ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകടി നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്. ഇങ്ങനെ ഓഹരികള്‍ വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ കൂടുകയും അതിലൂടെ ഓഹരി വിലയില്‍ വര്‍ധനയും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം ഉണ്ടായേക്കാം. ജനുവരിയില്‍ ഓഹരി വിഭജനം പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള കമ്പനികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിഭജനം എങ്ങനെ ?
ഒരാളുടെ കയ്യില്‍ 10 രൂപ വിലയുളള വരുന്ന 10 ഓഹരിയുണ്ടെന്ന് കരുതുക. 5:1 അനുപാതത്തിലോ അല്ലെങ്കില്‍ 10:2 എന്ന അനുപാതത്തിലോ വിഭജിക്കുകയാണെങ്കില്‍ കൈവശമുള്ള ഓഹരികളുടെ എണ്ണം 50 ആയി വര്‍ധിക്കും. അതോടൊപ്പം ഒരു ഓഹരിയുടെ വില 2 ആയി കുറയുകയും ചെയ്യും. ഫലത്തില്‍ നിക്ഷേപകന്റെ കയ്യിലുള്ള ഓഹരി മൂല്യത്തില്‍ വ്യത്യാസം വരുന്നില്ലെന്ന് കാണാം. കാരണം, ഓഹരി മൂല്യത്തോടൊപ്പം തന്നെ മുഖവിലയും കുറയുന്നു. എന്നാല്‍, കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ കുറവ് വരുന്നില്ലെന്ന് കാണാം. അതേസമയം ഓഹരികളുടെ എണ്ണം അഞ്ചിരട്ടി വര്‍ധിക്കുകയും ചെയ്യും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത് അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല. ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ (Market Capitalisation) മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
1) ഹിന്ദുജ ഗ്ലോബല്‍
ഫോര്‍ച്യൂണ്‍ 500 പട്ടികയിലുള്ള വന്‍കിട കമ്പനികള്‍ക്ക് ഔട്ട്സോഴ്സിംഗ് സേവനങ്ങള്‍ നല്കുന്ന പ്രമുഖ ഐടി അധിഷ്ഠിത കമ്പനിയാണ് ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് (BSE : 532859, NSE : HGS). ജനുവരി ആറിന് ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടുമെന്ന് കമ്പനി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട് അതില്‍ ബോണസ് ഓഹരികളുടെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്രമോട്ടര്‍മാര്‍ക്ക് 67 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണത്. ചൊവ്വാഴ്ച രാവിലെ 3,311 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന ഓഹരി വില 3,555 രൂപയും കുറഞ്ഞ വില 908 രൂപയുമാണ്.
2) ബിഎസ്ഇ
രാജ്യത്തെ രണ്ടാമത്തെ വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് ബിഎസ്ഇ ലിമിറ്റഡ് (NSE : BSE). അടുത്തിടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടുമെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 8-ന് ചേരുന്ന യോഗത്തില്‍ ബോണസ് ഇഷ്യു ചര്‍ച്ചയ്ക്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനോടൊപ്പം മൂന്നാം പാദഫലങ്ങളും പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ 1,910 രൂപ നിലവാരത്തിലാണ് ബിഎസ്ഇയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 2,373.70 രൂപയാണ് ഉയര്‍ന്ന ഓഹരി വില. 535.50 രൂപ കുറഞ്ഞ വിലയും.
3) ഇപ്കാ ലബോറട്ടറീസ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മ കമ്പനിയാണ് ഇപ്കാ ലബോറട്ടറീസ് (NSE : IPCALAB, BSE : 524494). 350-ഓളം മരുന്നുകളുടെ നിര്‍മാണത്തിനുള്ള ഫോര്‍മുലേഷനുകളും 80 മരുന്നുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസസംയുക്തങ്ങളും (എപിഐ) കൈവശമുള്ള കമ്പനിയാണിത്. ജനുവരി 11-നാണ് ഇപ്കാ ലാബിലെ ഓഹരികളുടെ വിഭജനത്തിനായുള്ള റെക്കോഡ് ഡേറ്റ്. സിസംബര്‍ 16-ന് കൂടിയ ജനറല്‍ ബോഡി യോഗമാണ് ഓഹരി വിഭജനത്തിനുള്ള അനുമതി നല്‍കിയത്. ഇതോടെ രണ്ട് രൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രൂപ മുഖവിലയുള്ളതായി മാറും. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഇപ്കാ ലബോറട്ടറീസിന്റെ ഉയര്‍ന്ന ഓഹരി വില 2,766.20 രൂപയും കുറഞ്ഞ വില 1,785.40 രൂപയുമാണ്.
4) എസ്ബിസി എക്സ്പോര്‍ട്സ്
വസ്ത്രം, യാത്ര, ഐടി മേഖലകളില്‍ അടക്കമുള്ള ബിസിനസ്സുകളിലാണ് എസ്ബിസി എക്സ്പോര്‍ട്ട്സ് (BSE : 542725, NSE : SBC) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജനുവരി ഏഴിന് കൂടുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഓഹരി വിഭജനമോ ബോണസ് ഓഹരികള്‍ നല്‍കണമോ എന്നതു സംബന്ധിച്ച തീരുമാനമുണ്ടാകും. കരുതല്‍ ശേഖരത്തില്‍ നിന്നും ബോണസ് ഇഷ്യൂ നടത്തണമോ അതോ ഓഹരി വിഭജനം വേണമോ എന്നതിലാണ് ചര്‍ച്ച നടക്കുക. ചൊവ്വാഴ്ച രാവിലെ 164.25 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരികളുടെ കുറഞ്ഞ വില 10 രൂപയാണ്. കൂടിയ വില ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 164.25 രൂപയുമാണ്. 173 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.
മറ്റ് ഓഹരികള്‍
ഇതിനോടകം ജനുവരിയില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ള മറ്റു ചില കമ്പനികളും ഉണ്ട്. എല്ഡെല്കോ ഹൗസിംഗ് നിലവിലെ പത്ത് രൂപ മുഖവിലയുള്ള ഓഹരിയെ രണ്ട് രൂപയുള്ള ഓഹരികളാക്കി വിഭജനം ചെയ്യും. ജനുവരി 17-നാണ് സ്പ്ലിറ്റ് ഡേറ്റ്. ഇന്‍ഡോ അമീന് എന്ന കമ്പനിയും 10 രൂപ മുഖവിലയുള്ള ഓഹരിയെ 5 രൂപയുള്ള ഓഹരികളാക്കി വിഭജിക്കും. അതിനുള്ള സ്പ്ലിറ്റ് ഡേറ്റ് ജനുവരി 13 ആണ്. അതേസമയം, വന്‍കിട ഐടി കമ്പനികളായ ടിസിഎസും എച്ച്സിഎല്‍ ടെക്കും ജനുവരിയില്‍ തന്നെ ലാഭവിഹിതം പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതുപോലെ ആകസിറ്റ കോട്ടണ്‍ 1:2 എന്ന അനുപാതത്തില്‍ ബോണസ് ഓഹരികള്‍ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനുള്ള റെക്കോര്‍ഡ് ഡേറ്റ് ജനുവരി 12 ആണ് . അതുപോലെ ആഡ്-ഷോപ്-പ്രമോട്ട് എന്ന കമ്പനിയും ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 1:2 എന്ന അനുപാതത്തിലാണ് ഓഹരികള്‍ അനുവദിക്കുക. ഇതിനുള്ള റെക്കോര്‍ഡ് ഡേറ്റ് ജനുവരി 17 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
