ഓരോരുത്തരും സാമ്പത്തിക ലക്ഷ്യങ്ങൾ അനുസരിച്ചാകും സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി നിശ്ചയിക്കുന്നത്. പെട്ടന്ന് ആവശ്യമില്ലാത്ത തുകയാണെങ്കിൽ ദീർഘകാല നിക്ഷേപമാണ് പലരും തിരഞ്ഞെടുക്കാറുള്ളത്. രണ്ടോ മൂന്ന് വർഷത്തിന് ശേഷം ആവശ്യം കണ്ടുള്ള പണമാണെങ്കിൽ ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ഓരോ ബാങ്കുകളും വ്യത്യസ്ത പലിശ നിരക്കാണ് നൽകുന്നത് എന്നതിനാൽ മികച്ച സ്ഥിര നിക്ഷേപ പദ്ധതി കണ്ടെത്തേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്വമാണ്.
ബാങ്കുകള്‍ 8.6 ശതമാനം വരെ പലിശ നിരക്ക് മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് നല്‍കുന്നുണ്ട്. 10 ബാങ്കുകൾ പരിഗണിക്കുമ്പോൾ അവയുടെ ശരാശരി പലിശ നിരക്ക് 7.60 ശതമാനമാണ്. മുന്‍നിര പൊതുമേഖലാ ബാങ്കുകള്‍ പലിശ നിരക്കില്‍ പുറകിലാണെങ്കിലും സ്വകാര്യ, സ്മോള്‍ ഫിനാനന്‍സ് ബാങ്കുകള്‍ മെച്ചപ്പെട്ട പലിശ നല്‍കുന്നുണ്ട്. 10 ബാങ്കുകളുടെ പലിശ നിരക്കും 1 ലക്ഷം രൂപ നിക്ഷേപിച്ചാലുള്ള പലിശ വരുമാനവും കണക്കാക്കാം.
വിദേശ ബാങ്ക്
ജര്‍മനി ആസ്ഥാനമായ വിദേശ ബാങ്കായ ഡെയ്ചെ ബാങ്ക് 7.75 ശതമാനം പലിശ നിരക്കില്‍ 3 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കും. ഈ പലിശ നിരക്കില്‍ 1 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ കാലാവധിയില്‍ 1.26 ലക്ഷം രൂപയായി വളരും.

സ്വകാര്യ ബാങ്ക്
സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക് 7.60 ശതമാനം പലിശ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കും. സ്വകാര്യ ബാങ്കുകളില്‍ ഉയര്‍ന്ന നിരക്കാണിത്. 1 ലക്ഷം രൂപയെ 1.25 ലക്ഷം രൂപയാക്കാന്‍ ഈ ബാങ്കില്‍ നിക്ഷേപിക്കാം.
സ്വകാര്യ ബാങ്കുകളില്‍ ബന്‍ഡന്‍ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ 7.25 ശതമാനം പലിശ നിരക്കില്‍ മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപം സ്വീകരിക്കും. 1 ലക്ഷം രൂപ മൂന്ന് വര്‍ഷത്തിന് ശേഷം 1.24 ശതമാനമായി മാറും.
സ്മോൾ ഫിനാൻസ് ബാങ്ക്
3 വര്‍ഷത്തേക്ക് ഏറ്റവും മികച്ച പലിശ നല്‍കുന്നത് സ്മോള്‍ ഫിനാന്‍സ് ബാങ്കായ സൂര്യോദയ് ബാങ്കാണ്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 8.6 ശതമാനം പലിശയാണ് സൂര്യോദയ് സ്മോള്‍ പിനാന്‍സ് ബാങ്കില്‍ നിന്ന് ലഭിക്കുക. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 1.29 ലക്ഷം രൂപ സ്വന്തമാക്കാം.
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 3 വര്‍ഷത്തേക്ക് 8 ശതമാനം പലിശ നല്കുന്നു. 1 ലക്ഷം രൂപയുടെ നിക്ഷേപം 1.27 ലക്ഷം രൂപയായി വളരും. ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7.20 ശതമാനം പലിശയാണ് മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്നത്. 1 ല്ക്ഷം രൂപ 1.24 ലക്ഷം രൂപയാകും.
നിക്ഷേപത്തിന് ഗ്യാരണ്ടി
കൂടുതല്‍ പലിശ നല്കുന്ന സ്വകാര്യ, സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ സുരക്ഷ ഓര്‍ത്ത് ടെന്‍ഷന്‍ വേണ്ട. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് 5 ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന് ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്. ബാങ്ക് തകര്‍ന്നാലും 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം ബാങ്കുകളില്‍ സുരക്ഷിതമായിരിക്കും. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്കും ഈ സുരക്ഷിതത്വം ലഭിക്കും.
നികുതി
സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം സാമ്പത്തിക വർഷത്തിൽ 40,000 രൂപയിൽ കൂടുതലാണെങ്കിൽ ബാങ്കുകൾ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. 10 ശതമാനം ടിഡിഎസ് ഈടാക്കിയാണ് പണം അനുവദിക്കുക. ഇവിടെ 1 ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പലിശ വരുമാനം 40,000 രൂപയിൽ അധികമാകില്ല. അതേസമയം മറ്റു നിക്ഷേപങ്ങളിൽ നിന്ന് പലിശ സ്വീകരിക്കുന്നുണ്ടെങ്കിൽ അതും കണക്കാക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications