മൊറട്ടോറിയം തിരഞ്ഞെടുത്തതില്‍ 30 ശതമാനം പേര്‍ക്ക് ഇപ്പോള്‍ തിരിച്ചടവില്‍ പ്രയാസം

കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ കൃത്യ സമയത്ത്് വായ്പാ തിരിച്ചടവ് നടത്തുന്നത് ഏറെ പ്രയാസകരമായ ഒന്നായി മാറിയിട്ടുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ കൃത്യ സമയത്ത്് വായ്പാ തിരിച്ചടവ് നടത്തുന്നത് ഏറെ പ്രയാസകരമായ ഒന്നായി മാറിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ രാജ്യത്ത് പലയിടങ്ങളിലായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണ സംവിധാനങ്ങളും കാരണം ബിസിനസുകള്‍ തളര്‍ന്നിരിക്കുകയാണ്. തൊഴിലെടുക്കുന്നവര്‍ക്കാണെങ്കില്‍ പുതിയ നല്ല തൊഴില്‍ കണ്ടെത്തുവാന്‍ സാധിക്കുന്നില്ല. ഒപ്പം കഴിഞ്ഞ വര്‍ഷം മുതല്‍ തുടരുന്ന ശമ്പളക്കുറവും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.

 

പുതിയ ഒരു വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ബാങ്കുകള്‍ ആദ്യം പരിശോധിക്കുന്നത് അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറാണ്. മികച്ച രീതിയില്‍ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പ്രതിമാസമുള്ള ഇഎംഐ അടവുകളെല്ലാം കൃത്യമായ തിരിച്ചടയ്ക്കുവെന്ന് ഉറപ്പു വരുത്തണം.

 

ഇഎസ്‌ഐ അംഗങ്ങള്‍ക്ക് തൊഴില്‍ ഇല്ലെങ്കിലും വേതനവും ആവശ്യമെങ്കില്‍ സൗജന്യ ചികിത്സയുംഇഎസ്‌ഐ അംഗങ്ങള്‍ക്ക് തൊഴില്‍ ഇല്ലെങ്കിലും വേതനവും ആവശ്യമെങ്കില്‍ സൗജന്യ ചികിത്സയും

ബാങ്കുകളുടെ ക്രെഡിറ്റ് റിസ്‌ക് കൈകാര്യം ചെയ്യുന്നതിനും അത് കുറച്ചുകൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളെ കോവിഡ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി ഈ പ്രത്യേക സാഹചര്യവുമായി പൊരുത്തപ്പെടുവാനും മറികടക്കുന്നതിനുള്ള പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങളിലുമാണ് ബാങ്കുകള്‍. വായ്പാ തിരിച്ചടവ് പരമാവധി മുടങ്ങാതിരിക്കുവാന്‍ ഡിജിറ്റല്‍ രീതികളെയാണ് ബാങ്കുകള്‍ ഇപ്പോള്‍ കൂടുതലായും ആശ്രയിക്കുന്നത്.

മൊറട്ടോറിയം തിരഞ്ഞെടുത്തതില്‍ 30 ശതമാനം പേര്‍ക്ക് ഇപ്പോള്‍ തിരിച്ചടവില്‍ പ്രയാസം

മോറട്ടോറിയം കാലയളവില്‍ വലിയൊരു വിഭാഗം ജീവനക്കാരും , ബിസിനസ് ഉടമകളും ആര്‍ബിഐ അനുവദിച്ച ഈ മോറട്ടോറിയം സ്വീകരിക്കുകയാണുണ്ടായത്. ആ സമയത്തെ ആവശ്യങ്ങള്‍ക്കായി കുറച്ചു പണം കൈയ്യില്‍ തന്നെ ഉണ്ടാവുക എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം.

ഭാവിയിലേക്ക് പണം കരുതേണ്ടേ? സമ്പാദ്യം ഉറപ്പാക്കാന്‍ ശീലമാക്കൂ ഈ കാര്യങ്ങള്‍ഭാവിയിലേക്ക് പണം കരുതേണ്ടേ? സമ്പാദ്യം ഉറപ്പാക്കാന്‍ ശീലമാക്കൂ ഈ കാര്യങ്ങള്‍

കോവിഡിന് മുമ്പുള്ള സമയത്തേക്കാള്‍ ചെക്ക് ബൗണ്‍സ് റേറ്റ് 20 ശതമാനം ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴുമുള്ളത്. കോവിഡിന്റെ രണ്ടാം തരംഗത്തോടൊപ്പം അത് വീണ്ടും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ഉപയോക്താക്കളുടെ ബൗണ്‍സ് റേറ്റ് 24 ശതമാനമാണ്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള ഉപയോക്താക്കളുടെ ബൗണ്‍സ് റേറ്റ് 46 ശതമാനവുമാണ്.

കോവിഡിന് മുമ്പ് മികച്ച ഉപയോക്താക്കളായി കണക്കാക്കിയിരുന്ന 25 ശതമാനം മുതല്‍ 30 ശതമാനം വരെയുള്ളവര്‍ മൊറട്ടോറിയം തെരഞ്ഞടുത്തതിന് ശേഷം തിരിച്ചടവിന് പ്രയാസപ്പെടുകയാണ്. കോവിഡ് പ്രതികൂലമായി ബാധിച്ചിരിക്കുന്ന വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സഹായവുമായി ആര്‍ബിഐ 2020 ആഗസ്ത് മാസത്തില്‍ ഒരു പുനര്‍നിര്‍ണയ പദ്ധതി അവതരിപ്പിച്ചിരുന്നു. പദ്ധതിയില്‍ 12 മുതല്‍ 15 ശതമാനം വരെ മോറട്ടോറിയം ഉപയോക്താക്കള്‍ തിരഞ്ഞെടുത്തു.

കെവൈസി ഇനിയും പുതുക്കിയില്ലേ? വേഗമാകട്ടെ, മെയ് 31 മുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുംകെവൈസി ഇനിയും പുതുക്കിയില്ലേ? വേഗമാകട്ടെ, മെയ് 31 മുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും

മോറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ആദ്യ മാസത്തില്‍ 10 ശതമാനത്തില്‍ കുറവ് ഉപയോക്താക്കളാണ് മോറട്ടോറിയം തെരഞ്ഞെടുത്തത്. എന്നാല്‍ ലോക്ക്ഡൗണ്‍ നീളുകയും പ്രതിസന്ധികള്‍ തുടരുകയും ചെയ്തതോടെ ആര്‍ബിഐ മോറട്ടോറിയം കാലാവധി നീട്ടിയ മാസങ്ങളില്‍ കൂടുതല്‍ പേര്‍ മോറട്ടോറിയം ഉപയോക്താക്കളായി. 43 ശതമാനം പേരാണ് ഈ കാലയളവില്‍ മോറട്ടോറിയം തെരഞ്ഞെടുത്തത്.

Read more about: loan
English summary

30% of people who had opted for moratorium are struggling to repay now |മൊറട്ടോറിയം തിരഞ്ഞെടുത്തതില്‍ 30 ശതമാനം പേര്‍ക്ക് ഇപ്പോള്‍ തിരിച്ചടവില്‍ പ്രയാസം

30% of people who had opted for moratorium are struggling to repay now
Story first published: Wednesday, May 5, 2021, 15:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X