നിങ്ങൾ വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഏറ്റവും അനുയോജ്യമായ ഒരു പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്). നിങ്ങൾ നേരത്തെ തന്നെ എൻ.പി.എസ് എടുത്തിട്ടുണ്ടെങ്കിൽ, വിരമിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് യാതൊരു വിധത്തിലുള്ള മാനസിക സംഘർഷത്തിന്റെയും ആവശ്യമില്ല. കാരണം, വിരമിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് അതിൽ നിന്നും മികച്ച നേട്ടം ലഭിക്കും. എൻ.പി.എസ് വളരെ നല്ല പദ്ധതിയാണ്. അതിൽ പണം നിക്ഷേപിക്കുന്നത് വളരെ മികച്ച വരുമാനം നൽകുന്നു.
എൻ.പി.എസിൽ പണം നിക്ഷേപിക്കുന്നത്, വാർദ്ധക്യകാല പെൻഷൻ ഉറപ്പ് നൽകുന്നുവെന്ന് മിക്കവരും മനസിലാക്കിയിട്ടുണ്ട്. എന്നാൽ, യുവത്വകാലത്ത് തന്നെ എൻ.പി.എസ് നിരവധി ആനുകൂല്യങ്ങൾ നിങ്ങൾക്ക് നൽകുന്നുവെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. വിരമിച്ചതിന് ശേഷം എൻ.പി.എസിൽ നിന്ന് എന്തൊക്കെ നേട്ടങ്ങളും ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കുമെന്ന് നോക്കാം.
1) കൂടുതൽ നികുതി ഇളവ് ലഭിക്കും
എൻ.പി.എസിൽ നിക്ഷേപിക്കുന്ന പണത്തിന്, നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. ഈ നികുതി ഇളവ് ചെറുതല്ല. ആദായനികുതി സെക്ഷൻ 80സിസിഡി പ്രകാരം എൻ.പി.എസിലെ നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കുന്നതാണ്. മാത്രമല്ല, തൊഴിലുടമയിൽ നിന്നുള്ള നിങ്ങളുടെ എൻ.പി.എസ് നിക്ഷേപത്തിനും നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.

2) അനാവശ്യ ചെലവുകൾ ഉണ്ടാകില്ല
വിരമിച്ചതിന് ശേഷമുള്ള മെച്ചപ്പെട്ട ജീവിതം ലഭിക്കാൻ, യുവത്വത്തിൽ തന്നെ നിക്ഷേപം ആവശ്യമാണ്. നിക്ഷേപത്തിനായി നിരവധി പദ്ധതികൾ ഉണ്ടെങ്കിലും, എൻ.പി.എസിന്റെ ഏറ്റവും വലിയ നേട്ടം എന്തെന്നാൽ, വിരമിച്ചതിന് ശേഷം മാത്രമേ അതിൽ നിക്ഷേപിച്ച പണം നിങ്ങൾക്ക് പിൻവലിക്കാനാകൂ എന്നതാണ്. അതായത്, മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി, അതിന്റെ ലോക്ക് -ഇൻ കാലയളവ് 5 വർഷമോ 15 വർഷമോ അല്ല. മറിച്ച് 60 വയസ് വരെയാണ്. അങ്ങനെ, യുവത്വകാലം മുതലുള്ള നിങ്ങളുടെ നിക്ഷേപം, വിരമിക്കുന്നത് വരെ സുരക്ഷിതമായി തുടരുന്നു. ലോക്ക്-ഇൻ കാലയളവ് കുറവാണെങ്കിൽ, നിക്ഷേപകർ അവരുടെ നിക്ഷേപ തുക പിൻവലിച്ച് മറ്റ് ചെലവുകൾക്കായി ഉപോയോഗിക്കുന്നു. അങ്ങനെ, വിരമിച്ചതിന് ശേഷമുള്ള ജീവിതത്തിൽ സാമ്പത്തിക പിരിമുറുക്കം നേരിടുന്നു.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിമാസ പെൻഷനായി 10,050 രൂപ വരെ ലഭിക്കും
3) എത്ര റിസ്ക് എടുക്കുന്നോ, അത്രയും റിട്ടേൺ
എല്ലാ നിക്ഷേപ പദ്ധതികളിലും, നിങ്ങൾക്ക് സ്ഥിരമായ റിട്ടേണുകൾ ലഭിക്കും. അല്ലെങ്കിൽ, നിങ്ങൾക്ക് നിയന്ത്രണമില്ലാത്ത അത്തരം റിട്ടേണുകൾ ലഭിക്കുന്നു. നിങ്ങൾ എൻ.പി.എസിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ, ഓഹരി വിപണികളിൽ എത്ര പണം നിക്ഷേപിക്കണമെന്നും ഫിക്സഡ് റിട്ടേൺ പദ്ധതികളിൽ എത്ര പണം നിക്ഷേപിക്കണമെന്നും നിങ്ങൾക്ക് സ്വയം തീരുമാനിക്കാം. യൂവാവായിരിക്കെ നിങ്ങൾക്ക് കൂടുതൽ റിസ്ക് എടുക്കാൻ സാധിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് കൂടുതൽ റിസ്ക് ഉപയോഗിച്ച് കൂടുതൽ വരുമാനം നേടാൻ കഴിയും. ഇത് ഒരു വലിയ സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ നിങ്ങളെ സഹായിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
