സ്ഥിര നിക്ഷേപ പലിശ നിരക്കിൽ കാര്യമായ മാറ്റം ഈയിടെ സംഭവിക്കുന്നുണ്ട്. വിവിധ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ കുറയ്ക്കുകയും പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ അവസാനിപ്പിക്കുന്നതും ഈയിടെ കണ്ടു. ഒക്ടോബറിലേക്ക് കടക്കുമ്പോൾ 3 ബാങ്കുകളാണ് ആദ്യ ആഴ്ച സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കിയത്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഇക്കൂട്ടത്തിൽ. ഇവയുടെ പലിശ നിരക്കിലെ മാറ്റം നോക്കാം.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
സേവിംഗ്‌സ് അക്കൗണ്ടുകളുടെയും 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പുതുക്കിയത്. സേവിംഗ്‌സ് അക്കൗണ്ടുകളിൽ പരമാവധി 7 ശതമാനം പലിശ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ നിന്ന് ലഭിക്കും. സ്ഥിര നിക്ഷേപത്തിന് പരമാവധി പലിശ നിരക്ക് 7.50 ശതമാനവുമാണ്. പുതിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.
1 ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസുകൾക്ക് 3 ശതമാനവും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനവും പലിശ ലഭിക്കും. 5 ലക്ഷം രൂപ മുതൽ 25 കോടി വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസിനാണ് 7 ശതമാനം ശതമാനം പലിശ നൽകുന്നത്. 25 കോടിക്ക് മുകളിൽ 50 കോടി വരെ 6.75 ശതമാനം പലിശയും ലഭിക്കും.

1 വർഷം 1 ദിവസം മുതൽ 2 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് 7.50 ശതമാനം പലിശ ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശ ലഭിക്കും. 2 വർഷത്തിനും 3 വർഷത്തിനും ഇടയിൽ റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനം പലിശ ലഭിക്കും. 3 വർഷം മുതൽ 10 വർഷത്തേക്ക് 7 ശതമാനമാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നൽകുന്ന പലിശ നിരക്ക്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുകയാണ് ചെയ്തത്. 35 മാസം, 55 മാസ കാലാവധിയപുള്ള രണ്ട് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾക്ക് 0.05 ശതമാനം അധിക നിരക്ക് ബാങ്ക് നൽകിയിരുന്നു. ഒക്ടോബർ 1 മുതൽ ഈ അധിക നിരക്ക് ബാങ്ക് നിർത്തലാക്കി.
എച്ച്ഡിഎഫ്സി ബാങ്കിൽ 15 മാസം മുതൽ 18 മാസം വരെ കാലാവധിൽ സ്ഥിര നിക്ഷേപങ്ങൾക്ക് 7.10 ശതമാനം പലിശ നിരക്ക് ലഭിക്കും. 18 മാസം മുതൽ 2 വർഷം 11 മാസം വരെയുള്ള കാലാവധിയിൽ 7 ശതമാനം പലിശയും 2 വർഷം 11 മാസം 1 ദിവസം മുതൽ 35 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.15 ശതമാനം പലിശയും ലഭിക്കും.
4 വർഷം 7 മാസം മുതൽ 55 മാസം വരെ 7.20 ശതമാനവും 4 വർഷം 7 മാസം മുതൽ 10 വർഷം വരെ 7 ശതമാനവും പലിശ ലഭിക്കും.
ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 50 അടിസ്ഥാന നിരക്കാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം മുതൽ 6 ശതമാനം വരെ പലിശ ലഭിക്കും. 400 ദിവസ കാലാവധിയിൽ 7.25 ശതമാനം പലിശ മൺസൂൺ നിക്ഷേപത്തിന് ലഭിക്കും.
180 ദിവസം മുതൽ 269 ദിവസത്തേക്ക് 5.50 ശതമാനം പലിശ നൽകും. നേരത്തെ 5 ശതമാനായിരുന്നു പലിശ നിരക്ക്. 270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 0.25 ശതമാനം നിരക്ക് വർധിപ്പിച്ചു. 5.75 ശതമാനം പലിശ ലഭിക്കും. ഒരു വർഷത്തിന് മുകളിൽ 399 ദിവസ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശ ലഭിക്കും. 0.50 ശതമാനത്തിന്റെ വർധനവ് നിക്ഷേപത്തിലുണ്ടായി.
401 ദിവസം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം നിരക്ക് വർധിച്ച് 6.50 ശതമാനം പലിശ ലഭിക്കും. 2 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.80 ശതമാനം പലിശ ലഭിക്കും. 2 വർഷം മുതൽ 3 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനവും 3 വർഷം മുതൽ 5 വർഷത്തേക്ക് 6.50 ശതമാനവും 5 മുതൽ 10 വർഷത്തേക്ക് 6 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
