മുതിർന്ന പൗരന്മാർക്ക് മികച്ച, സൗകര്യപ്രദമായൊരു നിക്ഷേപമാണ് സ്ഥിര നിക്ഷേപം. ചാഞ്ചാട്ടമില്ലാത്തൊരു നിക്ഷേപം എന്നതിനൊപ്പം സുരക്ഷിതമായി പണം വളരുന്നു എന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ നേട്ടം. മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകുന്ന ബാങ്കുകൾ റെഗുലർ നിക്ഷേപകർക്ക് നൽകുന്നതിനേക്കാൾ 0.50 ശതമാനം അധിക നിരക്ക് 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് ഉറപ്പാക്കുന്നുണ്ട്.
അതോടൊപ്പം എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ പ്രീമിയം നിരക്കിനൊപ്പം മുതിർന്ന പൗരന്മാർക്കായി അധിക നിരക്ക് നൽകുന്ന പ്രത്യേക സ്ഥിര നിക്ഷേപങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവയാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്ക്
എച്ച്ഡിഎഫ്‌സ് സീനിയർ സിറ്റിസൺ കെയർ എന്ന പേരിൽ എച്ച്ഡിഎഫ്‌സി ബാങ്ക് ആരംഭിച്ച പുതിയ സ്ഥിര നിക്ഷേപ പദ്ധതി മുതിർന്ന പൗരന്മാർക്ക് 0.75 ശതമാനം അധിക നിരക്ക് നൽകുന്നു. 2020 മേയിൽ കോവിഡ് കാലത്ത് ആരംഭിച്ച പദ്ധതി 2023 ജൂലായ് 7 വരെ നീട്ടിയിട്ടുണ്ട്.

5 വർഷം 1 ദിവസം മുതൽ 10 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് അധിക നിരക്ക് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകർക്ക് ഇക്കാലളവിൽ 7 ശതമാനമാണ് പലിശ നിരക്ക്.
അതിന് പുറമെ എച്ച്ഡിഎഫ്സി ബാങ്ക് 2 പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ മേയ് മാസത്തിൽ ആരംഭിച്ചിട്ടുണ്ട്. 35 മാസം, 55 മാസം കാലാവധിയുള്ള 2 പ്രത്യേക സ്ഥിര നിക്ഷേപങ്ങൾക്ക് യഥാക്രമം 7.70 ശതമാനം, 7.75 ശതമാനം എന്നിങ്ങനെ പലിശ ലഭിക്കും.
എസ്ബിഐ
എസ്ബിഐയുടെ മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി എസ്ബിഐ വീ കെയർ പദ്ധതി എന്നാണ് അറിയപ്പെടുന്നത്. 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പം 0.30 ശതമാനം അധിക നിരക്ക് മുതിർന്ന പൗരന്മാർക്ക് ലഭിക്കും. 5 വർഷത്തേക്കാണ് ഈ നിരക്ക്. ഇതുപ്രകാരം മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ ലിഭിക്കും.
ഉയർന്ന പലിശ നൽകുന്ന മറ്റൊരു നിക്ഷേപമാണ് എസ്ബിഐ അമൃത് കലാശ്. 400 ദിവസത്തേക്ക്7.60 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനം പലിശ അമൃത് കലാശ് നിക്ഷേപത്തിന് ലഭിക്കും. ഈ നിക്ഷേപം ജൂൺ 30തിന് അവസാനിക്കും.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് അനുവദിക്കുന്ന പ്രത്യേക സ്ഥിര നിക്ഷേപമാണ് ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയർ എഫ്ഡി. പ്രീമിയം നിരക്കായ 0.50 ശതമാനം പലിശയ്‌ക്കൊപ്പം 0.30 ശതമാനം അധികം ലഭിക്കും. 5 വർഷത്തേക്ക് 7.50 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
ഈയിടെ നിരക്കുയർത്തിയ ബാങ്കുകൾ
മേയ് മാസവസാനം നിരക്കുയർത്തിയ ബാങ്കാണ് പൊതുമേഖലയിൽ നിന്നുള്ള ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇന്ത്യ. സ്ഥിര നിക്ഷേപങ്ങൾക്ക് 1 ശതമാനം പലിശയാണ് വർധിപ്പിച്ചത്. 1 വർഷത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 6 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തി.
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.65 ശതമാനം പലിശയുമാണ് ബാങ്കിൽ നിന്ന് ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 2 വർഷം മുതൽ 5 വർഷത്തേക്ക് 7.25 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications