സ്ഥിര നിക്ഷേപങ്ങൾ നിരവിധിയുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് പൊതുവെ കുറഞ്ഞ പലിശയാണ്. കോർപ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിലാണ് കുറെ കൂടി ആകർഷകമായ പലിശ ലഭിക്കുന്നത്. എന്നാൽ ഇതാ ചില ബാങ്കുകളും കോർപ്പറേറ്റ് സ്ഥിര നിക്ഷേപത്തിനൊളം പലിശ നൽകുന്നുണ്ട്. ഒപ്പം ഒരു സർപ്രൈസുമാണ് ഇവയുടെ പ്രത്യേകത. ഉയർന്ന ആദായത്തിനൊപ്പം ഇവ ആദായ നികുതി ഇളവിനുള്ള സൗകര്യവും നൽകുന്നുണ്ട്. ഇത്തരത്തിൽ മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും ഉയർന്ന നിരക്കിൽ പലിശയും പരമാവധി നികുതിയളവും നേടാവുന്ന ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾ ബാങ്കുകൾ അനുവദിക്കുന്നുണ്ട്.
ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍
നിക്ഷേപത്തിനൊപ്പം നികുതിയിളവും നല്കുന്നവയാണ് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം വരെ ഇത്തരം നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കും. അഞ്ച് വര്‍ഷം ലോക് ഇന്‍ പിരിയഡ് ഇത്തരം നിക്ഷേപങ്ങള്‍ക്കുണ്ട്. അതേസമയം ടാക്സ് സേവിംഗ്സ് സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ടിഡിഎസ് ഈടാക്കും. സാധാരണ നിക്ഷേപകര്‍ക്ക് പലിശ 40,000 രൂപ കടന്നാലും മുതിര്‍ന്ന പൗരന്മാര്ക്ക് പലിശ 50,000 രൂപ കടന്നാലും ടിഡിഎസ് പിടിക്കും.. റിപ്പോ നിരത്ത് ഉയര്‍ന്നതിന് പിന്നാലെ ബാങ്ക് നിരക്കുകളും ഉയര്‍ന്നു. ഇത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് ടാക്സ് സേവിംഗ് സ്ഥിരനിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം.
ആർക്കൊക്കെ ചേരാം
സ്ഥിര തമാസക്കാരായ ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഈ നിക്ഷേപത്തിന് യോഗ്യത. വ്യക്തികള്‍ക്കും ഹിന്ദു അണ്‍ഡിവൈഡഡ് ഫാമലിക്കും ചേരാം.
.5 വര്‍ഷത്തെ കാലാവധിക്കിടയില്‍ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. മുതിര്‍ന്ന പൗരന്മാര്ക്ക് .50 ശതമാനം വരെ അധിക പലിശ മിക്ക ബാങ്കുകളും നല്‍കുന്നുണ്ട്. നികുതിയിളവ് നല്കുന്ന സ്ഥിര നിക്ഷേപത്തില്‍ ജോയന്റ് അക്കൗണ്ടായി ആരംഭിക്കാം. എന്നാല്‍ ഒരാള്‍ക്ക് മാത്രമെ നികുതിയിളവ് ലഭിക്കുകയുള്ളൂ. ഇത്തരം നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷം ലോക് ഇന്‍ പിരിയഡ് ഉണ്ട്.
ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിൽ പരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കാം. ഉയര്‍ന്ന പരിധി 1,50,000 രൂപയാണ്. അഞ്ച് വര്‍ഷമോ അതിലധികം വര്‍ഷമോ നിക്ഷേപം നടത്താം 7.10 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് നല്‍കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 6.60 ശതമാനമാണ് പലിശ ലഭിക്കുക. നിക്ഷേപത്തിന് ഓട്ടോ റിന്യൂവല്‍ സാധ്യമല്ല. നിക്ഷേപത്തെ ഗ്യാരണ്ടിയാക്കി വായ്പ ബാങ്ക് അനുവദിക്കുന്നുണ്ട്.
യെസ് ബാങ്ക്
2004 ൽ സ്ഥാപിതമായ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്. മുബൈയാണ് ആസ്ഥാനം. യെസ് ബാങ്കിലെ ടാക്സ് സേവിംഗ് നിക്ഷേപത്തിൽ ചേരാനുള്ള ചുരുങ്ങിയ തുക 1,000 രൂപയാണ്. 1,50,000 രൂപ വരെ സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാം. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഫോണ്‍ ബാങ്കിംഗ്, ബാങ്ക് ശാഖ എന്നിവ വഴി നിക്ഷേപത്തിൽ ചേരാം. മുതിര്‍ന്ന പൗരന്മാര്ക്ക് 7 ശതമാനമാണ് യെസ് ബാങ്ക് നല്കുന്ന പലിശ. സാധാരണ നിക്ഷേപകര്‍ക്ക് 6.25 ശതമാനം പലിശയും ലഭിക്കും. പലിശ മാസത്തിലോ ത്രൈമാസത്തിലോ ലഭിക്കും. യെസ് ബാങ്കിന്റെ പുതുക്കിയ നിരക്ക് 2022 ജൂണ്‍ ആറിന് നിലവിൽ വന്നു.
ആര്‍ബിഎല്‍ ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർബിഎൽ ബാങ്കിന്റെ ടാക്സ് സേവിംഗ്സ് സ്കീമിൽ ചേരാൻ 100 രൂപ മാത്രം മതി. 1,50,000 രൂപ വരെ ആര്‍ബിഎല്‍ ബങ്കില്‍ നിക്ഷേപം നടത്താം. അഞ്ച് വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. യാതൊരു തരത്തിലുമുള്ള പിന്‍വലിക്കലും കാലാവധിക്ക മുന്‍പ് സാധിക്കില്ല. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 6.80 ശതമാനമാണ് മുതിര്‍ന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ. 6.30 ശതമാനമാണ് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ. പുതുക്കിയ നിരക്ക് 2022 ജൂണ്‍ എട്ടിന് നിലവില്‍ വന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
