സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ആകർഷകമായി തുടരുന്നത് റിപ്പോ നിരക്ക് വർധനവിന്റെ പിൻബലത്തിലാണ്. ഏപ്രിലിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയും റീട്ടെയിൽ പണപ്പെരുപ്പ തോത് കുറയുകയും ചെയ്തിട്ടും നാല് ബാങ്കുകൾ ഏപ്രിൽ മാസത്തിൽ പലിശ നിരക്കുയർത്തി. അതേസമയം, ആക്സിസ് ബാങ്ക് പലിശ നിരക്ക് 20 അടിസ്ഥാന നിരക്കിന്റെ കുറവ് വരുത്തുകയാണ് ചെയ്തത്. പലിശ നിരക്കുയർത്തിയതടക്കം രാജ്യത്തെ മുൻനിര ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് നൽകുന്ന ഉയർന്ന പലിശ നിരക്ക് നോക്കാം.
പഞ്ചാബ് നാഷണല്‍ ബാങ്ക്
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് മേയ് 18 നാണ് പലിശ നിരക്ക് പുതുക്കിയത്. 444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് 45 അടിസ്ഥാന നിരക്ക് പലിശ ഉയര്‍ത്തി. 666 ദിവസത്തെ നിക്ഷേപ പലിശ 20 അടിസ്ഥാന നിരക്ക് കുറയ്ക്കുകയും ചെയ്തു. 444 ദിവസത്തേക്ക് 7.25 ശതമാനം റെഗുലര്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. 7.75 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും 8.05 ശതമാനം സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും ലഭിക്കും.
444 ദിവസത്തേക്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഉയര്‍ന്ന പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 7.25 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 4 ശതമാനം മുതല്‍ 7.75 ശതമാനം വരെയും പലിശ ലഭിക്കും.

ഫെഡറൽ ബാങ്ക്
ഏഴ് ദിവസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് ഉയര്‍ത്തിയത്. പുതുക്കിയ നിരക്ക് മേയ് 17 മുതല്‍ പ്രാബല്യത്തിൽ വന്നു. റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതല്‍ 7.25 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.5 ശതമാനം മുതല്‍ 7.7 ശതമാനം വരെയും പലിശ ലഭിക്കും. 15 മാസം മുതൽ 2 വർഷത്തേക്കാണ് ഉയർന്ന നിരക്ക്.
ബാങ്ക് ഓഫ് ബറോഡ
2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് ഓഫ് ബറോഡ മേയ് 12 നാണ് പുതുക്കിയത്. സാധാരണ പൗരന്മാര്‍ക്ക് 3 ശതമാനം മുതല്‍ 7.25 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.5 ശതമാനം മുതല്‍ 7.75 ശതമാനം വരെയും പലിശ ലഭിക്കും.
ഉയർന്ന പലിശ 399 ദിവസ കാലാവധിയുള്ള ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീമിനാണ് ലഭിക്കുന്നത്. റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
വിവിധ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് 50 അടിസ്ഥാന നിരക്കാണ് പലിശ ഉയർത്തിയത്. മേയ് 11 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. സാധാരണ നിക്ഷേപകർക്ക് 2.75 ശതമാനം മുതല്‍ 7.20 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25 ശതമാനം മുതല്‍ 7.70 ശതമാനം വരെയാണ് പലിശ. 390 ദിവസം മുതൽ 2 വർഷത്തിൽ താഴെയുള്ള കാലാവധിയിലേക്കാണ് ഉയർന്ന പലിശ നിരക്ക് ലഭിക്കുക.
ആക്സിസ് ബാങ്ക്
മറ്റു ബാങ്കുകൾ പലിശ നിരക്കുയർത്തിയപ്പോൾ ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് 20 അടിസ്ഥാന നിരക്ക് കുറയ്ക്കുകയാണ് ചെയ്തത്. പുതുക്കിയ നിരക്കുകൾ മേയ് 18 മുതൽ നിലവിൽ വന്നു. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.5 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശയാണ് ആക്സിസ് ബാങ്ക് റെഗുലർ നിക്ഷേപകർക്ക് നൽകുന്നത്.
എസ്ബിഐ
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ എസ്ബിഐ റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.10 ശതമാനം പലിശ നൽകുന്നുണ്ട്. 400 ദിവസ കാലാവധിയുള്ള അമൃത് കലാശ് നിക്ഷേപത്തിനാണ് 7.10 ശതമാനം എന്ന ഉയർന്ന പലിശ നിരക്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലബിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് റെഗുലപ്ഡ നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നൽകും. 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള കാലയളവിലാണ് ഉയർന്ന നിരക്കായ 7.10 ശതമാനം പലിശ നൽകുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications