3 വർഷ എഫ്ഡിക്ക് 8.15% പലിശ; നിക്ഷേപത്തിന് പറ്റിയ 3 ബാങ്കുകളിതാ

ബാങ്കുകളിലെ സ്ഥിര നിക്ഷേപം ഇന്ത്യയിലെ ജനപ്രീയ നിക്ഷേപങ്ങളിലൊന്നാണ്. റിസ്‌കില്ലാതെ നിക്ഷേപിച്ച പണത്തിനൊപ്പം നല്ലൊരു തുക പലിശയും ചേര്‍ത്ത് ബാങ്കി്ല്‍ നിന്ന് ലഭിക്കും എന്നത് സ്ഥിര നിക്ഷേപത്തിന്റെ പ്രത്യേകതയാണ്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 8.15 ശതമാനം വരെയാണ് ഇന്ന് ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക്. ഇത്തരത്തിലുള്ള മൂന്ന് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളെയാണ് പരിചയപ്പെടുത്തുന്നത്.

സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ബാങ്കിംഗ് സേവനമില്ലാത്ത മേഖലകളില്‍ അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ നല്‍കുക എന്നതാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ ചുമതല. അടിസ്ഥാന ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ലഭിക്കും.

ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷയുള്ളതിനാല്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ പേടിക്കേണ്ടതില്ല. ബാങ്ക് പൊളിഞ്ഞാലും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ ഈ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം തിരികെ നല്‍കും.

സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്

സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്

മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആരംഭിച്ചത് 2017ലാണ്. 2022 ജൂണ്‍ 6 മുതലാണ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 1 വര്‍ഷം 6 മാസം മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് 6.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനം പലിശയും നല്‍കുന്നു.

2 വര്‍ഷം മുതല്‍ 998 ദിവസവം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനവും 7.50 ശതമാനവുമാണ് പലിശ നിരക്ക്. 999 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 7.49 ശതമാനം സാധാരണ നിക്ഷേപകര്‍ക്കും 7.99 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്കും ബാങ്ക് നല്‍കുന്നുണ്ട്. 1000 ദിവസം മുതല്‍ 3 വര്‍ഷം വരെ നിക്ഷേപിച്ചാല്‍ 7 ശതമാനം സാധാരണ നിക്ഷേപകര്‍ക്കും 7.50 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും.

3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ കുറവ് കാലയളവില്‍ നിക്ഷേപിച്ചാല്‍ 6.50 ശതമാനം, 7.00 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. 5 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം സാധാരണ നിക്ഷേപകര്‍ക്കും 7.25 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ലഭിക്കും. 2 കോടിക്ക് താഴെയുള്ള നിക്ഷേപത്തിനാണ് ഈ നിരക്ക് നല്‍കുന്നത്.

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കാണ് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. രാജ്യത്താകമാനം 611 ബ്രാഞ്ചുകള്‍ ബാങ്കിനുണ്ട്. ജൂണ്‍ 15 നാണ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 1 വര്‍ഷ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.80 ശതമാനം പലിശ നല്‍കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.05 ശതമാനം ലഭിക്കും.

2-3 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിനും ഇതേ നിരക്കാണ്. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള 5 വര്‍ഷത്തില്‍ കുറയാത്ത നിക്ഷേപങ്ങള്‍ക്ക് 7.35 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.15 ശതമനമാണ് പലിശ നിരക്ക്. 5 വര്‍ഷ്‌ത്തെ സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.05 ശതമാനവും പലിശ ലഭിക്കും. 2 കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപത്തിനാണ് ഈ നിരക്ക്.

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്


ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇക്വിറ്റാസ് 2022 ജൂണ്‍ 27ന് പലിശ നിരക്കുകള്‍ പുതുക്കി. 1 വര്‍ഷം മുതല്‍ 18 മാസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 6.6 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശ ലഭിക്കും. 18 മാസം 1 ദിവസം മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 6.45 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.95 ശതമാനം പലിശ കിട്ടും.

2 വര്‍ഷം 1 ദിവസം മുതല്‍ 887 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.90 ശതമാനം പലിശ നല്‍കും. 7.40 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന നിരക്ക്.. 889 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് നല്‍കുന്ന ഉയര്‍ന്ന നിരക്കായ 7.5 ശതമാനം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X