പുതുതലമുറയിലെ നിക്ഷേപകരുടെ ലക്ഷ്യം വെയ്ക്കുന്നത് ചെറിയ പ്രായത്തില്‍ തന്നെ കോടിപതിയാവുക എന്നതാണ്. നിക്ഷേപത്തിലൂടെ ഇതിനുള്ളൊരു മാർഗമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി മാസത്തിൽ നിശ്ചിതി തുകയുടെ നിക്ഷേപം വഴി കോടിപതിയാകാൻ അവസരം മ്യൂച്വൽ ഫണ്ടുകൾ ഒരുക്കും. 25 വയസില്‍ നിക്ഷേപിക്കാന്‍ തുടങ്ങുന്നൊരാള്‍ക്ക് 40-ാം വയസില്‍ 1 കോടി രൂപ സമ്പാദിക്കാന്‍ സഹായിക്കുന്നൊരു റൂളാണ് 15*15*15. എങ്ങനെ ഇ നിക്ഷേപ രീതി പ്രാവർത്തികമാകും എന്ന് നോക്കാം.
15*15*15 റൂൾ
അച്ചടക്കമുള്ളൊരു നിക്ഷേപ പ്ലാനാണ് 15*15*15 റൂള്‍. 15,000 രൂപ പ്രതിമാസ നിക്ഷേപം 15 വര്‍ഷത്തേക്ക് നടത്തുകയും 15 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ റിഡംഷന്‍ കാലത്ത് 1 കോടി രൂപ നേടാമെന്നാണ് ഈ റൂള്‍ പറയുന്നത്. 15 വര്‍ഷ കാലത്തേക്കാണ് പ്രതിമാസ എസ്‌ഐപി നടത്തേണ്ടത്.
15,000 രൂപ പ്രതിമാസ എസ്‌ഐപിയിലൂടെ വര്‍ഷത്തില്‍ 1.8 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. 15 വര്‍ഷ കാലാവധിയില്‍ 27 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടി വരുന്നത്. നിക്ഷേപത്തിന് 15 ശതമാനം റിട്ടേണ്‍ ലഭിക്കുമ്പോള്‍ 74 ലക്ഷം രൂപ ലാഭമായി ലഭിക്കും. ഇതിലൂടെ നിക്ഷേപം 1 കോടി രൂപയായി മാറും.

ഏത് ഫണ്ട് തിരഞ്ഞെടുക്കും
ദീർഘകാലാടിസ്ഥാനത്തിൽ 15 ശതമാനമോ അതിൽ കൂടുതലോ റിട്ടേൺ ലഭിക്കുന്നതിനായി നിക്ഷേപകർ ഏത് ഫണ്ടുകൾ തിരഞ്ഞെടുക്കണമെന്നത് പ്രധാനമാണ്. സ്മോൾ കാപ്, മിഡ് കാപ് ഫണ്ടുകളാണ് ദീർഘകാലടിസ്ഥാനത്തിൽ മികച്ച റിട്ടേൺ നേടാൻ സഹായകമാകുന്നത്. ഫണ്ടുകൾ അസ്ഥിര സ്വഭാവം കാണിക്കുന്നതും റിസ്കുള്ളതുമാണെങ്കിലും ദീർഘകാലടിസ്ഥാനത്തിൽ മികച്ച റിട്ടേൺ നൽകുന്നവയാണ്.
മിക്ക സ്മോൾ കാപ് ഫണ്ടുകളുടെയും നെറ്റ് അസറ്റ് വാല്യു കോവിഡ് കാലത്ത് ഒരു മാസത്തിനുള്ളിൽ 50-60 ശതമാനം വരെയാണ് ഇടിഞ്ഞത്. എന്നാൽ കഴിഞ്ഞ 3 വർഷങ്ങളിൽ ഇതേ ഫണ്ടുകൾ 200 ശതമാനം വരെ ഉയർന്നു. ദീർഘകാല നിക്ഷേപകർക്ക് ഇത്തരത്തിലുള്ള ഉയർച്ച, താഴ്ചകളിൽ നിന്ന് നേട്ടമുണ്ടാക്കാം. നെറ്റ് അസറ്റ് വാല്യു കുറയുന്ന ഘട്ടത്തിൽ നിക്ഷേപം തുടർന്നാൽ വാങ്ങൽ വില കുറയ്ക്കാനും ലാഭം വർധിപ്പിക്കാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വർഷത്തിൽ വരുമാനം വർധിക്കുന്നതിന് അനുസരിച്ച് നിക്ഷേപത്തിലേക്ക് ചെറിയ തുക മാറ്റുന്നത് സമ്പാദ്യം വളർത്താൻ ഗുണകരമായ കാര്യമാണ്. വർഷത്തിൽ എസ്ഐപി തുക 10 ശതമാനം വർധിപ്പിക്കാൻ സാധിച്ചാൽ 1 കോടിയെന്ന ലക്ഷ്യം നേരത്തെ സ്വന്തമാക്കാം. 15 വർഷം കാത്തിരുന്നാൽ ഒരു കോടിയിലധികം സ്വന്തമാക്കാനും സാധിക്കും.
വർഷത്തിൽ എസ്ഐപി തുക 10 ശതമാനം വർധിപ്പിച്ചാൽ 12 വർഷവും 6 മാസവും കൊണ്ട 15,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 1 കോടി രൂപ നേടാനാകും. 15 വർഷത്തേക്ക് നിക്ഷേപം നീട്ടാൻ തീരുമാനിക്കുകയാണെങ്കിൽ 1,66,49,992 കോടി രൂപയാണ് കാലാവധിയിൽ നേടാൻ സാധിക്കുക.
15,000 രൂപ വീതം 15 വർഷത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് വാർഷിക റിട്ടേൺ കുറഞ്ഞാൽ എത്ര രൂപ ലഭിക്കുമെന്നും അറിയേണ്ടതുണ്ട്. 13 ശതമാനം ആദായമാണ് ഇക്വിറ്റി ഫണ്ടിൽ നിന്നും ലഭിക്കുന്നതെങ്കിൽ 83,35,219 രൂപയാണ് ലഭിക്കുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications