സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലവാരത്തിലെത്തുകയും ഇനി വര്‍ധനവിന് സാധ്യതയില്ലാത്തതുമായ സാഹചര്യത്തില്‍ സ്ഥിര നിക്ഷേപമിടാന്‍ അനുയോജ്യമായ സമയാണിത്. തുടര്‍ച്ചയായ രണ്ടാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ തല്‍സ്ഥിതി തുടര്‍ന്നതോടെ ഇനി സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. അതേസമയം ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.
ജൂണ്‍ മാസത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് 1 വര്‍ഷ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ കുറച്ചു. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന പലിശ നല്കുന്ന സ്ഥിര നിക്ഷേപങ്ങളെ ഉപയോഗപ്പെടുത്തുകയാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്. ജൂണ്‍ 30 തിന് കാലാവധി അവസാനിക്കുന്ന ഉയര്‍ന്ന പലിശ ലഭിക്കുന്ന 3 ബാങ്ക് സ്ഥിര നിക്ഷേപങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന പദ്ധതികളാണിത്.
എസ്ബിഐ അമൃത് കലാശ്
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാശ് 2023 ഏപ്രില്‍ 12 നാണ് അവതരിപ്പിച്ചത്. 400 ദിവസ കാലാവധിയുള്ള പദ്ധതിയില്‍ റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനവും പലിശ ലഭിക്കും. ജൂണ്‍ 30 തിന് പദ്ധതി അവസാനിക്കും.

ഇന്ത്യന്‍ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം
ഇന്ത്യന്‍ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപമായ 'ഐഎന്‍ഡി സൂപ്പര്‍ 400 ഡേയ്സ്' ജൂണ്‍ 30 തിന് കാലാവധിയെത്തും. 400 ദിവസം കാലാവധിയുള്ള ഈ പ്രത്യേക സ്ഥിര നിക്ഷേപം വഴി റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.25 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശയും ബാങ്ക് നല്‍കുന്നുണ്ട്.
എസ്ബിഐ വീകെയര്‍
മുതിര്‍ന്ന പൗരന്മാര്ക്കായുള്ള എസ്ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതിയാണ് വീകെയര്‍. 5 വര്‍ഷം മുതല്‍ 10 വര്‍ഷ കാലയളവില്‍ പദ്ധതി പ്രകാരം 7.50 ശതമാനം പലിശ നല്കുന്നു. റെഗുലര്‍ നിക്ഷേപകരേക്കാള്‍ 1 ശതമാനം അധികമാണിത്. 2020തിലാണ് എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചത്. മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന പ്രീമിയം നിരക്കിനേക്കാള്‍ 0.50 ശതമാനം അധിക പലിശയാണ് വീകെയര്‍ സ്ഥിര നിക്ഷേപത്തിലൂടെ ലഭിക്കുക. പദ്ധതി ജൂണ്‍ 30 തിന് അവസാനിക്കും.
എസ്ബിഐ പലിശ നിരക്ക്
എസ്ബിഐയിൽ ഉയർന്ന പലിശ നൽകുന്നൊരു സ്ഥിര നിക്ഷേപമാണ് സർവോത്തം പദ്ധതി. എസ്ബിഐ സര്‍വോത്തം നിക്ഷേപ പദ്ധതി ഒരു നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപമാണ്. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കാത്ത പദ്ധതിയാണിത്. 15 ലക്ഷത്തിന് മുകളില്‍ 2 കോടി വരെയുള്ള നിക്ഷേപങ്ങൾക്കും 2 കോടിക്ക് മുകളിൽ 5 കോടി വരെയുള്ള ബൾക്ക് നിക്ഷേപങ്ങൾക്കും സർവോത്തം നിക്ഷേപ പദ്ധതിയിൽ വ്യത്യസ്ത പലിശയാണ് നൽകുന്നത്.
സർവോത്തം പദ്ധതിയിൽ, 15 ലക്ഷം രൂപ മുതൽ 2 കോടി വരെയുള്ള നിക്ഷേപത്തിന് കീഴിൽ 2 വർഷത്തേക്ക് മുതിർന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 7.9 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.4 ശതമാനം പലിശ ലഭിക്കും. 15 ലക്ഷത്തിനും 2 കോടിക്കിടയിലുള്ള നിക്ഷേപത്തിന് 1 വര്‍ഷ കാലയളവിൽ മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.1 ശതമാനമാണ് പലിശ.
2 കോടിക്കും 5 കോടിക്കും ഇടയിലുള്ള ബള്‍ക്ക് ഡെപ്പോസിറ്റിനും മികച്ച പലിശ നിരക്ക് ലഭിക്കും. 1 വര്‍ഷത്തേക്ക് 7.05 ശതമാനവും 2 വര്‍ഷത്തേക്ക് 6.90 ശതമാനം പലിശയും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് യഥാക്രമം 7.55 ശതമാനം പലിശയും 7.40 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
