയുന്ന ഓഹരികളിൽ നിക്ഷേപിക്കുന്നതാണ് നിക്ഷേപകർക്ക് ഗുണകരമാകുക. വിവിധ ബ്രോക്കറേജുകളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സമീപ ഭാവിയിൽ 46% വരെ വരുമാനം നേടാൻ കഴിയുന്ന ചില ഓഹരികൾ താഴെ പറയുന്നവയാണ്.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് വരുമാനം സ്ഥിരമായി നിലനിർത്തുന്ന സ്ഥാപനമാണെന്നാണ് ബ്രോക്കറേജുകൾ വിശ്വസിക്കുന്നത്. ആക്‌സിസ് ബാങ്ക് 2018-21 കാലയളവിൽ 50% വാർഷിക അറ്റാദായ വളർച്ച റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ സമീപകാല മൂലധന സമാഹരണം ഭാവി വളർച്ചയെ സൂചിപ്പിക്കുന്നതാണെന്നും അനലിസ്റ്റുകൾ പറയുന്നു.
ബെർജർ പെയിന്റ്സ്
പെയിന്റ്സ് വ്യവസായം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഘടനാപരമായ മുന്നേറ്റമാണ് കാഴ്ച്ച വയ്ക്കുന്നത്. ഈ പ്രവണത തുടരുന്ന സാഹചര്യത്തിൽ, വരും വർഷങ്ങളിൽ ഈ വ്യവസായം മറ്റ് നിർമാണ സാമഗ്രികളെയും ഉപഭോക്തൃ ഉൽപ്പന്ന വിഭാഗങ്ങളെയും മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ബെർജർ പെയിന്റ്സിന്റെ ഓഹരി വില കുത്തനെ ഉയരുകയാണ്.
ദീപക് നൈട്രൈറ്റ്
ആഭ്യന്തര, ആഗോള വിപണികളിൽ ദീപക് നൈട്രൈറ്റ് ഒരു മുൻനിര വിപണി സ്ഥാനത്താണ് എത്തി നിൽക്കുന്നത്. സപ്ലൈ-സൈഡ് വെല്ലുവിളികൾ കാരണം, ഡയമനോ സ്റ്റിൽബീൻ സിസൾഫോണിക് ആസിഡിന്റെ (ദാസ്ഡ) വില ഇപ്പോൾ കുതിച്ചുയരുകയാണ്, ഇത് ദീപക് നൈട്രൈറ്റിനും ഗുണകരമാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പ്രതീക്ഷ.
ഐസിഐസിഐ ബാങ്ക്
കോർപ്പറേറ്റ് അധിഷ്ഠിത ബാങ്കുകളിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയിൽ നിന്നാണ് പരമാവധി വരുമാനം പ്രതീക്ഷിക്കുന്നത്. കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നുള്ള ഐസിഐസിഐ ബാങ്കിന്റെ വിഹിതം ഇപ്പോൾ 43% വരും. പലിശനിരക്കിലെയും ക്രെഡിറ്റ് കോസ്റ്റ് മോഡറേഷനിലെയും മൊത്തത്തിലുള്ള ഇടിവ് ബാങ്കുകൾക്ക് നല്ലതാണ്, ഇത് ഐസിഐസിഐ ബാങ്കിനെപ്പോലുള്ള ശക്തമായ സ്ഥാപനങ്ങളെ ഇക്വിറ്റിയിൽ നിന്നുള്ള വരുമാനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
