100% ലാഭം നേടാം; 2022-ലേക്കുള്ള 3 മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകള്‍ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ 10-20 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈക്രോ ക്യാപ് സ്റ്റോക്കുകള്‍ എന്നും അറിയപ്പെടാറുണ്ട്. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്. 2022-ല്‍ 100 ശതമാനം വരെ നേട്ടം നല്‍കാന്‍ സാധ്യതയുളള 3 പെന്നി സ്റ്റോക്കുകളെയാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

1) ഐഎഫ്‌സിഐ

1) ഐഎഫ്‌സിഐ

രാജ്യത്തിന്റെ വ്യവസായ, അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിനു പുറത്ത് നിന്നും ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയും വികസനോന്മുഖ ധനസേവനത്തിനുമായി നിലവില്‍ വന്ന സ്ഥാപനമാണ് ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അഥവാ ഐഎഫ്‌സിഐ. ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ 1948-ലാണ് തുടക്കം. മുദ്ര പോര്‍ട്ട്, ഗോവ അന്താരാഷ്ട്ര വിമാനത്താവളം, സാലസര്‍ ദേശീയപാത, എന്‍ആര്‍എസ്എസ് ട്രാന്‍സ്മിഷന്‍ പോലെയുള്ള നിരവധി വമ്പന്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കി. 7 ഉപകമ്പനികളും 1 അസോസിയേറ്റ് കമ്പനിയുമുണ്ട്. പദ്ധതി വിഭാവനം, മാര്‍ഗ നിര്‍ദേശം, നിയമ സഹായം എന്നീ രംഗങ്ങളിലും സേവനങ്ങള്‍ നല്‍കുന്നു.

Also Read: 30% വിലക്കുറവുള്ളപ്പോള്‍ പ്രമോട്ടര്‍ 5% ഓഹരി വാങ്ങിക്കൂട്ടി; ഈ ബ്ലൂചിപ് സ്റ്റോക്ക്‌ നിങ്ങളും മേടിക്കുന്നോ?Also Read: 30% വിലക്കുറവുള്ളപ്പോള്‍ പ്രമോട്ടര്‍ 5% ഓഹരി വാങ്ങിക്കൂട്ടി; ഈ ബ്ലൂചിപ് സ്റ്റോക്ക്‌ നിങ്ങളും മേടിക്കുന്നോ?

ലക്ഷ്യ വില 30

ലക്ഷ്യ വില 30

മാസക്കണക്കില്‍ വിലയിരുത്തിയാല്‍ ദീര്‍ഘനാളത്തെ കണ്‍സോളിഡേഷന് ശേഷം ഐഎഫ്‌സിഐ ഓഹരിയില്‍ ബ്രേക്ക് ഔട്ട് സംഭവിച്ചിരിക്കുന്നു. 16 രൂപ നിലവാരത്തിലോ 14 രൂപയിലേക്ക് എത്തിയാലോ വാങ്ങാം. 11 രൂപ നിലവാരത്തിലുള്ള സപ്പോര്‍ട്ട് മേഖല സ്‌റ്റോപ് ലോസ് ആയി പരിഗണിക്കാം. സമീപ ഭാവിയില്‍ 25 മുതല്‍ 30 രൂപ നിലവാരം വരെ ഓഹരിയെത്താമെന്നും ചോയിസ് ബ്രോക്കിങ്ങ് പറയുന്നു. വ്യാഴാഴ്ച 16.20 രൂപയിലാണ് ഐഎഫ്‌സിഐ (BSE : 500106, NSE : IFCI) ക്ലോസ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 18.85 രൂപയും കുറഞ്ഞ വില 8.25 രൂപയുമാണ്. ഒരു മാസത്തിനിടെ 9 ശതമാനത്തോളവും ഒരു വര്‍ഷത്തനിടെ 72 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.

2) സുസ്ലോണ്‍

2) സുസ്ലോണ്‍

കാറ്റില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ടര്‍ബൈനുകളാണ് രൂപകല്‍പ്പന ചെയ്യുന്നത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യമുണ്ട്. ഇവിടെ നിന്നെല്ലാമായി 17,000 മെഗാവാട്ടിന്റെ ഊര്‍ജമാണ് കാറ്റില്‍ നിന്നു മാത്രം ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 2017-ഓടെ തന്നെ ഇന്ത്യയില്‍ മാത്രം 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷി കൈവരിച്ചിരുന്നു.

Also Read: 140 രൂപ ഡിവിഡന്റ്; 15,000 കോടി റിസര്‍വ്; കടങ്ങളുമില്ല; 2022-ല്‍ ഈ ഓഹരികള്‍ 50% ലാഭവും നല്‍കും; വാങ്ങുന്നോ?Also Read: 140 രൂപ ഡിവിഡന്റ്; 15,000 കോടി റിസര്‍വ്; കടങ്ങളുമില്ല; 2022-ല്‍ ഈ ഓഹരികള്‍ 50% ലാഭവും നല്‍കും; വാങ്ങുന്നോ?

ലക്ഷ്യ വില 20

ലക്ഷ്യ വില 20

കഴിഞ്ഞ ഒരു മാസത്തിനിടെ സുസ്ലോണ്‍ (BSE : 532667, NSE : SUZLON) 45 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. വ്യാഴാാഴ്ച 10.15 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാം. 8 രൂപ നിലവാരത്തിലേക്ക് വീണാല്‍ ആവറേജ് ചെയ്യാം. സ്റ്റോപ് ലോസ് 6 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. സമീപ ഭാവിയില്‍ 15 മുതല്‍ 20 രൂപ വരെയെത്താമെന്നും ചോയിസ് ബ്രോക്കിങ്ങിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 11.20 രൂപയും കുറഞ്ഞ വില 4.40 രൂപയുമാണ്.

3) വൊഡാഫോണ്‍- ഐഡിയ

3) വൊഡാഫോണ്‍- ഐഡിയ

ഇന്ത്യ മുഴുവന്‍ ടെലികോ സേവനം നല്‍കുന്ന മൂന്ന് സ്വകാര്യ കമ്പനികളിലൊന്നാണ് വൊഡാഫോണ്‍- ഐഡിയ ലിമിറ്റഡ്. 2-ജി മുതല്‍ 4-ജി വരെയുള്ളതും അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളും രാജ്യമെമ്പാടും നല്‍കുന്നു. 2018 ഓഗസ്റ്റിലാണ് തുടക്കം. ബ്രിട്ടനിലെ വന്‍കിട കമ്പനിയായ വൊഡാഫോണിന് കീഴിലെ വൊഡാഫോണ്‍ ഇന്ത്യയും രാജ്യത്തെ പ്രമുഖ ബിസിനസ് സംരംഭകരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലെ ഐഡിയ സെല്ലുലാറും ലയിച്ചാണ് വൊഡാഫോണ്‍- ഐഡിയയ്ക്ക് രൂപം നല്‍കിയത്. നിലവില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തും ലോകത്ത് പത്താം സ്ഥാനത്തുമാണ് കമ്പനി നില്‍ക്കുന്നത്.

Also Read: ആര്‍കെ ധമാനി വാങ്ങിക്കൂട്ടി; ഈ സ്‌മോള്‍ കാപ് കെമിക്കല്‍ സ്‌റ്റോക്ക് കൊടുമുടിയിലേക്ക്; ഒപ്പം കൂടുന്നോ?Also Read: ആര്‍കെ ധമാനി വാങ്ങിക്കൂട്ടി; ഈ സ്‌മോള്‍ കാപ് കെമിക്കല്‍ സ്‌റ്റോക്ക് കൊടുമുടിയിലേക്ക്; ഒപ്പം കൂടുന്നോ?

ലക്ഷ്യ വില 30

ലക്ഷ്യ വില 30

കഴിഞ്ഞ ഒരാഴ്ചക്കിടെ 10 ശതമാനത്തോളം നേട്ടം വൊഡാഫോണ്‍- ഐഡിയ (BSE : 532822, NSE : IDEA) നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തിലെ നേട്ടം 29 ശതമാനമാണ്. വ്യാഴാാഴ്ച 15.30 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും ദീര്‍ഘകാലയളവിലേക്ക് ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാം. 14- 13 രൂപ നിലവാരത്തിലേക്ക് വീണാല്‍ ആവറേജ് ചെയ്യാം. സ്റ്റോപ് ലോസ് 10 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. സമീപ ഭാവിയില്‍ വൊഡാഫോണ്‍- ഐഡിയ ഓഹരികള്‍ 25 രൂപ വരെ പോകാം. 5-ജി സംബന്ധിച്ച പ്രഖ്യാപനം വന്നാല്‍ 28- 30 രൂപ വരെയും ഓഹരിയെത്തിയേക്കാമെന്നും ചോയിസ് ബ്രോക്കിങ് വ്യക്തമാക്കി. ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 16.80 രൂപയും കുറഞ്ഞ വില 4.55 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ചോയിസ് ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

3 Multibagger Penny Stocks For New Year Portfolio IFCI Suzlon Vodafone Idea May Give 100 Percent Gain

3 Multibagger Penny Stocks For New Year Portfolio IFCI Suzlon Vodafone Idea May Give 100 Percent Gain
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X