സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിമാസ പെൻഷനായി 10,050 രൂപ വരെ ലഭിക്കും
സർക്കാർ മേഖലയിലെ വളരെ ആവശ്യമായ പെൻഷൻ പരിഷ്കരണത്തിന് ശേഷമുള്ള ഏകീകൃത പെൻഷൻ പദ്ധതിക്കൊപ്പം, പ്രൊവിഡന്റ് ഫണ്ടിനെയും പെൻഷൻ നിക്ഷേപങ്ങളെയും പരിഗണിച്ച്, വേതന പരിധി ഉയർത്താനുള്ള നിർദ്ദേശം ഉള്ളതിനാൽ സ്വകാര്യ മേഖലയിലെ ജീവനക്കാരും വളരെ പ്രതീക്ഷയിലാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) കീഴിൽ നിലവിലെ 15,000 രൂപയിൽ നിന്ന് 21,000 രൂപയായി ഉയർത്താൻ ശുപാർശ ചെയ്ത്, തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിൽ ധനമന്ത്രാലയം ഉടൻ തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
പഴയ കുതിപ്പിലേക്ക് തിരിച്ചെത്താൻ 3 പൊതുമേഖലാ ഓഹരികൾ, കാരണം ഇതാണ്, തിങ്കളാഴ്ച വാങ്ങിയാൽ ലാഭം നേടാം
ഇ.പി.എഫ്.ഒ നിയന്ത്രിക്കുന്ന എംപ്ലോയീസ് പെൻഷൻ സ്കീമീന് (ഇ.പി.എസ്) 2014 സെപ്റ്റംബർ 1 മുതൽ പെൻഷൻ കണക്കാക്കുന്നതിന് 15,000 രൂപ വേതന പരിധിയുണ്ട്. എന്നിരുന്നാലും, വേതനത്തിൽ വർധനവ് ഉണ്ടായാൽ തൊഴിലാളികൾക്ക് മികച്ച ആനുകൂല്യങ്ങൾക്കൊപ്പം വളരെ ആശ്വാസമായിരിക്കും. വേതന പരിധി 15,000 രൂപയിൽ നിന്ന് 21,000 രൂപയായി ഉയർത്താനുള്ള നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ, അത് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഇ.പി.എഫ് വിഹിതത്തിലും നിരവധി പ്രധാന സ്വാധീനം ചെലുത്തും.

വർധിച്ച പെൻഷന്റെ ഘട്ടം ഘട്ടമായുള്ള കണക്കുകൂട്ടൽ എങ്ങനെയായിരിക്കുമെന്ന് നോക്കാം
നിലവിലെ ഇ.പി.എസ് പെൻഷൻ ഫോർമുല, ഇ.പി.എസ് പെൻഷൻ = (ശരാശരി ശമ്പളം × പെൻഷനബിൾ സേവനം) / 70
ശരാശരി ശമ്പളം : അടിസ്ഥാന ശമ്പളം + ഡി.എ
പരമാവധി പെൻഷൻ ശമ്പളം : നിലവിൽ 15,000 രൂപ
പരമാവധി പെൻഷൻ കാലഘട്ടം : 35 വർഷം
185 മില്യണ്‍ ഡോളര്‍ ഇടപാട്, തുറമുഖമേഖലയിൽ കരുത്ത് കൂട്ടി അദാനി കമ്പനി, ഓഹരി വില കുതിച്ച് കയറുമോ..?
അപ്പോൾ നിലവിലെ 15,000 രൂപ വേതന പരിധിയിൽ, പരമാവധി ഇ.പി.എസ് പെൻഷൻ ഇങ്ങനെ കണക്കാക്കാം :-
ഇ.പി.എസ് പെൻഷൻ 15,000 × 35 /70 = പ്രതിമാസം 7,500 രൂപ
ഇനി വേതന പരിധി 21,000 രൂപയായി വർധിച്ചാൽ, അതിലെ കണക്കുകൂട്ടൽ എങ്ങനെയായിരിക്കുമെന്ന് നോക്കാം.
ഇ.പി.എസ് പെൻഷൻ = 21,000 × 35 /70 = പ്രതിമാസം 10,050 രൂപ.
ഇത് ഇ.പി.എസ് പെൻഷനിൽ പ്രതിമാസം 2,550 രൂപയുടെ വർധനവുണ്ടാവുന്നതായി കാണിക്കുന്നു. അങ്ങനെ യോഗ്യരായ ജീവനക്കാരുടെ വിരമിക്കൽ വരുമാനം ഉയരുന്നു. അതുവഴി വിരമിക്കൽ ജീവിതം കൂടുതൽ ആഹ്ലദകരവും ഭദ്രവുമാക്കാനും സാധിക്കുന്നു.


Click it and Unblock the Notifications


