ഉത്സവ സീസണിൽ ആളുകൾ ഷോപ്പിംഗിനായി ചെലവഴിക്കുന്ന പണത്തിന് കണക്കില്ല. വായ്പ എടുത്ത് പോലും സാധനങ്ങൾ വാങ്ങുന്ന നിരവധി പേരുണ്ട്. ഇ-കൊമേഴ്‌സ് ഭീമന്മാരുടെ വലിയ ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളുമാണ് ആളുകളെ വായ്പ എടുത്ത് പോലും സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇതിനായി പലരും പേഴ്സണൽ ലോണാണ് എടുക്കുന്നത്.
ബാധ്യത
വ്യക്തിഗത വായ്പകൾ എടുക്കുന്നവർ ഇത്തര വായ്പകൾ ബാധ്യതകളാണെന്ന കാര്യം മറക്കരുത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ തുടങ്ങിയവ അപേക്ഷകരുടെ സൗകര്യത്തിന് അനുസരിച്ചാണ് വിവിധതരം വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. വെറും മിനിറ്റുകൾക്കുള്ളിൽ തന്നെ വായ്പ അനുവദിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളുമുണ്ട്. എന്നാൽ വ്യക്തികളുടെ വായ്പകൾക്ക് പലിശ കൂടുതലായിരിക്കും.
അനാവശ്യ വായ്പ
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ വായ്പയെടുത്ത് ഒരിയ്ക്കലും ഷോപ്പിംഗിന് പണം കണ്ടെത്തരുത്. നിങ്ങളുടെ സ്വന്തം പണം ഉപയോഗിച്ച് വാങ്ങലുകൾ നടത്തുന്നത് നല്ലതാണ്. എന്നാൽ പണത്തിന് അത്രയ്ക്ക് അത്യാവശ്യമുണ്ടെങ്കിൽ പേഴ്സണൽ ലോൺ എടുക്കാവുന്നതാണ്. ഈ വായ്പയുമായി ബന്ധപ്പെട്ട ചില ചാർജുകളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
പലിശ നിരക്ക്
അപേക്ഷകന് ബാങ്കുമായുള്ള ബന്ധം, തൊഴിൽ ചരിത്രം, ക്രെഡിറ്റ് തിരിച്ചടവ് ചരിത്രം, വരുമാന നിലവാരം മുതലായവയ്ക്ക് വിധേയമായി വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 12 ശതമാനം മുതൽ 20 ശതമാനം വരെ വ്യത്യാസപ്പെടും.
ഈട് വേണ്ട
പേഴ്സണൽ ലോണെടുക്കാൻ അപേക്ഷൻ ഒന്നും ഈട് നൽകേണ്ടതില്ല. എന്നാൽ വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കും. ഇത് ഭാവിയിൽ നിങ്ങൾ ക്രെഡിറ്റ് കാർഡുകൾക്കോ മറ്റ് വായ്പകൾക്കോ അപേക്ഷിക്കുമ്പോൾ തടസ്സങ്ങൾ സൃഷ്ടിക്കും.
അധിക ചാർജുകൾ
ഉയർന്ന പലിശ നിരക്കിന് പുറമെ, വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് റീഫണ്ട് ലഭിക്കാത്ത മറ്റ് ചില ചാർജുകളും ബാധകമാണ്. ലോൺ തുകയ്ക്ക് ഒന്നോ രണ്ടോ ശതമാനം പ്രോസസ്സിംഗ് ഫീസ് ബാങ്കുകൾ ചുമത്തും. ആപ്ലിക്കേഷൻ പ്രോസസ്സ് സമയത്ത് പ്രോസസ്സ് ചെയ്യേണ്ട പേപ്പർവർക്കുകൾക്ക് വേണ്ടിയുള്ളതാണ് ഈ തുക. എന്നിരുന്നാലും, നിങ്ങൾക്ക് ബാങ്കുമായി ദീർഘകാല ബന്ധമുണ്ടെങ്കിൽ, ചിലപ്പോൾ ഈ ചാർജ് ഒഴിവാക്കിയേക്കാം.
പ്രീ പേയ്‌മെന്റ് ചാർജ്
നിങ്ങളുടെ വായ്പ മുൻകൂർ അടയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ വായ്പ രേഖയുടെ പ്രിന്റ് തീർച്ചയായും നിങ്ങൾ വായിച്ചിരിക്കണം. കാരണം ചില ബാങ്കുകൾ ഒരു നിശ്ചിത എണ്ണം തിരിച്ചടവിന് ശേഷം മാത്രമേ ചിലപ്പോൾ പ്രീ പേയ്‌മെന്റിന് അനുവദിക്കൂ. മറ്റ് ചില ബാങ്കുകൾ പേയ്‌മെന്റ് അനുവദിക്കുകയുമില്ല. കൂടാതെ ബാങ്ക് ഈടാക്കുന്ന പ്രീ പേയ്‌മെന്റ് ചാർജുകളെക്കുറിച്ചും മനസിലാക്കിയിരിക്കണം. പ്രീപേയ്‌മെന്റ് അല്ലെങ്കിൽ ഫോർക്ലോഷർ ചാർജുകൾ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് പ്രധാന കുടിശ്ശികയുടെ ഒന്ന് മുതൽ രണ്ട് ശതമാനം വരെയാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications