അപകട സാധ്യതയില്ലാതെ സുരക്ഷിതമായി നിക്ഷേപിക്കാന്‍ മുതിര്‍ന്ന പൗരന്മാര് കൂടുതലും തിരഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. ആവശ്യമുള്ളപ്പോള്‍ പിന്‍വലിക്കാന്‍ സാധിക്കുന്നതിനാലും നിക്ഷേപിച്ച തുകയ്ക്ക് മൂല്യം കുറയാത്തതിനാലും നിക്ഷേപകര്‍ക്ക് അപകട സാധ്യതയില്ല. അതിനാല്‍ തന്നെ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് അതിനൊത്ത പരിഗണന നല്കി വരുന്നുണ്ട്. സാധാരണ നിക്ഷേപകരെകാള് 0.25 ശതമാനം മുതല്‍ 1 ശതമാനം വരെ അധിക പലിശ നിരക്ക് ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്നു.
റിപ്പോ നിരക്ക് മൂന്നാ തവണയും തല്‍സ്ഥിതി തുടരുമെന്ന പ്രഖ്യാപനം സ്ഥിര നിക്ഷേപ പലിശ കുറയ്ക്കുമെന്ന സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ റിപ്പോ നിരക്കിന് പിന്നാലെ മൂന്ന് ബാങ്കുകളാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. ഇതില്‍ മൂന്ന് ബാങ്കുകളും 8 ശതമാനത്തിന് മുകളില്‍ പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നത്.
ആക്സിസ് ബാങ്ക്
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 3.50 ശതമാനം മുതല്‍ 8.05 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ആക്സിസ് ബാങ്ക് നല്‍കുന്നത്. 16 മാസം മുതല്‍ 17 മാസത്തില്‍ താഴെയുള്ള കാലായളവിലാണ് ഏറ്റവും ഉയര്‍ന്ന നിരക്കായ 8.05 ശതമാനം പലിശ നല്‍കുന്നത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 7.30 ശതമാനം വരെ പലിശ ലഭിക്കും. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 14 മുതല്‍ നിലവില്‍ വന്നു.

ഫെഡറല്‍ ബാങ്ക്
കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കില്‍ 3.50 ശതമാനം മുതല്‍ 8.07 ശതമാനം വരെയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന പലിശ. 13 മാസ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശായ 8.07 ശതമാനം ലഭിക്കുന്നത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.30 ശതമാനം പലിശ ലഭിക്കും. ഉയര്‍ന്ന പലിശയുള്ള സ്ഥിര നിക്ഷേപം പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാവുക. പുതുക്കിയ നിരക്കുകള്‍ ഓഗസ്റ്റ് 15 മുതല്‍ നിലവില്‍ വന്നു.
കാനറ ബാങ്ക്
കാനറ ബാങ്കിന്റെ പുതുക്കിയ നിക്ഷേപ പലിശ നിരക്കുകള്‍ ഓഗസ്റ്റ് 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏഴ് ദിവസം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 4 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ ലഭിക്കും. റെഗുലര്‍ നിക്ഷേപകര്‍ക്ക് ബാങ്ക് 4 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ നല്‍കും.
15 ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കാവുന്ന നോണ്‍ കോളബില്‍ സ്ഥിര നിക്ഷേപത്തിന് 444 ദിവസത്തേക്ക് 5.35 ശതമാനം മുതല്‍ 7.90 ശതമാനം വരെ പലിശ ലഭിക്കും.
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
മുതിര്‍ന്ന പൗരന്മാര്ക്ക് മികച്ച പലിശ നല്കുന്ന ബാങ്കാണ് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 4.50 ശതമാനം മുതല്‍ 9.10 ശതമാനം വരെ പലിശയാണ് സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നത്. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്.
നികുതി
60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര് സ്ഥിര നിക്ഷേപമിടുമ്പോള്‍ സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് നികുതി നല്‍കേണ്ട ആവശ്യമില്ല. പലിശ വരുമാനം പരിധി കടന്നാല്‍ 10 ശതമാനം നിരക്കില്‍ സ്രോതസില്‍ നിന്നുള്ള നികുതിയും ടാക്സ് സ്ലാബ് അനുസരിച്ചുള്ള നികുയും നല്‍കണം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications