കോര്‍പ്പറേറ്റ് കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഇതിനിടെയില്‍ മിക്ക കമ്പനികളും നിക്ഷേപകര്‍ക്കായി ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികള്‍ അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. കൂടാതെ, ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പനി മനേജ്മെന്റിന് ഓഹരിയുടമകളോടുള്ള സമീപനം എങ്ങനെയെന്നൊക്കെ വിലയിരുത്താനുമാകും.
ഇടക്കാല ലാഭവിഹിതം
വാര്‍ഷിക പൊതു യോഗം കൂടുന്നതിനു മുന്നേയും വാര്‍ഷിക പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുന്നേയും ഒരു കമ്പനി നല്കുന്ന പ്രതിയോഹരി ലാഭവീതമാണ് ഇടക്കാല ലാഭവിഹിതം. പ്രവര്‍ത്തന ലാഭത്തില്‍ നിന്നായിരിക്കും ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്നേ ലാഭവിഹിതം നല്‍കുന്നതിന് ഗുണവും ദോഷവും ഉണ്ട്. സമീപ ഭാവിയിലും കമ്പനി ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടേണ്ടി വന്നാല്‍, നേരത്തെ ലാഭവിഹിതം നല്‍കുന്നത് വിനയാകുകയും ചെയ്യാം.
>> സരിഗമ ഇന്ത്യ- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 31-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 1-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 30 രൂപ വീതം ലഭിക്കും.
>> മാസ്ടെക്- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 31-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 1-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 6.4 രൂപ വീതം ലഭിക്കും.
>> വിസാക ഇന്‍ഡസ്ട്രീസ്- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 31-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 1-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 7 രൂപ വീതം ലഭിക്കും.
>> സിസിഎല്‍ പ്രോഡക്ട്സ്- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ജനുവരി 31-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 1-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 3 രൂപ വീതം ലഭിക്കും.
>> ഓറിയന്റ് ഇലക്ട്രിക് - ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 1-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 2-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 0.75 രൂപ വീതം ലഭിക്കും.
>> പിസിബിഎല്‍- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 1-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 2-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 10 രൂപ വീതം ലഭിക്കും.
>> കണ്ടെയ്നര്‍ കോര്പ്പറേഷന്- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 2-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 3-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 2 രൂപ വീതം ലഭിക്കും.
>> കോസ്മോ ഫിലിംസ്- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 2-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 3-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 10 രൂപ വീതം ലഭിക്കും.
>> ഷെയര്‍ ഇന്ത്യ - ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 2-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 3-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 2 രൂപ വീതം ലഭിക്കും.
>> വെന്ഡിറ്റ് (Wendt)- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 2-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 3-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 20 രൂപ വീതം ലഭിക്കും.
>> ടോറന്റ് ഫാര്‍മ- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 2-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 3-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 25 രൂപ വീതം ലഭിക്കും.
>> ഷാര്‍ദ ക്രോപ്കെം- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 2-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 3-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 3 രൂപ വീതം ലഭിക്കും.
3 & 4-നും എക്സ്-ഡേറ്റ്
താഴെ കൊടുത്തിരിക്കുന്ന കമ്പനികള്‍ ഫെബ്രുവരി 3-ന് എക്സ്-ഡേറ്റ് ആയും ഫെബ്രുവരി 4-ന് റെക്കോഡ് ആയും അടിസ്ഥാനമാക്കി ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യും. ഗ്ലോബല്‍ എഡ്യുൂക്കേഷന്, ടിസിഐ എകസ്പ്രസ്, ഐഎസ്എല്‍, ഐഇഎക്സ്, ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്, കിര്ലോസ്കര് ഫെറസ്, എന്‍ടിപിസി, തങ്കമയില് ജ്വല്ലറി, വൈഭവ് ഗ്ലോബല്‍, ലാഓപാല ആര്‍ജി (La Opala RG), അപ്സര്‍ജ് ഇന്വെസ്റ്റ്്, മോത്തിലാല്‍ ഒസ്വാള്, ഐഐഎഫ്എല്‍ ഫിനാന്‍സ്, സിംഫണി, അക്ക്്ലേയ കാലെ (Accelya Kale), സെന്‍സാര്‍ ടെക്, ജിആര്‍എം ഓവര്‍സീസ്, എസ്ആര്‍എഫ്, ബിഗ്ബ്ലോക് കണ്‍സ്ട്രക്ഷന്‍, ജിഐഎല്‍ എന്നീ കമ്പനികള്‍ക്ക് വ്യാഴാഴ്ചയാണ് ലാഭവിഹിതം ലഭിക്കുന്നതിനുള്ള എക്സ്-ഡേറ്റ്. അതേസമയം സിയറാം സില്‍ക്, ചമ്പല്‍ ഫെര്‍ട്ടിലൈസര്‍, മാരികോ എന്നീ കമ്പനികളുടെ ഇടക്കാല ലഭവിഹിതത്തിനുള്ള എകസ്ഡേറ്റ് ഫെബ്രുവരി 4-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 7-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന വിവിധ കമ്പനികള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്



Click it and Unblock the Notifications