വർധിച്ചുവരുന്ന പലിശനനിരക്കുകൾക്ക് നന്ദി പറയുകയാണ് സ്ഥിര നിക്ഷേപകർ. റിസർവ് ബാങ്ക് തുടർച്ചയായി റിപ്പോ നിരക്കുയർത്താൻ തുടങ്ങിയതോടെ നിക്ഷേപ പലിശ നിരക്ക് ഉയർന്നു തുടങ്ങി. എല്ലാ കാലയളവിലെയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കഴിഞ്ഞ വർഷം മുതൽ മികച്ച രീതിയിൽ വർധിക്കുകയാണ്.
ചില ബാങ്കുകൾ സ്ഥിരനിക്ഷേപത്തിന് 8 ശതമാനത്തിന് മുകളിൽ വരെ പലിശ നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് സാധാരണ പലിശ നിരക്കിനേക്കാൾ 0.50 ശതമാനം അധിക പലിശയും ലഭിക്കും. 2 വർഷ കാലയളവിൽ നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന 4 ബാങ്കുകളും നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങളും നോക്കാം.
ഡിസിബി ബാങ്ക്
രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്ന സ്വകാര്യ ബാങ്ക് ഡിസിബി ബാങ്കാണ്. 700 ദിവസത്തിനും 24 മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഡിസിബി ബാങ്ക് 8 ശതമാനം പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് സമാന കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 8.5 ശതമാനം ലഭിക്കും.

യെസ് ബാങ്ക്
മറ്റൊരു സ്വകാര്യ ബാങ്കായ യെസ് ബാങ്കും പലിശ നിരക്കിൽ മുൻപന്തിയിലാണ്. 18 മാസത്തിനും 36 മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് യെസ് ബാങ്ക് 7.75 ശതമാനം പലിശ നൽകുന്നു. 18 മാസത്തിനും 36 മാസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശ ലഭിക്കും.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശനൽകുന്നു. 18 മാസത്തിനും മൂന്ന് വർഷത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങൾക്കും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 7.75 ശതമാനം പലിശയാണ് നൽകുന്നത്. 18 മാസത്തിനും മൂന്ന് വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശ നേടാം.
ഇൻഡസ്ഇൻഡ് ബാങ്ക്
സ്വകാര്യ ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക് രണ്ട് വർഷത്തിനുള്ളിൽ കാലാവധി തീരുന്ന നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ നൽകുന്നുണ്ട്. ഇതേ കാലളവിലെ സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശ ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സ്ഥിര നിക്ഷേപത്തിനായി ആദ്യം പരിഗണിക്കേണ്ടത് ഷെഡ്യൂൾഡ് ബാങ്കാണ്. ഷെഡ്യൂൾഡ് ബാങ്കുകൾ നിക്ഷേപത്തിന് കൂടുതൽ സുരക്ഷിതത്വം നൽകുന്നു. പലിശയും നിക്ഷേപവും അടക്കം 5 ലക്ഷം രൂപയ്ക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കും.
2. അടുത്തതായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കാലാവധി നോക്കണം. മാന്യമായ വരുമാനം ലഭിക്കുന്നതിനായി മികച്ച പലിശ നൽകുന്ന പ്രത്യേക കാലയളവുകൾ പരിഗണിക്കുക. രണ്ട് വർഷം പോലെയുള്ള താരതമ്യേന കുറഞ്ഞ കാലയളവുകളിൽ മികച്ച പലിശ ലഭിക്കും.
3. സ്ഥിര നിക്ഷേപ കാലയവും നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യവുമായി ചേരുന്നതാകണം. കാലാവധിക്ക് ഇടയിൽ നിക്ഷേപം പിൻവലിക്കികയാണെങ്കിൽ വരുമാനത്തെ ഇത് ബാധിക്കും. നേരത്തെ പിൻവലിക്കുന്നതിന് ബാങ്ക് പിഴ ഈടാക്കും. ഇത് വരുമാനത്തെ ബാധിക്കും. ഇതിനാൽ സ്ഥിര നിക്ഷേപത്തിന് മുൻപ് ശരിയായ ആസൂത്രണവും ചിന്തകളും ഉണ്ടായിരിക്കണം.
4. സ്ഥിര നിക്ഷേപത്തിന് മുന്നോടിയായി പലിശ നിരക്കുകളെ വ്യക്തമായി പിന്തുടരണം. മാസത്തിൽ പലിശ വരുമാനം ആഗ്രഹിക്കുന്നവരാണോ നിക്ഷേപം വളരാൻ ആഗ്രഹിക്കുന്നവരാണോ എന്ന് സ്വയം മനസിലാക്കി നിക്ഷേപം നടത്തണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
