സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെ എല്ലാ പ്രമുഖ ബാങ്കുകളും ഓരോ മാസവും ഒരു നിശ്ചിത എടിഎം ഇടപാടുകൾ സൗജന്യമായി ഉപഭോക്താക്കൾക്ക് അനുവദിക്കുന്നുണ്ട്. സൗജന്യ ഇടപാടുകളേക്കാൾ കൂടുതൽ തവണ എടിഎം ഇടപാട് നടത്തിയാൽ ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് നിരക്ക് ഈടാക്കും. എന്നിരുന്നാലും, നിങ്ങളുടെ അക്കൗണ്ടിൽ ഒരു നിശ്ചിത മിനിമം ബാലൻസ് നിലനിർത്തുന്നതിലൂടെ, നിങ്ങൾക്ക് എസ്ബിഐ എടിഎമ്മുകളിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും പരിധിയില്ലാത്ത ഇടപാടുകൾ നടത്താൻ കഴിയും. എസ്ബിഐ എടിഎം പിൻവലിക്കൽ നിരക്കിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇതാ..
പ്രതിമാസ ശരാശരി ബാലൻസ്
25,000 രൂപ വരെ പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തുന്ന എസ്ബിഐ ഉപഭോക്താക്കൾക്ക് പ്രതിമാസം 5 ഇടപാടുകൾ വരെ എസ്ബിഐ എടിഎമ്മുകളിലും 8 ഇടപാടുകൾ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലും സൗജന്യമായി അനുവദിക്കും. പ്രതിമാസ ശരാശരി ബാലൻസ് 25,000 രൂപയ്ക്കും 50,000 രൂപയ്ക്കുമിടയിൽ നിലനിർത്തുന്നവർക്ക് എസ്ബിഐ എടിഎമ്മുകളിൽ അൺലിമിറ്റഡ് ഇടപാടുകളും മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ 8 സൗജന്യ ഇടപാടുകളും അനുവദിക്കും.
ഒരു ലക്ഷം രൂപ ബാലൻസ്
പ്രതിമാസം ശരാശരി 50,000 രൂപയ്ക്കും 1,00,000 രൂപയ്ക്കുമിടയിൽ ബാലൻസ് നിലനിർത്തുന്ന എസ്ബിഐ ഉപഭോക്താക്കൾക്ക് എസ്ബിഐ എടിഎമ്മുകളിൽ പരിധിയില്ലാതെയും മറ്റ് എടിഎമ്മുകളിൽ 8 സൗജന്യ ഇടപാടുകളും നടത്താൻ കഴിയും. പ്രതിമാസ ശരാശരി 1 ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ ബാലൻസ് നിലനിർത്തുന്ന ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത എടിഎം ഇടപാടുകൾ അനുവദനീയമാണ്. അത്തരം ഉപഭോക്താക്കൾക്ക് മറ്റ് ബാങ്ക് എടിഎമ്മുകളിലും പരിധിയില്ലാത്ത ഇടപാടുകൾ നടത്താൻ കഴിയും.
പരിധിയ്ക്ക് അപ്പുറമുള്ള ഇടപാട്
എസ്ബിഐ എടിഎമ്മുകളിലെ പ്രതിമാസ പരിധിക്കപ്പുറമുള്ള സാമ്പത്തിക ഇടപാടുകൾക്ക് 10 രൂപയും ജിഎസ്ടിയും ഈടാക്കുന്നുമെന്ന് എസ്ബിഐ വെബ്സൈറ്റിൽ പറയുന്നു. മറ്റ് ബാങ്കിന്റെ എടിഎമ്മിൽ പ്രതിമാസ പരിധിക്കപ്പുറമുള്ള സാമ്പത്തിക ഇടപാട് നടത്തിയാൽ ഉപഭോക്താവിൽ നിന്ന് എസ്ബിഐ 20 രൂപയും ജിഎസ്ടിയും ഈടാക്കും.
സാമ്പത്തികേതര ഇടപാട്
എസ്ബിഐ എടിഎമ്മുകളിൽ നിശ്ചിത പരിധിക്കപ്പുറമുള്ള ഏതെങ്കിലും സാമ്പത്തികേതര ഇടപാടുകൾക്ക് ഇത് 5 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റ് ബാങ്കിന്റെ എടിഎമ്മിൽ പ്രതിമാസ പരിധിക്കപ്പുറമുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് 8 രൂപയും ജിഎസ്ടിയും ഈടാക്കുമെന്നും ബാങ്ക് വെബ്സൈറ്റിൽ പറയുന്നു.
ബാലൻസ് ഇല്ലെങ്കിൽ
ആവശ്യമുള്ള ബാലൻസ് ഇല്ലാതെ ഇടപാട് പരാജയപ്പെട്ടാൽ എസ്ബിഐ 20 രൂപയും ജിഎസ്ടിയും ഈടാക്കും. എല്ലാ സ്ഥലങ്ങളിലുമുള്ള എസ്ബിഐ ശമ്പള അക്കൗണ്ട് ഉടമകൾക്ക് എല്ലാ എസ്ബിഐ എടിഎമ്മുകളിലും മറ്റ് ബാങ്ക് എടിഎമ്മുകളിലും സൗജന്യവും പരിധിയില്ലാത്തതുമായ ഇടപാടുകൾ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications