20 ലക്ഷം രൂപ 9.50 ശതമാനം പലിശ നിരക്കിൽ 10 വർഷത്തേക്ക് വായ്പയെടുത്താൽ ഇഎംഐ വരുന്നത് 26,700 രൂപയാണ്. 20 ലക്ഷത്തിന്റെ വായ്പയിൽ 10,43,836 രൂപ പലിശയായി അടയ്ക്കണം. വലിയ തുക ആവശ്യമുള്ളൊരാൾ ചിട്ടി ചേർന്നാൽ പലിശയായി നൽകുന്ന തുക ഒഴിവാക്കാനാകും. ആവശ്യം മുൻകൂട്ടി കണ്ട് വേണ്ട തുകയ്ക്ക് അനുയോജ്യമായ ചിട്ടി ചേർന്ന് ആവശ്യ സമയത്ത് വിളിച്ചെടുക്കാം. 20 ലക്ഷം രൂപ വരെയുള്ള 4 വ്യത്യസ്ത കാലയളവിലുള്ള ചിട്ടികൾ പരിചയപ്പെടാം.
10 ലക്ഷത്തിന്റെ ചിട്ടി
20,000 രൂപ മാസ അടവും 50 മാസ കാലയളവുമുള്ള 10 ലക്ഷം രൂപയുടെ റെഗുലർ ചിട്ടിയാണിത്. ആദ്യ മാസത്തില്‍ 20,000 രൂപയും 30 ശതമാനം താഴ്ന്ന് പോകുന്ന മാസങ്ങളില്‍ 15,000 രൂപയുമാണ് മാസ അടവ് വരുന്നത്. ചിട്ടി 30 ശതമാനം ലേല കിഴിവില്‍ വിളിച്ചെടുക്കുമ്പോള്‍ 7 ലക്ഷം രൂപ ലഭിക്കും.
ഇതില്‍ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷന് ചാര്‍ജ് എന്നിവ കിഴിച്ച് 6.80 ലക്ഷം രൂപ വരെ പിന്‍വലിക്കാം. എറണാകുളം ആര്യങ്കാവ്, കണ്ണൂർ പയ്യാവൂർ, മലപ്പുറം എടപ്പാൾ ശാഖയിൽ ഈ ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ട്.

12 ലക്ഷത്തിന്റെ ചിട്ടി
20,000 രൂപ മാസ അടവും 60 മാസ കാലയളവുമുള്ള 12 ലക്ഷം രൂപയുടെ മള്‍ട്ടി ഡിവിഷന് ചിട്ടിയാണിത്. 60 മാസ മള്‍ട്ടി ഡിവിഷന് ചിട്ടിയായതിനാല്‍ 35 ശതമാനം കിഴിവില്‍ വരെ ചിട്ടി ലേലം വിളിക്കാം. ആദ്യ മാസം 20,000 രൂപയും 35 ശതമാനം ലേലത്തില്‍ പോകുമ്പോള്‍ 15,500 രൂപയുമാണ് അടവ് വരുന്നത്. മള്‍ട്ടി ഡിവിഷന് ചിട്ടിയായതിനാല്‍ മാസത്തില്‍ നറുക്കിലൂടെ ഒരാള്‍ക്ക് 11.40 ലക്ഷം രൂപ വരെ ലഭിക്കും.
35 ശതമാനം കിഴിവില്‍ ചിട്ടി വിളിക്കുമ്പോള്‍ 7.80 ലക്ഷം രൂപ വരെ ചിട്ടിയില്‍ നിന്ന് ലഭിക്കും. തൃശൂര്‍ ജില്ലയിലെ മാള, എറാണകുളം ഈവനിംഗ്, പെരുമ്പൂവൂര്‍, കോട്ടയം കടുത്തുരുത്തി, പുതുപള്ളി, കോഴിക്കോട് സിവിൽ സ്റ്റേഷൻ, മുക്കം, ബാലുശ്ശേരി ശാഖകളിൽ ഈ ചിട്ടി ആരംഭിക്കുന്നുണ്ട്.
6 ലക്ഷത്തിന്റെ ചിട്ടി
20,000 രൂപ മാസ അടവും 30 മാസം കാലയളവുമുള്ള 6 ലക്ഷത്തിന്റെ റെഗുലര്‍ ചിട്ടിയാണ് അടുത്തത്. 30 ശതമാനം ലേല കിഴിവില്‍ പോകുന്ന മാസങ്ങളില്‍ 14,500 രൂപയാണ് മാസ അടവ് വരുന്നത്. 30 ശതമാനം കിഴിവില്‍ ചിട്ടി വിളിച്ചാല്‍ 4.20 ലക്ഷം രൂപ ലഭിക്കും. 2 വര്‍ഷവും 5 മാസവും കാലാവധിയുള്ള ഹ്രസ്വകാല ചിട്ടിയാണിത്.
എറണാകളം കച്ചേരിപ്പടി മരട്, പെരുമ്പാവൂര്‍, കാസർകോട് ബദിയടുക്ക, മലപ്പുറം തിരൂർ, പാലക്കാട് ചന്ദ്ര നഗര്‍, കോങ്ങാട്, കോട്ടായി,പാലക്കാട് സായാഹ്ന ശാഖ എന്നിവിടങ്ങളിൽ ഈ ചിട്ടി ഉടനെ ആരംഭിക്കുന്നുണ്ട്.
20 ലക്ഷത്തിന്റെ ചിട്ടി
20,000 രൂപ മാസ അടവുള്ള 100 മാസ കാലയമുള്ള 20 ലക്ഷത്തിന്റെ ചിട്ടിയും ഉടന്‍ ആരംഭിക്കുന്നുണ്ട്. 20,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലാണ് മാസ അടവ് വരുന്നത്. 30 ശതമാനം ലേല കിഴിവില്‍ ചിട്ടി വിളിച്ചാല്‍ 14 ലക്ഷം രൂപ ലഭിക്കും, തൃശൂര്‍ മണ്ണൂത്തി, എരുമപ്പെട്ടി, ഗുരുവായൂര്‍, എറണാകുളം കച്ചേരിപ്പടി, കോട്ടയം പാല2, തലശ്ശേരി 2 എന്നീ ശാഖകളിൽ 20 ലക്ഷത്തിന്റെ ചിട്ടി ഉടനെ ആരംഭിക്കുന്നുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
