ജോലി സമയത്ത് നിക്ഷേപിക്കുന്നതിൽ ഒരു പങ്ക് വിരമിക്കൽ കാലത്തെ ജീവിതം കൂടി മുന്നിൽ കണ്ടാവണം. ചിട്ടയോടെയും ശരിയായ നിക്ഷേപങ്ങൾ നടത്തിയാൽ മാത്രമെ വിരമിക്കുന്ന സമയത്ത് മറ്റുള്ളവരെ ആശ്രയിക്കാതെ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ജോലിയിൽ നിന്ന് നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോൾ വരുമാനം നിലയ്ക്കുകയും ചെലവ് ഉയരുന്ന ജീവിതവും മുന്നിലുണ്ടാവുകയും ചെയ്യും.
ഈ കാലത്ത്, 60 വയസിൽ കയ്യിൽ വലിയൊരു സംഖ്യ എത്തിയാൽ ഇവ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് മാറ്റി മാസ വരുമാനം കണ്ടെത്താൻ സാധിക്കും. ശമ്പളം പോലെ കൃത്യമായി മാസ വരുമാനം ലഭിച്ചു തുടങ്ങുന്നത് വിരമിക്കൽ കാലത്ത് ആരോഗ്യ ചെലവുകൾക്കും മറ്റും ഉപയോഗിക്കാം. സുരക്ഷിതവുമായ നിരവധി നിക്ഷേപ ഓപ്ഷനുകളിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് മാസ വരുമാനം കണ്ടെത്താൻ പറ്റുന്ന 4 പദ്ധതികൾ പരിശോധിക്കാം.
സീനിയർ സിറ്റിസൺ ഫിക്സഡ് ഡിപ്പോസിറ്റ്
റിസ്ക് കുറഞ്ഞതും സ്ഥിരമായ വരുമാനം നേടാൻ സാധിക്കുന്ന നിക്ഷേപ ടൂളാണ് സ്ഥിര നിക്ഷേപങ്ങൾ. സുരക്ഷിതത്വം കാരണം മുതിർന്ന പൗരന്മാർ സാധാരണയായി സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കാറുണ്ട്. കാലാവധി അനുസരിച്ചും ബാങ്കുകൾ അനുസരിച്ചും നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് വ്യത്യാസപ്പെടും. ഏത് കാലയളവിലെ നിക്ഷേപമാണെങ്കിലും മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം പ്രീമിയം നിരക്ക് പലിശ നൽകാറുണ്ട്. ഒറ്റത്തവണയായി നിക്ഷേപിക്കുന്ന തുക വഴി മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പലിശ നേടാം.

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
60 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം പ്രയോജനപ്പെടുത്താം. കേന്ദ്ര സർക്കാർ പോസ്റ്റ് ഓഫീസ്/ ബാങ്കുകൾ വഴി നടപ്പിലാക്കുന്ന വാർധക്യകാല നിക്ഷേപ പദ്ധതിയാണിത്. മുതിർന്ന പൗരന്മാർക്ക് നികുതി ആനുകൂല്യങ്ങളും സുരക്ഷിത നിക്ഷേപ സാധ്യതകളു ഉറപ്പാക്കുന്നു. ഒറ്റത്തവണ നിക്ഷേപിക്കുന്ന തുക വഴി ത്രൈമാസത്തിൽ പലിശ നേടാം. പ്രതിവർഷം 8 ശതമാനം പലിശയാണ് നൽകുന്നത്.
ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയും പരമാവധി നിക്ഷേപം 30 ലക്ഷം രൂപയുമാണ്. എസ്‌സിഎസ്എസിനുള്ള ലോക്ക്-ഇൻ കാലയളവ് 5 വർഷമാണ്. ആവശ്യമെങ്കിൽ 3 വർഷം കൂടി നിക്ഷേപം ഉയർത്താം. പലിശ വരുമാനത്തിന് നികുതി ബാധകമാണ്. സാമ്പത്തിക വർഷത്തിൽ 50,000 രൂപയിൽ കൂടുതൽ പലിശയുണ്ടെങ്കിൽ സ്രോതസിൽ നിന്ന് നികുതി ഈടാക്കും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
തപാൽ വകുപ്പ് നടത്തുന്നൊരു സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. നിക്ഷേപിക്കുന്ന തുകയിൽ നിന്നുള്ള പലിശ വരുമാനം നിക്ഷേപകർക്ക് പ്രതിമാസ വരുമാനമായി നൽകുന്നു. പോസ്റ്റ് ഓഫീസ് വഴി നടപ്പിലാക്കുന്ന പദ്ധതിയായതിനാൽ കേന്ദ്ര സർക്കാറിന്റെ സുരക്ഷ ലഭിക്കും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ഒരാൾക്ക് പരമാവധി നിക്ഷേപം 9 ലക്ഷം രൂപയാണെങ്കിൽ ജോയിന്റ് അക്കൗണ്ടിന് 15 ലക്ഷം രൂപയാണ്. പ്രതിവർഷം 7.10 ശതമാനമാണ് പലിശ ലഭിക്കും. 5 വർഷമാണ് കാലാവധി. നികുതി ഇളവുകളില്ല. ഇതേസമയം പലിശ വരുമാനത്തിന് ടിഡിഎസ ഈടാക്കില്ല.
പ്രധാനമന്ത്രി വയ വന്ദന യോജന
പ്രതിമാസ, ത്രൈമാസ, അർധ വർഷ, വാർഷിക പെൻഷൻ ലഭിക്കുന്നസാമൂഹിക സുരക്ഷാ പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. കേന്ദ്ര സർക്കാർ എൽഐസി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 വർഷ കാലാവധിയുള്ള പദ്ധതിക്ക് പ്രതിവർഷം 7.4 ശതമാനം പലിശ ലഭിക്കും. ഏറ്റവും കുറഞ്ഞത് 1.50 ലക്ഷം രൂപ നിക്ഷേപിക്കാം. മാസത്തിൽ കുറഞ്ഞത് 1,000 രൂപ പെൻഷൻ ലഭിക്കും. പരമാവധി നിക്ഷേപം 15 ലക്ഷം രൂപയാണ്. മാസത്തിൽ പരമാവധി 9,250 രൂപ പെൻഷൻ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
