കടന്നു പോകുന്ന 2021 വര്‍ഷം, നിക്ഷേപകര്‍ക്ക് അതുല്യമായ നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ്. ആദ്യ പത്ത് മാസം അസാധാരണമായ ഒരു ബുള്‍ തരംഗത്തിനാണ് സാക്ഷ്യംവഹിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തോടെയാണ് പ്രധാന സൂചികകള്‍ സര്‍വകാല ഉയര്‍ന്ന നിലവാരം കുറിച്ചത്. സമാനമായി മിക്ക ഓഹരികളും 52 ആഴ്ചയിലെ ഉയര്‍ന്ന വില ആ കാലയളവില്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പണപ്പെരുവും വിദേശ നിക്ഷേപകരുടെ വില്‍പ്പനയും ഒമിക്രോണ്‍ ഭീഷണിയും കാരണമാണ് വിപണിയില്‍ തിരുത്തലുണ്ടായത്. ഇത് വീണ്ടും മികച്ച ഓഹരികളെ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിച്ചിരിക്കുന്നു.
2021-ലെ നാഴികക്കല്ലുകള്‍
ബിഎസ്ഇയുടെ സൂചിക സെന്‍സെക്സ് ആദ്യമായി 50,000 നിലവാരം കടന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 60,000 കടന്ന് സര്‍വകാല റെക്കോഡ് സ്ഥാപിച്ചു. സമാനമായി എന്‍എസ്ഇയുടെ സൂചിക നിഫ്റ്റിയും പുതിയ ഉയരങ്ങള്‍ കുറിച്ചു. അതുപോലെ 2021-ല്‍ മാത്രം 72 ലക്ഷം കോടി രൂപയാണ് നിക്ഷേപകരുടെ ആസ്തിയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഒക്ടോബറില്‍ ബിഎസ്ഇയുടെ ആകെ വിപണി മൂല്യം 275 ലക്ഷം കോടിയില്‍ എത്തിയിരുന്നു. അതുപോലെ 60 കമ്പനികളാണ് 2021-ല്‍ പ്രാഥമിക ഓഹരി വില്‍പ്പന (IPO) നടത്തിയത്. ഇതിലൂടെ 1.20 ലക്ഷം കോടി രൂപയാണ് വിവിധ കമ്പനികള്‍ വിപണിയില്‍ നിന്നും സമാഹരിച്ചത്. ഇതും ഒരു സര്‍വ്വകാല റെക്കോഡാണ്.
മറ്റ് നേട്ടങ്ങള്‍
2021 കാലഘടത്തില്‍ മൂന്നര കോടിയോളം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടു. മറ്റ് നിക്ഷേപ ആസ്തികളിന്മേലുള്ള ആദായം കുറഞ്ഞതും ചെറുപ്പക്കാരായ നിക്ഷേപകര്‍ക്ക് മികച്ച ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തില്‍ എത്തിയതിനെ തുടര്‍ന്നുള്ള താത്പര്യം വര്‍ധിച്ചതുമൊക്കെ ഡീമാറ്റ് അക്കൗണ്ടുകള്‍ വര്‍ധിക്കാന്‍ ഇടയാക്കി. അതേസമയം, മ്യൂച്ചല്‍ ഫണ്ട് വഴിയുള്ള നിക്ഷേപവും വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2021-ല്‍ ഇതിനോടകം എസ്ഐപി മുഖേനയുള്ള നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. ഇതും ഒരു സര്‍വ്വകാല റെക്കോഡാണ്.
2022-ല്‍ എന്ത് പ്രതീക്ഷിക്കണം ?
2022 വര്‍ഷം താരതമ്യേന വെല്ലുവിളികള്‍ നിറഞ്ഞതും മിതമായ നേട്ടം നല്കാനുമായിരിക്കാം സാധ്യത എന്നാണ് വിപണിയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപ കാര്യങ്ങളില്‍ രണ്ടിരട്ടി ശ്രദ്ധ പുലര്‍ത്തണം. ഏത് വിഭാഗം മേഖലകളിലാണ് നേട്ടത്തിന് സാധ്യതയുള്ളതെന്ന് ആദ്യം കണ്ടെത്തുകയും അതില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കാനും കഴിയണം. ഈ രണ്ടു കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് 2022-ലെ വെല്ലുവിളികള്‍ അതിജീവിച്ച് ഒരു നിക്ഷേപന് മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
വെല്ലുവിളികള്‍ അവസരവുമാകാം
വൈറസിന്റെ പുതിയ വകഭേദങ്ങളുടെ ഭീഷണി അവസാനിക്കാത്തതിനാല്‍ മാര്‍ക്കറ്റില്‍ ഏതു നിമിഷവും ഒരു വില്‍പ്പനയ്ക്കുള്ള സാധ്യത അവശേഷിക്കുന്നുണ്ട്. എങ്കില്‍ തന്നെയും ഇത്തരം വെല്ലുവിളികള്‍ ചിലപ്പോഴൊക്കെ ഒരു അവസരമായി മാറാനുമുള്ള സാധ്യതകളുമുണ്ട്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 2020, 2021 വര്‍ഷങ്ങള്‍. എന്തായാലും വളരെ ജാഗ്രതയോടെ വേണം 2022-നെ നിക്ഷേപകര്‍ സമീപിക്കേണ്ടതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടേയും പൊതു അഭിപ്രായം. അതായത്, സാധ്യതകളുള്ള മേഖലകളെ തിരിച്ചറിഞ്ഞ്, ശ്രദ്ധയോടും വ്യക്തതയോടെയുമുളള നിക്ഷേപ രീതികളിലൂടെയാവണം 2022-നെ ഓരോ നിക്ഷേപകരും സമീപിക്കേണ്ടത്.
2022-ല്‍ ഏതൊക്കെ മേഖലകള്‍
പ്രധാനമായും ഐടി, ധനകാര്യ, നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിലാണ് 2022 സാധ്യത ഒളിഞ്ഞിരിക്കുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കടുത്ത വില്‍പ്പനയെ തുടര്‍ന്ന് ധനകാര്യ മേഖലയിലുള്ള മികച്ച ഓഹരികളെല്ലാം ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഉയര്‍ന്നുവന്ന അവസരത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ ഐടി മേഖല, വളരെക്കാലം നീണ്ടുനില്‍ക്കുന്ന ഒരു പ്രയാണത്തിലേക്ക് കടന്നു. അതുപോലെ പലിശ നിരുകള്‍ ഇപ്പോഴും താഴ്ന്ന നിലവാരത്തില്‍ തുടരുന്നത് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നു. ഈ വിഭാഗത്തിലെ അടിസ്ഥാനപരമായി മികച്ചുനില്‍ക്കുന്ന ഓഹരികളില്‍ പ്രതീക്ഷയര്‍പ്പിക്കാം.
സ്വര്‍ണത്തെ മറക്കരുത്
നിലവില്‍ വളരെ ആദായത്തില്‍ നില്ക്കുന്ന ചില വിഭാഗം ഓഹരികളില്‍ നിന്നും ലാഭം എടുത്ത ശേഷം ഒരു സ്ഥിരവരുമാനം സാധിക്കുന്ന ആസ്തികള്‍ നിക്ഷേപിക്കുന്നത് 2022-ല്‍ ഉപകാരപ്പെട്ടേക്കാം. കൂടാതെ നിക്ഷേപത്തില്‍ ഒരു ഭാഗം ഗോള്‍ഡ് ഇടിഎഫിലേക്ക് മാറ്റിവയ്ക്കുന്നത് രൂപയുടെ മൂല്യശോഷണത്തിനും പണപ്പെരുപ്പത്തിനും ഓഹരിയിലെ ചാഞ്ചാട്ടത്തിനും എതിരായ മികച്ച പ്രതിരോധമായിരിക്കും. എന്തായാലും തെരഞ്ഞെടുത്ത ഓഹരികളില്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപവും ക്ഷമയോടെ കാത്തിരിക്കാനും സാധിക്കുമെങ്കില്‍ 2022-ലെ വെല്ലുവിളികളേയും അതിജീവിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications